കടുങ്ങാലി
(Ticto barb എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ജലാശയങ്ങളിൽ കാണുന്ന ഒരു പരൽമീനാണ് കടുങ്ങാലി (ശാസ്ത്രനാമം:Pethia ticto). ശുദ്ധജലമത്സ്യമായ ഈ മത്സ്യത്തെ അക്വേറിയങ്ങളിൽ അലങ്കാരമത്സ്യമായി ഉപയോഗിക്കാറുണ്ട്. വെള്ളി നിറത്തിലും സ്വർണ്ണനിറത്തിലുമുള്ള ദേഹത്തിൽ രണ്ട് പുള്ളികളാണ് ഈ മത്സ്യത്തെ തിരിച്ചറിയാനുള്ള അടയാളം. ഒരെണ്ണം ചെകിളയോട് ചേർന്നും രണ്ടാമത്തേത് വാലിനോട് ചേർന്നും കാണപ്പെടുന്നു. ശരാശരി 4 ഇഞ്ച് (10 സെന്റീമീറ്റർ) വരെയാണ് കടുങ്ങാലി പരലിന്റെ വലിപ്പം.
Ticto Barb | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. ticto
|
Binomial name | |
Pethia ticto (F. Hamilton, 1822)
|
അവലംബം
തിരുത്തുക- "Barbus ticto". Integrated Taxonomic Information System. Retrieved May 12, 2004.
- "Ticto Barb". Drs. Foster & Smith's LiveAquaria.com. Retrieved December 15, 2004.