ബാലിയിലെ ഹിന്ദുമതം

(Balinese Hinduism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോനേഷ്യയിലെ പ്രവിശ്യയായ ബാലിയിൽ ഭൂരിപക്ഷം ആളുകളും ഹിന്ദുമതത്തിന്റെ ബാലിരൂപമാണ് അനുവർത്തിക്കുന്നത്. ഇവരുടെ വിശ്വാസങ്ങളിൽ പ്രാദേശികമായ അനിമിസം, പിതൃപൂജ എന്ന പിതൃപക്ഷ എന്ന മരിച്ചുപോയ തങ്ങളുടെ പിതാമഹൻമാരെ ആരാധിക്കുക, ബുദ്ധമത വിശുദ്ധനായ ബോധിസത്വനെ (ബോധിസത്തവ)ബഹുമാനിക്കുക തുടങ്ങിയവ ഉൾച്ചേർന്നിരിക്കുന്നു. ഇന്തോനേഷ്യയിലെ ജനത പൊതുവെ ഭൂരിപക്ഷവും ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവരെങ്കിലും 83% ബാലിക്കാരും ഹിന്ദുമതത്തിലാണ് വിശ്വസിക്കുന്നത്. ബാലിയിലെ ഹിന്ദുക്കൾ ബാലിദ്വീപിൽ ജീവിക്കുന്നു.

Tanah Lot temple, Bali.

ചരിത്രം

തിരുത്തുക
ഇതും കാണുക: Hinduism in Indonesia
 
Ceremony in Goa Lawah Temple, Bali.

സി ഇ അഞ്ചാം നൂറ്റാണ്ടിലാണ് ഇന്ത്യയിൽനിന്നും ഹിന്ദുമതം ബാലിയിൽ എത്തിയത്. ആ മതം അന്ന് ബാലിയിലും സുമാത്ര ജാവ എന്നീ പ്രദേശങ്ങളിലും ഉണ്ടായിരുന്ന ബുദ്ധമതത്തെ മാറ്റി. പതിനാലാം നൂറ്റാണ്ടോടെ വന്ന ഇസ്ലാം മതം സുമാത്രയിലേയും ജാവയിലേയും ഹിന്ദുമതം മാറ്റി, ജനങ്ങൾ ഇസ്ലാം മതക്കാരായിമാറി. എന്നിരുന്നാലും ബാലിയിലെ പ്രത്യേക സാംസ്കാരിക സ്വത്വം കാരണം ബാലി ഹിന്ദുമതം പ്രധാന മതമുള്ള പ്രവിശ്യയായി നിലനിന്നു. ബാലിക്കടുത്തുള്ള ചെറിയ ദ്വീപുകളിലും ഈ മതം മങ്ങാതെ നിലനിന്നും. ഒറ്റപ്പെട്ട ഹിന്ദു ഗ്രാമങ്ങൾ ജാവയ്ക്കുള്ളിൽ ഇന്നും കാണാനാകും.

