ചെങ്കുയിൽ

(Banded Bay Cuckoo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ ദേശാടനക്കിളിയായി എത്തുന്ന കുയിൽ വർഗ്ഗത്തിൽ പെടുന്ന ഒരു പക്ഷിയാണ് ചെങ്കുയിൽ (ഇംഗ്ലീഷ്: Banded Bay Cuckoo, ശാസ്ത്രീയ നാമം: Cacomantis sonneratii). ഇതൊരു ചെറിയ കുയിലാണ്.വൃക്ഷത്തിലെ ഉയർന്ന മരച്ചില്ലയിൽ നിന്നാണ് ഇണയെ ആകർഷിക്കാനുള്ള പാട്ട്/സംഗീതം പൊതുവെ ഉണ്ടാവാറുള്ളത് മറ്റുള്ള കുയിലുകളിൽ നിന്ന് ഇതിന്റെ സംഗീതം (call)പെട്ടെന്ന് തിരിച്ചറിയാനാകും

ചെങ്കുയിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. sonneratii
Binomial name
Cacomantis sonneratii
(Latham, 1790)
Synonyms

Penthoceryx sonneratii

രൂപവിവരണം

തിരുത്തുക
 
Head pattern
 
ചെങ്കുയിൽ

തലയും പുറകുവശവും നല്ല ചെമ്പിച്ച തവിട്ടു നിറമാണ്, അതിൽ നിറയെ കടുത്ത തവിട്ടു നിറത്തിലുള്ള വരകളുണ്ട്. താടി മുതൽ ഗുദം വരെ വിലങ്ങനെ ചെറിയ കറുത്ത വരകളുള്ള മങ്ങിയ വെള്ള നിറം. വാലിനറ്റത്ത് വേളുത്ത നിറം അതിനു മുകളിലായി കറുത്ത വര. ബാക്കി വാൽ മുഴുവൻ ചെമ്പിച്ച തവിട്ടു നിറം. കണ്ണിൽ കൂടി കടുത്ത തവിട്ടു നിറത്തിലുള്ള വര. അതിനു മുകളിൽ വെളുത്ത പുരികം. [2] ആണും പെണ്ണും കാഴ്ചയിൽ ഒരു പോലെയാണ്. കൃഷ്ണമണി മഞ്ഞനിറമാണ്.[3] 22 സെ.മീ നീളമുണ്ട്.

പൂർണ്ണമായോ ഭാഗികമായോ ദേശാടനം നടത്തുന്നവയാണ്. ഭാരതത്തിൽ ഇവയെ മഴക്കാലത്താണ് കാണുന്നത്. ഉയരം കുറഞ്ഞ കുന്നുകളിലുള്ള നല്ല കാടുകളിൽ കാണപ്പെടുന്നു.

പ്രജനനം

തിരുത്തുക

മറ്റു പല കുയിലുകളെപോലെ ഇതും മറ്റു പക്ഷികളുടെ കൂട്ടിലാണ് മുട്ടയിടുന്നത്. ചിലുചിലപ്പന്മാർ, ഇരട്ടത്തലച്ചി, അയോറ, തീക്കുരുവി മുതലായവയുടെ കൂട്ടിൽ മുട്ടയിടും. ദേശങ്ങൾക്കനുസരിച്ച് മുട്ടയിടുന്ന കാലത്തിന് മാറ്റമുണ്ട്.

  1. "Cacomantis sonneratii". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. പേജ് 348, കേരളത്തിലെ പക്ഷികൾ- ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  3. Payne, Robert B. (2005). The cuckoos. Oxford University Press. pp. 430–433. ISBN 0-19-850213-3.
"https://ml.wikipedia.org/w/index.php?title=ചെങ്കുയിൽ&oldid=3779616" എന്ന താളിൽനിന്ന് ശേഖരിച്ചത്