ആന്റി–വാസ്കുലർ എൻഡോതീലിയൽ ഗ്രോത്ത് ഫാക്ടർ തെറാപ്പി
വാസ്കുലർ എന്റോതീലിയൽ ഗ്രോത്ത് ഫാക്ടറിനെ തടയുന്ന മരുന്നുകളുടെ ഉപയോഗമാണ് ആന്റി-വാസ്കുലർ എന്റോതീലിയൽ ഗ്രോത്ത് ഫാക്ടർ തെറാപ്പി, ആന്റി-വിഇജിഎഫ് തെറാപ്പി അല്ലെങ്കിൽ ആന്റി-വിഇജിഎഫ് മെഡിക്കേഷൻ എന്നെല്ലാം അറിയപ്പെടുന്നത്. ചില ക്യാൻസറുകളുടെ ചികിത്സയിലും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ ചികിത്സയിലുമാണ് ഇത് ചെയ്യുന്നത്. ബെവാസിസുമാബ് പോലുള്ള മോണോക്ലോണൽ ആന്റിബോഡികൾ, റാണിബിസുമാബ് (ലുസെന്റിസ്) പോലുള്ള ആൻ്റിബോഡി ഡെറിവേറ്റീവുകൾ, വാസ്കുലർ എന്റോതീലിയൽ ഗ്രോത്ത് ഫാക്ടർ ഉത്തേജിപ്പിക്കുന്ന ടൈറോസിൻ കൈനാസുകളെ തടയുന്ന ഓറലി ലഭ്യമായ ചെറിയ തന്മാത്രകളായ ലാപാറ്റിനിബ്, സുനിറ്റിനിബ്, സോറഫെനിബ്, ആക്സിറ്റിനിബ്, പസോപാനിബ് എന്നിവ ഇതിൽ ഉൾപ്പെടും. (ഈ ചികിത്സകളിൽ ചിലത് വാസ്കുലർ എന്റോതീലിയൽ ഗ്രോത്ത് ഫാക്ടർകളേക്കാൾ വാസ്കുലർ എന്റോതീലിയൽ ഗ്രോത്ത് ഫാക്ടർ റിസപ്റ്ററുകളെയാണ് ലക്ഷ്യമിടുന്നത്. )
Anti–vascular endothelial growth factor therapy | |
---|---|
Specialty | അർബുദ ചികിൽസ, നേത്രവിജ്ഞാനം |
ആന്റിബോഡി അടിസ്ഥാനമാക്കിയുള്ള സംയുക്തങ്ങളും ഓറലി ലഭ്യമായ ആദ്യത്തെ മൂന്ന് സംയുക്തങ്ങളും വിപണിയിൽ ലഭ്യമാണ്. പിന്നീടുള്ള രണ്ടെണ്ണം, ആക്സിറ്റിനിബ്, പസോപാനിബ് എന്നിവ ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്.
ക്യാൻസറിന്റെ മൗസ് മോഡലുകളിലും വർദ്ധിച്ചുവരുന്ന മനുഷ്യ ക്യാൻസറുകളിലും ചികിത്സാ ഫലപ്രാപ്തി കാണിക്കാൻ ആൻ്റി വാസ്കുലർ എന്റോതീലിയൽ ഗ്രോത്ത് ഫാക്ടർ മരുന്നുകൾക്ക് കഴിയും. പക്ഷേ, "ഫലങ്ങൾ ക്ഷണികമാണ്, കൂടാതെ ട്യൂമർ വളർച്ചയും പുരോഗതിയും പുനസ്ഥാപിക്കപ്പെടാം" 2008-ൽ ബെർഗേഴ്‌സും ഹനഹാനും ഇങ്ങനെ നിഗമനം ചെയ്തു. [1]
വാസ്കുലർ എന്റോതീലിയൽ ഗ്രോത്ത് ഫാക്ടർ ഇൻഹിബിറ്റർ ഉപയോഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള പിന്നീടുള്ള പഠനങ്ങൾ കാണിക്കുന്നത്, പ്രാഥമിക ട്യൂമർ വളർച്ച കുറയ്ക്കാൻ അവയ്ക്ക് കഴിയുമെങ്കിലും, വാസ്കുലർ എന്റോതീലിയൽ ഗ്രോത്ത് ഫാക്ടർ ഇൻഹിബിറ്ററുകൾ ട്യൂമറുകളുടെ ഇൻവേസീവ്നസും മെറ്റാസ്റ്റാസിസും പ്രോത്സാഹിപ്പിക്കും എന്നാണ്. [2] [3]