അടിസ്ഥാന വിശ്വാസം

തിരുത്തുക

ഹിന്ദുമതത്തിന്റെ അടിസ്ഥാന വിശ്വാസം ധർമ്മം എന്ന ലോകത്തിൽ ക്രമമുണ്ടാക്കുന്ന തത്ത്വമാണ്. ഈ ക്രമത്തെ ഇല്ലാതാക്കുന്ന അധർമ്മം എന്ന ശക്തി നിലനിൽക്കുന്നുണ്ട്. ഈ രണ്ടു ശക്തികളേയും പരസ്പരം ഇണക്കി ഒരിക്കലും അവസാനിക്കാത്ത പുനർജന്മം എന്ന ചക്രത്തിൽനിന്നും മോക്ഷം എന്ന സ്ഥിതിയിലേയ്ക്ക് (പരമപദം)രക്ഷനേടുക എന്നതാണ് ലക്ഷ്യം.[1][2] ബാലിയിലെ ഹിന്ദുക്കൾ പ്രപഞ്ചത്തെ മൂന്നു പാളികളായി തിരിച്ചിരിക്കുന്നു. ഏറ്റവും ഉയർന്ന സ്ഥാനം സ്വർഗ്ഗം ആണ്. ഇവിടെയാണ് ദൈവങ്ങൾ വസിക്കുന്നത്. അടുത്തത്, മനുഷ്യന്റെ സ്ഥാനമാണ്. ഇത്, ഭുവ (ഭുവനം) എന്നറിയപ്പെടുന്നു. ഇതിനു താഴെയാണ് ഭുർ (നരകം) എന്ന സ്ഥലം. ഇവിടെ രാക്ഷസന്മാർ വസിക്കുന്നു. ഭൂമിയിലെ ആളുകളുടെ തെറ്റുകൾക്ക് (പാപങ്ങൾ) അവരുടെ ആത്മാവുകൾ ശിക്ഷ എറ്റു വാങ്ങുന്നു. ഈ മൂന്നു സ്ഥാനങ്ങളും മനുഷ്യശരീരത്തിലും ബാലിയിൽ കാണുന്ന ദേവാലയങ്ങളിലും കാണാൻ കഴിയും. (ശിരസ്സ്, ശരീരം, പാദം). [1][3]

ദൈവങ്ങൾ

തിരുത്തുക
 
A throne of Sanghyang Widi Wasa, with poleng cloth and tedung umbrella, Ubud.

ഹിന്ദു ദൈവങ്ങളായ വിഷ്ണുവിനും ബ്രഹ്മാവിനും പുറമെ ബാലി ഹിന്ദുക്കൾ ബാലിയുടെ മാത്രമായ അനേകം പ്രാദേശിക ദൈവങ്ങളെ ആരാധിച്ചുവരുന്നു. സങ് ഹയാങ് വിധി അത്തരത്തിൽ ബാലിക്കാർ മാത്രം ആരാധിക്കുന്ന ദേവനാണ്.[4] ബാലിയിലെ പരാമ്പരാഗത ഹിന്ദുമതപ്രകാരം, അച്ന്ത്യ അല്ലെങ്കിൽ സങ് ഹയാങ് വിധി ബ്രഹ്മാവിന്റെ സങ്കൽപ്പത്തോടടുത്തിരിക്കുന്നു. ബാലിയിലെ ഹിന്ദുമതത്തിലെ ഏകദൈവവിശ്വാസം ഇന്തോനേഷ്യൻ രാജ്യത്തിന്റെ ആദ്യതത്വമായ പഞ്ചശീലവുമായി [5]ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേത്രങ്ങളുടെയും വീടുകളുടെയും മുമ്പിൽ കാണപ്പെടുന്ന പദ്മാസനകൂടാരത്തിന്റെ മുകളിലുള്ള ഒഴിഞ്ഞ ഇരിപ്പിടം സങ് ഹയാങ് വിധി വാസയ്ക്കു വേണ്ടിയുള്ളതാണ്.[6] ബാലിയിലെ ഹിന്ദുവിശ്വാസമനുസരിച്ച്, സങ് ഹ്യാങ് വാസ വിധിക്ക് പല രൂപങ്ങളുണ്ടത്രെ. ദേവിശ്രീ പോലുള്ള ധാന്യത്തിന്റെ (നെല്ല്) ദേവതയും മലദൈവങ്ങളും കടൽ, തടാകം തുടങ്ങിയവയ്ക്കുള്ള ദേവതകളും വ്യത്യസ്തരൂപങ്ങളത്രെ.

