ഏപ്രിൽ 29
തീയതി
(April 29 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 29 വർഷത്തിലെ 119(അധിവർഷത്തിൽ 120)-ാം ദിനമാണ്. -->
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1429 - ഓർലിയൻസിനെ മോചിപ്പിക്കാനായി ജോൻ ഓഫ് ആർക്ക് എത്തിച്ചേർന്നു.
- 1672 - ഫ്രാങ്കോ ഡച്ച് യുദ്ധം: ഫ്രാൻസിലെ ലൂയി പതിനാലാമാൻ നെതർലന്റിലേക്ക് അധിനിവേശം നടത്തി.
- 1770 - ജെയിംസ് കുക്ക്, ഓസ്ട്രേലിയയിലെ ബോട്ടണി ഉൾക്കടലിലെത്തിച്ചേർന്നു.
- 1882 - ലോകത്തിലെ ആദ്യ ട്രോളിബസ് ആയ എലക്ട്റോമോട്ട് ബർലിനിൽ പരീക്ഷിക്കപ്പെട്ടു
- 1903 - കാനഡയിലെ ആൽബെർട്ടയിൽ ഏകദേശം മൂന്നു കോടി ഘനമീറ്റർ മണ്ണിടിഞ്ഞ് 70 പേർ മരണമടഞ്ഞു.
- 1916 - ഒന്നാം ലോകമഹായുദ്ധം: ബ്രിട്ടീഷുകാരുടെ ആറാം ഇന്ത്യൻ ഡിവിഷൻ കുത്തിൽ വച്ച് ഒട്ടോമാൻ പടയോട് കീഴടങ്ങി.
- 1945 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയിൽ വച്ച് ജർമൻ സേന, സഖ്യകക്ഷികളോട് നിരുപാധികം കീഴടങ്ങി.
- 1945 - രണ്ടാം ലോകമഹായുദ്ധം: ബെർലിനിലെ ഒരു കിടങ്ങിൽ വച്ച് അഡോൾഫ് ഹിറ്റ്ലർ ഇവാ ബ്രൗണിനെ വിവാഹം ചെയ്തു. അഡ്മിറൽ കാൾ ഡോണിറ്റ്സിനെ തന്റെ പിൻഗാമിയായി ഹിറ്റ്ലർ പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
- 1946 - ജപ്പാന്റെ പൂർവപ്രധാനമന്ത്രി ഹിതേകി ടോജോയേയും മറ്റു 28 ജപ്പാനീസ് നേതാക്കളേയും യുദ്ധക്കുറ്റത്തിന്റെ പേരിൽ വിചാരണ നടത്തി.
- 1967 - മതപരമായ കാരണങ്ങളാൽ അമേരിക്കൻ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചതിന് മുഹമ്മദ് അലിയുടെ ബോക്സിങ്ങ് ചാമ്പ്യൻ പട്ടം എടുത്തു കളഞ്ഞു.
- 1991 - ബംഗ്ലാദേശിലെ ചിറ്റഗോംഗ് ജില്ലയിൽ മണിക്കൂറിൽ 155 മീറ്റർ വേഗത്തിലുള്ള ചുഴലിക്കാറ്റടിച്ച് 1,38,000-ത്തിലധികം പേർ മരണമടഞ്ഞു. ഒരു കോടിയോളം പേർ ഭവനരഹിതരായി.
- 2004 - 107 വർഷത്തെ പാരമ്പര്യമുള്ള വാഹനനിർമ്മാണവ്യവസായ കമ്പനിയായ ഓൾഡ്സ് മൊബൈൽ തന്റെ അവസാന കാർ പുറത്തിറക്കി.
- 2005 - 29 വർഷത്തെ അധിനിവേശം അവസാനിപ്പിച്ച് സിറിയ ലെബനനിൽ നിന്നും പിന്മാറി.
ജന്മദിനങ്ങൾ
തിരുത്തുക- 1848 - രാജാ രവിവർമ്മ, ചിത്രകാരൻ
ചരമവാർഷികങ്ങൾ
തിരുത്തുക- 1980 - ആൽഫ്രെഡ് ഹിച്ച്കോക്ക്, ചലച്ചിത്ര സംവിധായകൻ