മൾട്ടി-ടാർഗെറ്റഡ് ടൈറോസിൻ കൈനാസ് ഇൻഹിബിറ്ററായ AZ2171 ( സെഡിറാനിബ് ), പെർമിയബിിലിറ്റി കുറയ്ക്കുകയും വാസ്കുലർ നോർമലൈസേഷനിൽ സഹായിക്കുകയും ചെയ്യുന്നതിലൂടെ ആന്റി-എഡീമ ഇഫക്റ്റുകൾ കാണിക്കുന്നതായി തെളിഞ്ഞു. [4]
സെൻട്രൽ റെറ്റിനൽ വെയിൻ ഒക്ലൂഷൻ മൂലമുണ്ടാകുന്ന മാക്കുലാർ എഡിമ ബാധിച്ച രോഗികളിൽ റാണിബിസുമാബിന്റെയും പെഗാപ്റ്റാനിബിന്റെയും ഫലപ്രാപ്തിയെക്കുറിച്ച് 2014 ലെ കോക്രൺ സിസ്റ്റമാറ്റിക് റിവ്യൂ പഠനം നടത്തി. [5] രണ്ട് ചികിത്സാ ഗ്രൂപ്പുകളിലെയും പങ്കാളികൾ കാഴ്ച പുരോഗതിയും ആറുമാസത്തിനുള്ളിൽ മാക്കുലാർ എഡിമ ലക്ഷണങ്ങളുടെ കുറവും കാണിച്ചു.
കാൻസർ
തിരുത്തുകമരുന്ന് | ഉപയോഗം |
---|---|
ആക്സിറ്റിനിബ് | കാൻസർ |
ബെവാസിസുമാബ് | കാൻസർ, മാകുലർ ഡീജനറേഷൻ |
കാർബോസാന്റിനിബ് | കാൻസർ |
ലാപതിനിബ് | കാൻസർ |
ലെവാറ്റിനിബ് | കാൻസർ |
പസോപാനിബ് | കാൻസർ |
പൊനാറ്റിനിബ് | കാൻസർ |
റാമുസിരുമാബ് | കാൻസർ |
റാണിബിസുമാബ് | മാകുലർ ഡീജനറേഷൻ |
റെഗൊറാഫെനിബ് | കാൻസർ |
സോറഫെനിബ് | കാൻസർ |
സുനിറ്റിനിബ് | കാൻസർ |
വാൻഡെറ്റാനിബ് | കാൻസർ |
ആന്റി-വിഇജിഎഫ് തെറാപ്പിക്ക് ഏറ്റവും സാധാരണമായ സൂചന ക്യാൻസറാണ്, അവ എഫ്ഡിഎ, ഇഎംഎ അംഗീകരിച്ചതാണ്. ടാർഗെറ്റഡ് തെറാപ്പിയുടെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രൂപങ്ങളിലൊന്നായ ഈ മരുന്നുകൾ, മറ്റ് മരുന്നുകളുമായി സംയോജിച്ച് സാധാരണയായി ഉപയോഗിക്കുന്നു. [6]
നിയോവാസ്കുലർ ഏജ് റിലേറ്റഡ് മാക്കുലാർ ഡീജനറേഷൻ
തിരുത്തുകബെവാസിസുമാബിൽ നിന്ന് ഉരുത്തിരിഞ്ഞ മോണോക്ലോണൽ ആന്റിബോഡി ഫ്രാഗ്മെൻ്റ് (ഫാബ്) റാണിബിസുമാബ്, ഇൻട്രാ ഒക്യുലർ ഉപയോഗത്തിനായി ജെനെടെക് വികസിപ്പിച്ചെടുത്തു. നിയോവാസ്കുലർ പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ (വെറ്റ് എഎംഡി) ചികിത്സയ്ക്കായി 2006 ൽ എഫ്ഡിഎ മരുന്ന് അംഗീകരിച്ചു. മരുന്ന് അപ്പോഴേക്കും വിജയകരമായ മൂന്ന് ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമായി. [7]
