അശോകാവദാൻ

(Ashokavadana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൗര്യസാമ്രാജ്യത്തിലെ ചക്രവർത്തി ആയിരുന്ന അശോകചക്രവർത്തിയുടെ ജനനവും ഭരണകാലവും അദ്ദേഹത്തിന്റെ വീരകൃത്യങ്ങളും വിവരിക്കുന്ന ഒരു സംസ്കൃതഭാഷാഗ്രന്ഥം ആണ് അശോകാവദാൻ (സംസ്കൃതം: अशोकावदान ).[1] ഐതിഹ്യങ്ങളും ചരിത്ര വിവരണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ബുദ്ധമതത്തെ വിദൂരങ്ങളിലേക്ക് പ്രചരിപ്പിക്കുകയെന്ന ഒരേയൊരു ലക്ഷ്യമായിരുന്നു അശോകന് ഉള്ളതെന്ന് ഈ ഗ്രന്ഥത്തിൽ കാണാം. സൈമൺ കോൾമാൻ, ജോൺ എൽസ്നർ എന്നീ വിദഗ്ദ്ധരുടെ കണക്കുപ്രകാരം അശോകാവദാന്റെ പല പതിപ്പുകളും 5-ാം നൂറ്റാണ്ട് മുതൽ നിലവിലുണ്ട്.[2] രണ്ടാം നൂറ്റാണ്ട് വരെ ഇത് വാമൊഴിയായി നിലനിന്നിരുന്നുവെന്നും രണ്ടാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയ്കാണിത് ഗ്രന്ഥരൂപത്തിൽ ആക്കിയത് എന്നും പറയപെടുന്നു.[3]

Ashokavadana
കർത്താവ്possibly the Buddhist monks of Mathura region
പരിഭാഷJohn S. Strong
രാജ്യംMauryan India
ഭാഷSanskrit
പരമ്പരDivyavadana
വിഷയംLife of King Ashoka
സാഹിത്യവിഭാഗംHistorical narrative
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1983 (John Strong's translation, Princeton)
ISBN9788120806160
OCLC9488580

ഗ്രന്ഥത്തെക്കുറിച്ച്

തിരുത്തുക

അശോകചക്രവർത്തിയുടെ ആത്മീയ ഗുരുവായി അറിയപ്പെടുന്ന ബുദ്ധസന്യാസിയായ ഉപഗുപ്തനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ഇതിലെ കഥകൾ തുടങ്ങുന്നത്.[4]

 
രണ്ടാം നൂറ്റാണ്ടിലെ ഗാന്ധാര കലാസൃഷ്ടികൾ

അശോകൻ തന്റെ മുജ്ജന്മത്തിൽ ജയ എന്ന പേരുള്ള ഒരു കുട്ടി ആയി ജനിച്ചെന്നും ആ കുട്ടി ബുദ്ധനെ കണ്ടുവെന്നും ബുദ്ധൻ അവിടെവെച്ചു ഈ കുട്ടി പാടലീപുത്രയിൽ നിന്നുള്ള ചക്രവർത്തിയായി ജനിക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നുവെന്നും ഇതിൽ പറയുന്നുണ്ട്.[5] ബുദ്ധമതം വ്യാപിപ്പിക്കുന്നതിന് അശോകൻ നടത്തിയ പ്രയത്നങ്ങൾ ഈ ഗ്രന്ഥത്തിൽ വിശദമായി വിവരിക്കുന്നു. അശോകൻ തന്റെ സഹോദരനായ ടിസ്സയെക്കൊണ്ട് ബുദ്ധമതം സ്വീകരിപ്പിച്ചുവെന്നും ഇതിൽ പറയുന്നു.[6][7][8][9]

അശോകാവദാന്റെ പരിഭാഷ

തിരുത്തുക
  • John S. Strong (1989). The Legend of King Aśoka: A Study and Translation of the Aśokāvadāna. Motilal Banarsidass. ISBN 978-81-208-0616-0. Retrieved 30 October 2012. {{cite book}}: Invalid |ref=harv (help)
  1. Kenneth Pletcher (15 August 2010). The History of India. The Rosen Publishing Group. p. 74. ISBN 978-1-61530-122-5. Retrieved 29 November 2012.
  2. Kurt A. Behrendt, ed. (2007). The Art of Gandhara in the Metropolitan Museum of Art. Metropolitan Museum of Art. p. 44. ISBN 9781588392244.
  3. കോൾമാൻ, സൈമൺ ആൻഡ് ജോൺ എൽസ്നർ (1995), തീർത്ഥാടനം: പാസ്റ്ററും ഇന്നത്തെ ലോകവികാരവും . കേംബ്രിഡ്ജ്: ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. പേജ് 173.
  4. John S. Strong 1989, p. 16.
  5. Upinder Singh (1 September 2008). A History of Ancient and Early Medieval India: From the Stone Age to the 12th Century. Pearson Education India. p. 332. ISBN 978-81-317-1120-0. Retrieved 29 November 2012.
  6. John S. Strong 1989, p. 17.
  7. Steven L. Danver, ed. (22 December 2010). Popular Controversies in World History: Investigating History's Intriguing Questions: Investigating History's Intriguing Questions. ABC-CLIO. p. 99. ISBN 978-1-59884-078-0. Retrieved 23 May 2013.
  8. Le Phuoc (March 2010). Buddhist Architecture. Grafikol. p. 32. ISBN 978-0-9844043-0-8. Retrieved 23 May 2013.
  9. Benimadhab Barua (5 May 2010). The Ajivikas. University of Calcutta. pp. 68–69. ISBN 978-1-152-74433-2. Retrieved 30 October 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അശോകാവദാൻ&oldid=3623827" എന്ന താളിൽനിന്ന് ശേഖരിച്ചത്