അതുൽ നറുകര

പത്ത് വർഷമായി നാടൻപാട്ട് കലാ മേഖലയിൽ പ്രവർത്തിച്ചുവരുന്ന കലാകാരനാണ്
(Athul narukara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ നാടൻപാട്ട് കലാ മേഖലയിൽ പ്രവർത്തിച്ചുവരുന്ന കലാകാരനാണ് അതുൽ നറുകര. 2019 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവാണ്. 2020 വർഷത്തെ കലാഭവൻ മണി ഓടപ്പഴം പുരസ്കാരത്തിനും അർഹനായി. മമ്മുട്ടിയുടെ പുഴു എന്ന ചിത്രത്തിൽ പാട്ട് പാടി മലയാള സിനിമ പിന്നണി ഗാന രംഗത്തേക്ക് ചുവടുവച്ചു.[1] കൂടാതെ എം ടി വാസുദേവൻ നായരുടെ പത്തു ചെറുകഥകളെ ആധാരമാക്കി പുറത്തിറങ്ങാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് പ്രൊഡ്യൂസ് ചെയ്യുന്ന ആന്തോളജി ചിത്രങ്ങളിൽ, സന്തോഷ് ശിവൻ ഡയറക്ട് ചെയ്യുന്ന 'അഭയം തേടി വീണ്ടും' എന്ന ചിത്രത്തിൽ രണ്ടു പാട്ടുകൾ രചിക്കുകയും മൂന്ന് പാട്ടുകൾ പാടുകയും ചെയ്തു.[2][3] 2022ൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'കടുവ' [4]എന്ന ചിത്രത്തിലെ ഹിറ്റായ 'പാലാപ്പള്ളി തിരുപ്പള്ളി[5][6][7]'യെന്ന ഗാനത്തിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചു. കുമാരി, കാന്താര, ദി കേരള സ്റ്റോറി, നന്നായികൂടെ, കുറക്കൻ, കടകൻ എന്നീ സിനിമകളിലും നിരവധി പാട്ടുകളിലൂടെ ശ്രേദ്ധേയനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഗവേഷക വിദ്യാർത്ഥികൂടിയാണ്.

അതുൽ നറുകര
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംമലപ്പുറം
തൊഴിൽ(കൾ)ഗായകൻ
വർഷങ്ങളായി സജീവം2009 - present

ജീവിത രേഖ

തിരുത്തുക

മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്തായി നറുകര എന്ന ചെറുഗ്രാമത്തിൽ പുത്തൻ കളത്തിൽ വേലായുധൻ, ശ്രീജ എന്നിവരുടെ മകനായി ഡിസംബർ ഇരുപതിന് 1996 ന് ജനിച്ചു.

ഹയർസെക്കന്ററി പഠന കാലത്ത് 2012 ൽ സംസ്ഥാനസ്കൂൾ കലോത്സവത്തിൽ നാടൻപാട്ടിൽ B grade ഉം , 2013 ൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. തുടർന്ന് മഞ്ചേരി എൻഎസ്എസ്  കോളേജിനുവേണ്ടി തുടർച്ചയായി മൂന്ന് തവണ C ZONE, INTERZONE FESTIVAL, മത്സരത്തിൽ ഒന്നാംസ്ഥാനം നേടി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിതീകരിച്ച് രണ്ട് തവണ നാടൻപാട്ടിന് വേണ്ടി  SOTHONE മത്സരത്തിലും ദേശീയ മത്സരത്തിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നാടൻപാട്ടിനോടുള്ള അമിതമായ താത്പര്യം കാരണം post graduation "MA Folklore" എടുത്തു. Department of Folklore ൽ ഒട്ടനവധി പരുപാടികളിൽ പങ്കെടുത്ത് തന്റെ സാനിധ്യമറിയിച്ചു. 2018 - 2019 വർഷത്തെ കാലിക്കറ്റ് യൂണിറ്ററേറ്റി DSU ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

സാംസ്കാരിക വകുപ്പിന്റെ യുവനാടൻ പാട്ട് കലാകാരനുള്ള വജ്രജൂബിലി ഫെലോഷിപ്പ് അർഹനാണ്. കടിയണക്കം മരത്താള മഹോത്സവത്തിൽ പങ്കെടുത്ത് "world record " ൽ തന്റെ സാനിധ്യമറിയിച്ചു. 2019 വർഷത്തെ School of Folklore Studies  കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്‌ലോറിന് ഒന്നാം റാങ്കും കരസ്തമാക്കി.[8] കേരളസർക്കാർ നൽകുന്ന ഫോക്ക്ലോർ അക്കാദമി അവാർഡ് യുവപ്രതിഭാ പുരസ്കാരം 2022 അർഹനാണ്.