റോസൻഫീൽഡ്, ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ (എൻജെഎം) 2006 ഒക്ടോബർ ലക്കത്തിൽ. റാണിബിസുമാബിന്റെ പ്രതിമാസ ഇൻട്രാവിട്രിയൽ കുത്തിവയ്പ്പ്, ഷാം ഇഞ്ചക്ഷനുമായി താരതമ്യപ്പെടുത്തുമ്പോൾ ശരാശരി കാഴ്ചശക്തിയിൽ ഗണ്യമായ വർദ്ധനവിന് കാരണമായതായി റിപ്പോർട്ട് ചെയ്തു. മിനിമലി ക്ലാസിക് (എംസി) അല്ലെങ്കിൽ വെറ്റ് എഎംഡി (പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ ) ചികിത്സയിൽ റാണിബിസുമാബ് വളരെ ഫലപ്രദമാണെന്ന് രണ്ട് വർഷത്തെ മൂന്നാം ഘട്ട പഠനത്തിൽ നിന്ന് നിഗമനം ചെയ്തു. [8]
ഒഫ്താൽമോളജി ജേണൽ 2009 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം റാണിബിസുമാബിന്റെ ഫലപ്രാപ്തിക്ക് തെളിവ് നൽകുന്നു. ബ്രൗണും സഹപ്രവർത്തകരും റാണിബിസുമാബിന്റെ പ്രതിമാസ ഇൻട്രാവിട്രിയൽ കുത്തിവയ്പ്പ് വെർട്ടെപോർഫിനുമൊത്തുള്ള ഫോട്ടോഡൈനാമിക് തെറാപ്പിയുമായി താരതമ്യപ്പെടുത്തുമ്പോൾ ശരാശരി കാഴ്ചയിൽ ഗണ്യമായ വർദ്ധനവിന് കാരണമായതായി റിപ്പോർട്ടുചെയ്‌തു.. പ്രധാനമായും ക്ലാസിക് (പിസി) വെറ്റ് എഎംഡിയുടെ ചികിത്സയിൽ കുറഞ്ഞ നിരക്കിലുള്ള പ്രതികൂല ഇഫക്റ്റുകൾ ഉള്ള വെർട്ടെപോർഫിൻ ഉപയോഗിച്ചുള്ള ഫോട്ടോഡൈനാമിക് തെറാപ്പിയേക്കാൾ മികച്ചതാണ് റാണിബിസുമാബ് എന്ന് രണ്ട് വർഷത്തെ മൂന്നാം ഘട്ട പഠനത്തിൽ നിന്ന് നിഗമനം ചെയ്തു. [9]
റാണിബിസുമാബിന്റെ ഫലപ്രാപ്തിയെ വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങൾ നന്നായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും, മരുന്നിന്റെ ചെലവ് ഫലപ്രാപ്തി ചോദ്യം ചെയ്യപ്പെടുന്നു. മരുന്ന് രോഗിയുടെ അവസ്ഥയെ സ്ഥിരപ്പെടുത്തുന്നതിനാൽ, റാണിബിസുമാബ് പ്രതിമാസം നൽകണം. ഒരു കുത്തിവയ്പ്പിന് 2,000.00 ഡോളർ നിരക്കിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ വെറ്റ് എഎംഡി രോഗികളെ ചികിത്സിക്കുന്നതിനുള്ള ചെലവ് പ്രതിവർഷം 10.00 ബില്യൺ ഡോളറിൽ കൂടുതലാണ്. ഉയർന്ന ചിലവ് കാരണം, പല നേത്രരോഗവിദഗ്ദ്ധരും വെറ്റ് എഎംഡിയുടെ ചികിത്സയിൽ ബദൽ ഇൻട്രാവിട്രിയൽ ഏജന്റായി ബെവാസിസുമാബിലേക്ക് മാറി.