പുരോഹിതർ

തിരുത്തുക

മൂന്നു തലത്തിലുള്ള പുരോഹിതർ ബാലി ഹിന്ദുമതത്തിലുണ്ട്:[7][8]

  • ഉയർന്ന പുരോഹിതർ (പെദാന്ദ): ബ്രാഹ്മണ വർണ്ണത്തിൽപ്പെട്ടവർ (അല്ലെങ്കിൽ ദ്വിജാതി)
  • ക്ഷേത്ര പുരോഹിതർ (പെമങ്‌കു): മിക്കപോഴും ശൂദ്ര വർണ, വൈശ്യ വർണ അല്ലെങ്കിൽ ക്ഷത്രിയ വർണ.
  • വെളിച്ചപ്പാടുകൾ (ബലിയാൻ)

മതചടങ്ങുകൾ

തിരുത്തുക

അഞ്ച് പ്രധാന മതചടങ്ങുകൾ ഉണ്ട്. പഞ്ചയുധ എന്നാണ് ബാലിയിലെ ഹിന്ദുമതത്തിൽ അറിയപ്പെടുന്നത്. അവ താഴെപ്പറയുന്നു:[9]

  • ദേവ യദ്ന്യ (ദേവയജ്ഞം) - ദൈവങ്ങൾക്കും ദേവതകൾക്കും വേണ്ടി നടത്തുന്നത്.
  • ബുത യദ്ന്യ (ഭൂതയജ്ഞം) - ഭൂതങ്ങൾക്കും രാക്ഷസന്മാർക്കും വേണ്ടി)
  • റെസി യദ്ന്യ - പുരോഹിതരെ നിയമിക്കാൻ.
  • മനുസ യദ്ന്യ (മനുഷ്യയജ്ഞം) - വിവാഹം, ജനനം, വളർച്ച, ഒരു കുടുംബം തുടങ്ങൽ എന്നിവയ്ക്ക്.
  • പിത്ര യദ്ന്യ - (പിതൃയജ്ഞം) - മരണക്രിയ, പുനർജന്മം എന്നിവയ്ക്ക്.

ജനനവും ജീവിതവും

തിരുത്തുക
 
Canang sari offerings.

മരണവും പുനർജന്മവും

തിരുത്തുക

ഉത്സവങ്ങൾ

തിരുത്തുക

ഗലുൻഗാൻ, കുനിൻഗാൻ

തിരുത്തുക

മറ്റു ഉത്സവങ്ങൾ

തിരുത്തുക

ജാതിസമ്പ്രദായം

തിരുത്തുക

തൊഴിലുകളും വർണ്ണങ്ങളും

തിരുത്തുക

ഇതും കാണൂ

തിരുത്തുക
  • Davison, Julian; Granquist, Bruce (1999). Balinese Temples. Periplus Editions. ISBN 962-593-196-1.
  • Eiseman, Fred B. (1989). Bali: Sekala & Niskala Volume I: Essays on Religion, Ritual, and Art. Singapore: Periplus Editions. ISBN 0-945971-03-6.
  • Haer, Debbie Guthrie; Morillot, Juliette; Toh, Irene (2000). Bali: A Traveller's Companion. Editions Didier Millet Pte Ltd. Publishers Ltd. ISBN 981-3018496.
  • Hobart, Angela; Ramseyer, Urs; Leeman, Albert (1996). The Peoples of Bali. Blackwell Publishers Ltd. ISBN 0-631-17687-X.
  • Jones, Howard Palfrey (1971). Indonesia: The Possible Dream. Hoover Institution Publications. ISBN 0-15-144371-8.
  • Vickers, Adrian (1989). Bali: A Paradise Created. Periplus. ISBN 978-0-945971-28-3.
  1. 1.0 1.1 Eiseman (1989) pp 11–12
  2. Davison & Granquist (1999) pp 4–5
  3. Davison & Granquist (1999) pp 5, 8
  4. Haer et al (2000) p 46
  5. Eiseman (1989) pp 44–45
  6. Eiseman (1989) p 274
  7. Haer et al (2000) p 48
  8. Eiseman (1989) pp 362 & 363
  9. Hobart et al (1996) p 102
"https://ml.wikipedia.org/w/index.php?title=ബാലിയിലെ_ഹിന്ദുമതം&oldid=3779355" എന്ന താളിൽനിന്ന് ശേഖരിച്ചത്