തീറ്റിപ്ലാവ്

ഇന്ത്യയുടെ മിക്കവാറും ഭാഗങ്ങളിലും, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിലും കണ്ടുവരുന്ന ഒരു വൃക്
(Artocarpus lacucha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ മിക്കവാറും ഭാഗങ്ങളിലും, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിലും കണ്ടുവരുന്ന ഒരു വൃക്ഷമാണ് തീറ്റിപ്ലാവ് (ശാസ്ത്രീയനാമം: Artocarpus gomezianus). കാട്ടുകടപ്ലാവ്, ആരംപുളി, പുളിച്ചക്ക, ഒണ്ടാൻപുളി, ചിമ എന്നെല്ലാം പേരുകളുണ്ട്. ഇംഗ്ലീഷിൽ മങ്കീ ജാക്ക് എന്നു വിളിക്കുന്ന ഈ ഇലപൊഴിയും വൃക്ഷം തായ്ലന്റിലെ വടക്ക്-വടക്കുകിഴക്കൻ പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്നു[1]. ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ ശാഖകളായി വളരുന്ന ഈ വൃക്ഷത്തിന്റെ തടി കടുപ്പമുള്ളതും തൊലിയിൽ കറയും ഉള്ളതാണ്. ദക്ഷിണേന്ത്യയിൽ വിരളമായ ഈ വൃക്ഷം കഠിനമായ ചൂടിലും വളരുന്നു. തെക്കൻ കേരളത്തിൽ കാണാറുള്ള ഇതിന്റെ ഫലം കാട്ടുമൃഗങ്ങളുടെ ഇഷ്ടഭോജ്യമാണ്. തടി വെള്ളത്തിൽ ഏറെ നാൾ കേടുകൂടാതെ കിടക്കും. ഇതിന്റെ തടി വാറ്റിയെടുക്കുമ്പോൾ കിട്ടുന്ന വസ്തു ഔഷധമായി ഉപയോഗിക്കാറുണ്ട് [2]. അർത്ഥശാസ്ത്രത്തിൽ ഈ മരത്തിനെപ്പറ്റി പറയുന്നുണ്ട് [3]

തീറ്റിപ്ലാവ്
തീറ്റിപ്ലാവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
A. gomezianus
Binomial name
Artocarpus gomezianus
Wall. ex Trécul
Synonyms
  • Artocarpus masticatus Gagnep.
  • Artocarpus petiolaris Miq.
  • Artocarpus pomiformis Teijsm. & Binn.
  • Artocarpus rigidus Wall.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  • Artocarpus lakoocha sensu Fischer non Roxb.


ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=തീറ്റിപ്ലാവ്&oldid=4005320" എന്ന താളിൽനിന്ന് ശേഖരിച്ചത്