ബലൂൺ (ആകാശനൗക)
വായുവിനേക്കാൾ സാന്ദ്രത കുറഞ്ഞ വാതകങ്ങളുപയോഗിച്ച് സഞ്ചരിക്കുന്ന ആകാശനൗകകളാണ് ബലൂണുകൾ. പ്ലവനശക്തി മൂലമാണ് ബലൂണുകൾ വായുവിൽ ഉയർന്നു പൊങ്ങുന്നത്. വായുവിൻറ്റെ ചലനത്തിന് അനുസൃതമായാണ് ബലൂണുകൾ സഞ്ചരിക്കുക. ആകാശക്കപ്പലുകളെ പോലെ ബലൂണുകളെ ഊർജ്ജം ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധ്യമല്ല.
ചരിത്രം
തിരുത്തുകചൂടുവായു നിറച്ച ആളില്ലാ ബലൂണുകളെപ്പറ്റിയുള്ള വിവരണങ്ങൾ ചൈനീസ് ചരിത്രത്തിൽ എമ്പാടും കാണാം.ഷു ഹാൻ(Shu Han) രാജവംശത്തിലെ ഹ്യൂങ് ലിയാങ്ങ് രാജാവ് സൈനിക സിഗ്നലുകൾ കൈമാറാമായി ചൂടുവായു മൂലം പറക്കുന്ന ബലൂൺ വിളക്കുകൾ ഉപയോഗിച്ചിരുന്നു.ഇവക്ക് കോങ്ങ്മിങ്ങ് വിളക്കുകൾ(Kongming lantern) എന്നു പറയുന്നു.[1][2]
വിവിധതരം ബലൂണുകൾ
തിരുത്തുക- ചൂടുവായു ബലൂണുകൾ: ഉള്ളിലുള്ള വായു ചൂടാക്കിയാണ് ഇത്തരം ബലൂണൂകൾ ഉയർന്നുപൊങ്ങാൻ ആവശ്യമായ പ്ലവനശക്തി ഉണ്ടാക്കുന്നത്. ഏറ്റവും കൂടുതലായി കാണപ്പെടുന്ന തരം ബലൂണുകളാണിവ
- വാതക ബലൂണൂകൾ: അന്തരീക്ഷത്തേക്കാളും തന്മാത്രാഭാരം കുറവായ വാതകങ്ങളാണ് ഇത്തരം ബലൂണുകളിൽ നിറക്കുന്നത്.
- ഹൈഡ്രജൻ ബലൂണുകൾ: ഹിൻഡെൻബർഗ് ദുരന്തത്തിനു ശേഷം ഇത്തരം ബലൂണൂകൾ വ്യാപകമായി ഉപയോഗിക്കാറില്ല.ഹൈഡ്രജൻ വാതകത്തിന് തീ പിടിക്കാൻ എളുപ്പമയതു കൊണ്ടാണ് ഇത്. (കായികാവശ്യങ്ങൾക്കുള്ളതിലും ശാസ്ത്രീയ, കാലവസ്ഥാ നിരീക്ഷണാവശ്യങ്ങൾക്കുമുള്ള മനുഷ്യൻ സഞ്ചരിക്കാത്ത ചില ബലൂണുകളിലും ഹൈഡ്രജൻ ഇപ്പോഴും ഉപയോഗിക്കുന്നു).
- ഹീലിയം ബലൂണുകൾ: ഇന്ന് മനുഷ്യൻ സഞ്ചരിക്കുന്ന ഭൂരിഭാഗം ബലൂണുകളിലും ആകാശക്കപ്പലുകളിലും ഹീലിയമാണ് ഉപയോഗിക്കുന്നത്.
- അമോണിയ ബലൂണുകൾ: കുറഞ്ഞ ഉയർത്തൽ ബലം നൽകുന്നതിനാൽ വിരളമായി മാത്രം ഉപയോഗിക്കുന്നു.
- കൽക്കരി വാതക ബലൂണൂകൾ: പണ്ട് ബലൂണുകളിൽ ഉപയോഗിച്ചിരുന്നു. തീ പിടിക്കാൻ സാധ്യത കൂടുതലാണ്.
- റോസിയർ ബലൂണുകൾ: ചൂടുവായുവും, ഭാരം കുറഞ്ഞ വാതകങ്ങളും ഉപയോഗിക്കുന്ന തരം ബലൂണുകളാണിവ. പ്രത്യേകം അറകളിൽ നിറച്ചിരിക്കുന്ന രണ്ടു തരം വാതകങ്ങളും ഉപയോഗിച്ചാണ് ഇത്തരം ബലൂണുകളിൽ ഉയർത്തൽ ബലം ഉണ്ടാക്കുന്നത്. വളരെ ദൈർഘ്യമേറിയ യാത്രകൾക്ക് ഇവ ഉപയോഗിക്കുന്നു.
അവലംബം
തിരുത്തുക
ഓർണിതോപ്റ്റർ • ബലൂൺ • ആകാശക്കപ്പൽ • വിമാനം • റോട്ടർക്രാഫ്റ്റ് • ഗ്ലൈഡർ പോർവിമാനം • യാത്രാവിമാനം •ചരക്ക്വിമാനം • നിരീക്ഷണ വിമാനം •
എയർബസ് • ബോയിങ് • ലോക്ക്ഹീഡ് • ഡസ്സാൾട്ട് • മിഖായോൻ • എംബ്രേയർ • നാസ • സെസ്ന എച്ച്. എ. എൽ • ഡി.ആർ.ഡി.ഒ • എ.ഡി.എ • എൻ.എ.എൽ • ഇൻഡസ് ഓർണിതോപ്റ്റർ • ബലൂൺ • വിമാനം |