ഇൻട്രാവിട്രിയൽ ബെവാസിസുമാബിന്റെ ഓഫ്-ലേബൽ ഉപയോഗം നിയോവാസ്കുലർ പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷന് വ്യാപകമായ ഒരു ചികിത്സയായി മാറി. [10] ഓങ്കോളജിക് അല്ലാത്ത ഉപയോഗങ്ങൾക്ക് മരുന്ന് എഫ്ഡിഎ അംഗീകരിച്ചിട്ടില്ലെങ്കിലും, ചില പഠനങ്ങൾ[which?] കുറഞ്ഞ നിരക്കിലുള്ള പ്രതികൂല ഇഫക്റ്റുകൾക്കൊപ്പം വിഷ്വൽ അക്വിറ്റി വർദ്ധിപ്പിക്കുന്നതിന് ബെവാസിസുമാബ് ഫലപ്രദമാണെന്ന് നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, ചെറിയ സാമ്പിൾ വലുപ്പവും ക്രമരഹിതമായ നിയന്ത്രണ ട്രയലിന്റെ അഭാവവും കാരണം, ഫലം നിർണ്ണായകമല്ല.
വെറ്റ് എഎംഡി ചികിത്സിക്കുന്നതിലെ ഫലപ്രാപ്തിയും ഒക്കുലാർ പ്രതികൂലതയും വിലയിരുത്തുന്നതിന് റാണിബിസുമാബിന്റെയും ബെവാസിസുമാബിന്റെയും താരതമ്യ പഠന പരീക്ഷണത്തിന് ധനസഹായം നൽകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ (എൻഐഎച്ച്) നാഷണൽ ഐ ഇൻസ്റ്റിറ്റ്യൂട്ട് (എൻഐഐ) 2006 ഒക്ടോബറിൽ പ്രഖ്യാപിച്ചു. കംപാരിസൺ ഓഫ് ഏജ് റിലേറ്റഡ് മാക്കുലാർ ഡീജനറേഷൻ ട്രീറ്റ്‌മെന്റ് ട്രയൽസ് (CATT സ്റ്റഡി) എന്ന ഈ പഠനം, പുതുതായി രോഗനിർണയം നടത്തിയ വെറ്റ് എഎംഡി ഉള്ള 1,200 ഓളം രോഗികളെ ഉൾപ്പെടുത്തിയാണ് നടത്തുന്നത്.
2012 മെയ് ആയപ്പോഴേക്കും അവാസ്റ്റിൻ ഉപയോഗിച്ചുള്ള ആന്റി-വിഇജിഎഫ് ചികിത്സ മെഡികെയർ അംഗീകരിച്ചു, ഇ തികച്ചും ഫലപ്രദവും ന്യായമായ വിലയുള്ളതുമാണ്. അവാസ്റ്റിന് സമാനവും ചെറുതുമായ തന്മാത്രാ ഘടനയാണ് ലൂസെന്റിസിന് ഉള്ളത്, ഇത് മാകുലർ ഡീജനറേഷൻ ചികിത്സിക്കാൻ എഫ്ഡിഎ അംഗീകരിച്ച (2006) മരുന്ന് ആണ്, പക്ഷെ ഇത് കൂടുതൽ ചെലവേറിയതായി തുടരുന്നു.
ഗവേഷണം
തിരുത്തുകഡയബറ്റിസ് മെലിറ്റസ് ടൈപ്പ് 2 നും അനുബന്ധ രോഗത്തിനും ഉപയോഗിക്കുന്ന മരുന്ന് ആയ തിയാസോളിഡിനിയോണുകളും വി.ഇ.ജി.എഫിനെ തടയുന്നു , ഗ്രാനുലോസ കോശങ്ങളിലുള്ള ഈ പ്രഭാവം ഒവേറിയൻ ഹൈപ്പർസ്റ്റിമുലേഷൻ സിൻഡ്രോം ചികിത്സയിൽ തിയാസോളിഡിനിയോൺ ഉപയോഗത്തിനുള്ള സാധ്യത കാണിക്കുന്നു. [11]
നിയോവാസ്കുലർ ഗ്ലോക്കോമ രോഗികളിൽ ഇൻട്രാക്യുലർ മർദ്ദം കുറയ്ക്കുന്നതിന് റാണിബിസുമാബ്, ബെവാസിസുമാബ് തുടങ്ങിയ ആന്റി-വിഇജിഎഫ് ഏജന്റുമാരുടെ ഫലപ്രാപ്തി നിർണ്ണയിക്കാനുള്ള ഒരു കോക്രൺ അവലോകനം അനിശ്ചിതത്വത്തിലായി, ഇതിന് കാരണം പരമ്പരാഗത ചികിത്സകളുമായി ആന്റി വിഇജിഎഫ് വിരുദ്ധ ചികിത്സകളെ താരതമ്യം ചെയ്യാൻ കൂടുതൽ ഗവേഷണം ആവശ്യമാണ് എന്നതാണ്. [12] ഒരു വർഷത്തെ അവലോകന അപ്‌ഡേറ്റിൽ ഡയബറ്റിക് മാക്യുലർ എഡിമ ബാധിച്ച രോഗികളിൽ, ഒരു വർഷത്തിനുശേഷം, കാഴ്ച മെച്ചപ്പെടുത്തുന്നതിൽ അഫ്‌ലിബെർസെപ്റ്റിന് ബെവാസിസുമാബിനും റാണിബിസുമാബിനും മുകളിൽ ഗുണങ്ങളുണ്ടെന്ന് മിതമായ തെളിവുകൾ കണ്ടെത്തി. [13]
ഗ്ലോക്കോമ ശസ്ത്രക്രിയയ്ക്കിടെ മുറിവ് ഉണക്കുന്നതിനെ നിയന്ത്രിക്കുന്നതിനുള്ള മാർഗമായി ആന്റി - വിഇജിഎഫ് സബ്കൺജക്റ്റിവൽ കുത്തിവയ്പ്പുകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്, എന്നിരുന്നാലും ഈ ചികിത്സാ സമീപനത്തിനുള്ള തെളിവുകൾ പരിമിതമാണ്, ഇതിൽ നിരവധി പഠനങ്ങൾ നടന്നുവരുന്നു. [14]
