ആറങ്ങോട്ടുകര
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(Arangottukara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
10°45′16″N 76°12′35″E / 10.7543700°N 76.2097100°E തൃശ്ശൂർ ജില്ലയുടെ ഒരു അതിർത്തി ഗ്രാമമാണ് ആറങ്ങോട്ടുകര. പാലക്കാട് ജില്ലയിലെ പട്ടാമ്പിയാണ് അടുത്തുള്ള നഗരം.ആറങ്ങോട്ടുകരയുടെ ഒരു ഭാഗം ഇന്ന് പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലാണ്. പാലക്കാട് ജില്ലയിലെ എഴുമങ്ങാട് എന്ന ഗ്രാമാണ് ഇതിന്റെ അയൽ പക്കം. പണ്ട് ഒരു ഗ്രാമമായിരുന്നു ഇവ രണ്ടും. പാലക്കാട് ജില്ലയിലുള്ള എഴുമങ്ങാട്ടുകാരുടെ പോസ്റ്റ് ഓഫീസ് ഇന്നും തൃശ്ശൂർ ജില്ലയിലുള്ള ആറങ്ങോട്ടുകരയിലാണ്.
ആറങ്ങോട്ടുകര | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തൃശ്ശൂർ,പാലക്കാട് |
ഉപജില്ല | തലപ്പിള്ളി,പട്ടാമ്പി |
ഏറ്റവും അടുത്ത നഗരം | , പട്ടാമ്പി |
സമയമേഖല | IST (UTC+5:30) |
ചേരമാൻ പെരുമാളിന്റെ കൊട്ടാരം, താത്രിക്കുട്ടിയുടെ ഇല്ലം മുതലായ ചരിത്ര പൈതൃകങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ ഗ്രാമവും അതിന്റെ അയൽപക്കങ്ങളും. ഒരുകാലത്തു കൃഷി ആയിരുന്നു ഈ ഗ്രാമത്തിന്റെ മുഖ്യ ജീവിതോപാധി.
എഴുമങ്ങാട് എ.യു.പി സ്കൂൾ ആണ് ഇവിടെയുള്ള ഏക വിദ്യാലയം.