ബലരാമ ദാസ
ഒഡിയ കവിയും സാഹിത്യകാരനുമായിരുന്നു ബലരാമ ദാസ (ജനനം: 1472). ഒഡിയ സാഹിത്യത്തിലെ 5 മഹാകവികളിൽ ഒരാളായ അദ്ദേഹം സാഹിത്യത്തിന്റെ ഭക്തി കാലഘട്ടത്തിലെ പഞ്ചസഖ ആയിരുന്നു. ഏറ്റവും അനുഭവസമ്പത്തുള്ള ആളായിരുന്ന അദ്ദേഹം പഞ്ചസഖയിലെ ഏറ്റവും പ്രഗല്ഭനാണെന്ന് പറയപ്പെടുന്നു. ജഗമോഹന രാമായണം എന്നറിയപ്പെടുന്ന ഒഡിയ രാമായണം അദ്ദേഹം എഴുതി.[1][2]
Matta ബലരാമ ദാസ | |
---|---|
ജനനം | c. Puri |
തൊഴിൽ | Poet,Ascetic |
ഭാഷ | Odia |
Genre | Mythology,Ballads |
ശ്രദ്ധേയമായ രചന(കൾ) | Dandi Ramayana |
സ്വകാര്യ ജീവിതം
തിരുത്തുകഅദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് കൂടുതൽ അറിവില്ല. പിതാവ് സോമനാഥ് മോഹൻപാത്ര പ്രതാപുദ്ര ദേവ് രാജാവിന്റെ രാജസഭാംഗം ആയിരുന്നു.[3]വിദ്യാഭ്യാസം നേടിയ അദ്ദേഹം സംസ്കൃതത്തിൽ വൈദഗ്ദ്ധ്യം നേടിയിരുന്നു. ജഗന്നാഥന്റെ ഭക്തനായ അദ്ദേഹം മദ്ധ്യകാലഘട്ടങ്ങളിൽ ശ്രീ ചൈതന്യയുമായി സമ്പർക്കം പുലർത്തിയത് അദ്ദേഹത്തെ വൈഷ്ണവതയിലേക്ക് കൊണ്ടുവന്നതായി പറയപ്പെടുന്നു.[4] കൊണാർക്കിനടുത്തുള്ള സ്റ്റാർട്ടിയ ഗ്രാമത്തിൽ പുരിയിലേക്കുള്ള തീർത്ഥാടനത്തിനിടെയാണ് അദ്ദേഹം മരിച്ചതെന്ന് അനുമാനിക്കുന്നു. ഈ ഗ്രാമത്തിന് സമീപം അദ്ദേഹത്തിനായി ഒരു സ്മാരകം കാണപ്പെടുന്നു.[5]
അവലംബം
തിരുത്തുക- ↑ Mukherjee, S. (1998). A Dictionary of Indian Literature: Beginnings-1850. A Dictionary of Indian Literature. Orient Longman. p. 35. ISBN 978-81-250-1453-9. Retrieved 2019-08-27.
- ↑ St-Pierre, P.; Kar, P.C. (2007). In Translation: Reflections, Refractions, Transformations. Benjamins translation library. John Benjamins Pub. p. 171. ISBN 978-90-272-1679-3. Retrieved 2019-08-27.
- ↑ Patnaik, H.S.; Parida, A.N. (1996). Aspects of socio-cultural life in early and medieval Orissa. DSA Programme, Post Graduate Dept. of History, Utkal University. Retrieved 2019-08-27.
- ↑ Dalal, R. (2014). Hinduism: An Alphabetical Guide. Penguin Books Limited. p. 260. ISBN 978-81-8475-277-9. Retrieved 2019-08-27.
- ↑ Dalal, R. (2014). Hinduism: An Alphabetical Guide. Penguin Books Limited. p. 261. ISBN 978-81-8475-277-9. Retrieved 2019-08-27.