പുരസ്കാരങ്ങൾ/അഗീകാരങ്ങൾ

തിരുത്തുക

1. 2019 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ്.[8]

2. 2020 വർഷത്തെ കലാഭവൻ മണി ഓടപ്പഴം പുരസ്കാരം

3. കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമായി യുവ നാടൻപാട്ട് കലാകാരൻ ഉള്ള ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

4. ബെസ്റ്റ് ഇന്ത്യ വേൾഡ് റെക്കോർഡ് ( മരത്തോട് മഹോത്സവം )

5. Big screen Award 2023 - New sensational singer

6. നാട്ടുസംസ്കൃതി പുരസ്കാരം 2023

7. Rotary club Folk music Icon award 2023

8. കേരള സർക്കാർ, ഫോക്ക്ലോർ അക്കാദമി അവാർഡ് യുവപ്രതിഭാ പുരസ്കാരം 2022

സിനിമകൾ

തിരുത്തുക
  1. പുഴു 2022 - കൊമ്പെടുത്തൊരു വമ്പ്കാണിച്ച് [9]
  2. കടുവ 2022 - പാലാപള്ളി തിരുപ്പള്ളി [10]
  3. കുമാരി 2022 - പട്ടുടുത്തു വന്നത്തും [11]
  4. കാന്താര 2022 - ലെ ലെ ലെ
  5. ദി കേരള സ്റ്റോറി 2023 - അമ്പോ അമ്പമ്പോ
  6. നന്നായികൂടെ - നാലാപക്കം[12]
  7. കുറക്കൻ - ഈശ്വരൻ ലഞ്ചിന്[13]
  8. കടകൻ - തോട്ടിങ്ങനെ കുറത്തിമാര
  1. "'പുഴു'വിലെ പാട്ടിലൂടെ അതുലിന്റെ ശബ്ദം നറുകരയിൽനിന്ന് നാടാകെ". മലയാള മനോരമ. Retrieved 2022-06-06.
  2. ലേഖകൻ, മാധ്യമം (2022-05-15). "'പുഴു'വിലൂടെ സിനിമ പിന്നണിഗാന രംഗത്തേക്ക് അതുൽ നറുകര | Madhyamam". Retrieved 2022-06-06.
  3. "Santosh Sivan to work on music video project". The New Indian Express. Retrieved 2022-06-06.
  4. "Kaduva | ഏറ്റുപാടിക്കോ, പാലാ പള്ളി തിരുപ്പള്ളി... 'കടുവ'യിലെ വീഡിയോ ഗാനം ഇതാ എത്തി". 2022-07-05. Retrieved 2022-07-24.
  5. "'പാലാ പള്ളി തിരുപ്പള്ളി....'; കടുവയിലെ പാട്ടിന്റെ 'സോൾ' ഇതാ ഇവിടെയുണ്ട്!". Retrieved 2022-07-24.
  6. "കടുവയിൽ കത്തിക്കയറി അതുലും സംഘവും". Retrieved 2022-07-24.
  7. "'പാലാ പള്ളി' ടോപ്പ് മ്യൂസിക് വീഡിയോ ലിസ്റ്റിൽ, യൂട്യൂബിനെ ഇളക്കിമറിച്ച് 'കടുവ'യുടെ ​ഗർജനം" (in ഇംഗ്ലീഷ്). Retrieved 2022-07-24. {{cite web}}: zero width space character in |title= at position 84 (help)
  8. 8.0 8.1 "ഫോക്‌ലോർ അക്കാദമി അവാർഡ്‌ അതുൽ നറുകരയ്ക്ക്‌". Retrieved 2022-06-06.
  9. "'പുഴു'വിലെ പാട്ടിലൂടെ അതുലിന്റെ ശബ്ദം നറുകരയിൽനിന്ന് നാടാകെ". Retrieved 2022-11-10.
  10. "Atul Narukara behind 'Pala Palli' song from Prithviraj starrer 'Kaduva'" (in ഇംഗ്ലീഷ്). Retrieved 2022-11-10.
  11. "Kumari Movie Song : "പട്ടുടുത്ത് വന്നതും"; ഐശ്വര്യ ലക്ഷ്മിയുടെ കുമാരിയിലെ പുതിയ വീഡിയോ ഗാനമെത്തി". 2022-11-04. Retrieved 2022-11-10.
  12. "Nannayikoode | Song - Naalapakkam (Lyrical) | Malayalam Video Songs - Times of India" (in ഇംഗ്ലീഷ്). Retrieved 2024-02-11.
  13. "പാവത്താൻ കുറുക്കൻ; അതുൽ നറുകരയുടെ ശബ്ദത്തിൽ കുറുക്കനിലെ ആദ്യ ഗാനം" (in ഇംഗ്ലീഷ്). 2023-07-22. Retrieved 2024-02-11.
"https://ml.wikipedia.org/w/index.php?title=അതുൽ_നറുകര&oldid=4145184" എന്ന താളിൽനിന്ന് ശേഖരിച്ചത്