ബബിയാന സ്ട്രിക്റ്റ

ചെടിയുടെ ഇനം
(Babiana stricta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബബിയാന സ്ട്രിക്റ്റ (ബബൂൺ പുഷ്പം, നീല ഫ്രീസിയ), ഇറിഡേസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനമാണ്. ദക്ഷിണാഫ്രിക്കയിലെ കേപ് പ്രവിശ്യയിലെയും, ഓസ്ട്രേലിയയിലെയും തദ്ദേശവാസിയായ ഇവ[1] 10 സെന്റിമീറ്റർ (4-12 ഇഞ്ച്) ഉയരവും 5 സെന്റീമീറ്റർ (2 ഇഞ്ച്) വീതിയും, 4-12 സെ.മീ (2-5 ഇഞ്ച്) നീളമുള്ള ഭൂകാണ്ഠം ചിരസ്ഥായിയാണ്. ഈ സസ്യത്തിൽ രോമാവൃതമായ ഇലകൾ കാണപ്പെടുന്നു.[2] ഇലകൾ ലീനിയർ വെനേഷൻ കാണിക്കുന്നു. സാധാരണയായി നീല അല്ലെങ്കിൽ പിങ്ക് വെള്ള ചേരുവകൾ ഉപയോഗിച്ച് ധാരാളം സങ്കരയിനങ്ങളും കൃഷി ചെയ്യുന്നുണ്ട്. മധ്യ വസന്തകാലത്തോടെ ഓരോ തണ്ടിലും ആറ് അതിലധികമോ പൂക്കൾ ഉണ്ടാകും. ഓരോന്നിനും 5 സെന്റീമീറ്റർ (2 ഇഞ്ച്).വലിപ്പവും കാണുന്നുണ്ട്. പൂങ്കുലകളിൽ നാരങ്ങായുടെ ഹൃദ്യമായ സുഗന്ധവും ഉണ്ട്. വൃത്തത്തിലുള്ള കാപ്സ്യൂൾ പോലുള്ള വിത്തുകളിൽ കറുത്ത കട്ടിയുള്ള ആവരണവും കാണപ്പെടുന്നു.[3] നിർദ്ദിഷ്ട എപിതെറ്റ് സ്ട്രിക്റ്റ "നേരെയുള്ളതും നിവർന്നതും " അർത്ഥമാക്കുന്നു.[4]

Baboon flower
Babiana stricta
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
B. stricta
Binomial name
Babiana stricta

ബബിയാന സ്ട്രിക്റ്റ പ്രതികൂല സാഹചര്യങ്ങളിൽ നിലനിൽക്കാൻ കഴിവ് ഉള്ള ടെൻഡർ വിഭാഗത്തിൽപ്പെട്ട സസ്യം ആണ് (USDA Zones 8-10) [5]ഇവ മിതോഷ്ണ മേഖലകളിൽ കണ്ടെയ്നറിൽ നട്ടുവളർത്തുകയും ശൈത്യകാലത്ത് 5° സെൽഷ്യസിൽ സംരക്ഷിക്കുകയും ചെയ്യുന്നു.(41 °F)[6]

  1. Kew World Checklist of Selected Plant Families
  2. RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 1405332964.
  3. Goldblatt, P. & Manning, J.C. (2007). A revision of the southern African genus Babiana, Iridaceae: Crocoideae. Strelitzia 18: 1-98. National Botanical Institute, Pretoria.
  4. Harrison, Lorraine (2012). RHS Latin for gardeners. United Kingdom: Mitchell Beazley. p. 224. ISBN 9781845337315.
  5. Hirt's Gardens
  6. Van Meuwen

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബബിയാന_സ്ട്രിക്റ്റ&oldid=3349864" എന്ന താളിൽനിന്ന് ശേഖരിച്ചത്