മക്ലൂർ കടലിടുക്ക് കനേഡിയൻ നോർത്ത് വെസ്റ്റ് ടെറിട്ടറികളുടെ ഓരത്തുള്ള ഒരു കടലിടുക്കാണ്. പാരി ചാനലിന്റെ വടക്കുപടിഞ്ഞാറൻ അറ്റം രൂപപ്പെടുത്തുന്ന ഇത് കിഴക്ക് ബാഫിൻ ഉൾക്കടൽവരെ നീളുകയും, വടക്കുപടിഞ്ഞാറൻ പാതയ്ക്കുള്ള സാധ്യമായ ഒരു റൂട്ടായി മാറുകയും ചെയ്യുന്നു. റോയൽ നേവിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഐറിഷ് ആർട്ടിക് പര്യവേക്ഷകനായിരുന്ന റോബർട്ട് മക്ലൂറിന്റെ പേരിലാണ് ഈ കടലിടുക്ക് അറിയപ്പെടുന്നത്. വടക്കുപടിഞ്ഞാറൻ പാതയിലൂടെ (ബോട്ടിലും സ്ലെഡ്ജിലും) സഞ്ചരിച്ച ആദ്യ മനുഷ്യനായിരുന്നു അദ്ദേഹം.

M'Clure Strait, Northwest Territories, Canada.
  Nunavut
  Northwest Territories
  Yukon Territory
  Regions outside Canada (Alaska, Greenland)

ഈ കടലിടുക്ക് പടിഞ്ഞാറ് ബ്യൂഫോർട്ട് കടലിനെ കിഴക്ക് വിസ്കൗണ്ട് മെൽവില്ലെ സൗണ്ടുമായി ബന്ധിപ്പിക്കുന്നു. പ്രിൻസ് പാട്രിക് ദ്വീപ്, എഗ്ലിന്റൺ ദ്വീപ്, വടക്ക് മെൽവിൽ ദ്വീപ്, തെക്ക് ബാങ്ക്സ് ദ്വീപ് എന്നിവയാണ് ഇതിന്റെ അതിരുകൾ.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മക്ലൂർ_കടലിടുക്ക്&oldid=3963913" എന്ന താളിൽനിന്ന് ശേഖരിച്ചത്