അസ്സമീസ് ഭക്ഷണവിഭവങ്ങൾ
ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ അസ്സമിലെ ഭക്ഷണവിഭവങ്ങളെ പൊതുവെ പറയുന്നതാണ് അസ്സാമീസ് ഭക്ഷണവിഭവങ്ങൾ അഥവ അസ്സമീസ്സ് പാചകരീതികൾ (Assamese cuisine ).ഇവിടുത്തെ പാചകരീതിയും ഭക്ഷണവിഭവങ്ങളും ആദിവാസി രീതിയുടെ പ്രഭാവമുള്ളതും അല്പ്പം പുറമേ നിന്നുള്ളതും കൂടിയാണ്. വളരെ കുറച് സുഗന്ധവ്യഞ്ജനങ്ങളെ ഇതിൽ ഉപയോഗിക്കുന്നുള്ളു. മരങ്ങളുടെ വേരുകൾ, ഫലങ്ങൾ, പച്ചക്കറികൾ എന്നിവ ഈ ഭക്ഷണരീതിയിൽ പ്രധാനമാണ്. സസ്യേതര ഭക്ഷണങ്ങളിൽ മത്സ്യവും കൂടാതെ താറാവ്, പ്രാവ് എന്നിവയുടേയും മാംസഭക്ഷണങ്ങൾ ഉണ്ട്.
പരമ്പരാഗത പ്രധാന ഭക്ഷണത്തിലെ രണ്ട് പ്രധാന ഘടകങ്ങളാണ് ഖർ, ടേംഗ എന്നിവ. ഭക്ഷണം വിളമ്പുന്നത് പൊതുവെ ഓട്ടുപാത്രത്തിലാണ്. മരിയ എന്ന വർഗ്ഗമാണ് പ്രധാനമായും ഈ ഓട്ടുപാത്രങ്ങൾ ഉണ്ടാക്കുന്നത്. [1]
ഘടകങ്ങൾ
തിരുത്തുകഅസ്സമിലെ ഭക്ഷണങ്ങളിലെ ഘടകങ്ങൾ ഇവിടുത്തെ പ്രാദേശികമായി ലഭ്യമാകുന്ന വസ്തുക്കളാണ്. ചില പ്രധാന ഭക്ഷണവിഭവങ്ങളുടെ ഘടകങ്ങളെക്കുറിച്ച് താഴെ വിവരിച്ചിരിക്കുന്നു.
അരി
തിരുത്തുകഅസാം ഭക്ഷണവിഭവങ്ങളിലെ ഒരു പ്രധാന വിഭവം അരിയാണ്. പല തരത്തിലുള്ള അരികൾ അസ്സമിൽ കണ്ടുവരുന്നു. ഇൻഡിക്ക, ജപൊനിക തരങ്ങൾ അസ്സമിൽ കണ്ടുവരുന്നു. ഇവിടുത്തെ ഒരു പ്രസിദ്ധമായ അരിയാണ് ജോഹ ( joha). വേവിച്ച അരിയും (ukhua) , ഉണക്കിയ അരിയും (aaroi) ഇവിടെ ഉപയോഗിക്കുന്നു. അസ്സമിൽ മാത്രം ലഭിക്കുന്ന ചില നല്ല തരം അരിയാണ് കരബല്ലം (Karaballam ) , കൗരിബദാം (kauribadam ) എന്നിവ. അരിയുടെ പലവിഭവങ്ങളും ഒരു ഉപദംശമായും കഴിക്കാറുണ്ട്. റോസ്റ്റ് ചെയ്തതും, ഉണക്കിയതും (xandoh), വേവിച്ച് പരത്തിയ രീതിയിലുള്ളത് (chira), പഫ്ഫ് ചെയ്തത് (akhoi) എല്ലാം ഇതിൽ ചിലതാണ്. എല്ലാ സമയത്തേയും ഭക്ഷണവിഭവങ്ങളിൽ അരി ഒരു ഭാഗമാണ്. പരമ്പരാഗത രീതിയിലുള്ള പ്രാതൽ വിഭവങ്ങളിൽ അരിവിഭവമുണ്ട്. ചിര (chira ) എന്നറിയപ്പെടുന്നതാണിത്. രാത്രി മുഴുവൻ വെള്ളത്തിലിട്ട് വച്ച് അരിഭക്ഷണം കാലത്ത് കടുകെണ്ണ, ഉള്ളി എന്നിവ ചേർത്ത് കഴിക്കുന്നത് ഇവിടുത്തെ കർഷകരുടെ ഒരു ഭക്ഷണരീതിയാണ്. ചില പ്രത്യേക അവസരങ്ങളിൽ ഉണ്ടാക്കുന്ന ഒരു അരി ഭക്ഷണമാണ് പിത്ത (pitha) . അസ്സമിലെ മിക്ക സമൂഹങ്ങളിലും ഉണ്ടാക്കുന്ന ലഹരി പാനീയങ്ങളിൽ അരി അടങ്ങിയിരിക്കുന്നു. അരി ബീയറുകളായ (rice beers) ചുലായി, ലാവോ പാനി എന്നിവ ഇതിൽ ചിലതാണ്. കൂടാതെ ഇത് പോലുള്ള ചില പാനീയങ്ങളാണ് സൗ ( zou ) ബോഡോ (Bodo), അപോങ് ( aapong ), മിഷിംഗ് (Mishing), സാജ് ( xaj ), അഹോം, (Ahom, തിവ ( Tiwa) , ഹോർ (hor ) , കർബി (Karbi), ഫോതിക (photika ) എന്നിവ
മത്സ്യം
തിരുത്തുകമത്സ്യവും അസാം ഭക്ഷണവിഭവങ്ങളിൽ പ്രധാനമാണ്. അസ്സമിലെ മിക്ക സമുദായങ്ങളിലും മത്സ്യം കഴിക്കുന്നുണ്ട്. കുളങ്ങളിൽ നിന്നും, നദികളിൽ നിന്നുമുള്ള മത്സ്യങ്ങളാണ് ഇതിൽ പ്രധാനം. ചില പ്രധാന മത്സ്യങ്ങൾ Rohu, Hilsa ചിതൽ ( chital-big), ഖോരിയ ( khoria-medium) , മാഗുർ ( Maagur), സിംഗി ( Xingi), ബോറാലി ( Borali), ഭോക്കുവ (Bhokua), സാൽ ( Xaal), സോൽ (Xol) എന്നിവ. ചില വലിയ മത്സ്യങ്ങൾ പുതി, ബൊറോലിയ, മുവ, ചെനിപുതി, ടെംഗേര, ലചിൻ, ഭാഗുൻ, പാഭോ എന്നിവ. [2][3]
അസ്സമിൽ നിന്നുള്ള ഒരു പ്രസിദ്ധ വിഭവം ടേംഗ യാണ്. (tenga).
മാംസം
തിരുത്തുകഅസ്സമിലെ മാംസഭക്ഷണത്തിൽ വളരെ കുറവ് സുഗന്ധവ്യഞ്ജനങ്ങളും, എണ്ണയും ഉപയോഗിക്കുന്നുള്ളൂ.
ചില ആദിവാദി മേഖലകളിൽ പോർക് , ബീഫ് എന്നിവയാണ് പ്രധാന ഘടകം. അസ്സമിലെ ഹിന്ദുക്കൾ ബീഫ് ഭക്ഷണം കഴിക്കാറില്ല.
അവലംബം
തിരുത്തുക- ↑ Grandmas cooking Archived 2008-05-08 at the Wayback Machine. -- blog entry
- ↑ "Fish Species of Assam" (PDF). Archived from the original (PDF) on 2017-08-28. Retrieved 2010-08-09.
- ↑ List of fishes in Kaziranga National Park