അവലംബം
തിരുത്തുക- ↑ "Modes of resistance to anti-angiogenic therapy". Nature Reviews. Cancer. 8 (8): 592–603. August 2008. doi:10.1038/nrc2442. PMC 2874834. PMID 18650835.
- ↑ "Accelerated metastasis after short-term treatment with a potent inhibitor of tumor angiogenesis". Cancer Cell. 15 (3): 232–9. March 2009. doi:10.1016/j.ccr.2009.01.021. PMC 4540346. PMID 19249681.
- ↑ "Antiangiogenic therapy elicits malignant progression of tumors to increased local invasion and distant metastasis". Cancer Cell. 15 (3): 220–31. March 2009. doi:10.1016/j.ccr.2009.01.027. PMC 2874829. PMID 19249680.
- ↑ "Cediranib in patients with relapsed platinum-sensitive ovarian cancer (ICON6): a randomised, double-blind, placebo-controlled phase 3 trial". Lancet. 387 (10023): 1066–1074. March 2016. doi:10.1016/S0140-6736(15)01167-8. PMID 27025186.
- ↑ "Anti-vascular endothelial growth factor for macular oedema secondary to central retinal vein occlusion". The Cochrane Database of Systematic Reviews (5): CD007325. May 2014. doi:10.1002/14651858.CD007325.pub3. PMC 4292843. PMID 24788977.
- ↑ "Anti-VEGF therapies in the clinic". Cold Spring Harbor Perspectives in Medicine. 2 (10): a006577. October 2012. doi:10.1101/cshperspect.a006577. PMC 3475399. PMID 23028128.
- ↑ "FDA Approves New Biologic Treatment for Wet Age-Related Macular Degeneration". FDA News & Events. June 30, 2006. Retrieved 17 April 2013.
- ↑ "Ranibizumab versus verteporfin photodynamic therapy for neovascular age-related macular degeneration: Two-year results of the ANCHOR study". Ophthalmology. 116 (1): 57–65.e5. January 2009. doi:10.1016/j.ophtha.2008.10.018. PMID 19118696.
- ↑ "Ranibizumab for neovascular age-related macular degeneration". The New England Journal of Medicine. 355 (14): 1419–31. October 2006. doi:10.1056/NEJMoa054481. PMID 17021318.
- ↑ Patent Docs: Genentech Acts to Halt Off-label Use of Avastin® for Age-related Macular Degeneration
- ↑ "Thiazolidinediones decrease vascular endothelial growth factor (VEGF) production by human luteinized granulosa cells in vitro". Fertility and Sterility. 93 (6): 2042–7. April 2010. doi:10.1016/j.fertnstert.2009.02.059. PMC 2847675. PMID 19342033.
- ↑ Simha, Arathi; Aziz, Kanza; Braganza, Andrew; Abraham, Lekha; Samuel, Prasanna; Lindsley, Kristina B. (6 February 2020). "Anti-vascular endothelial growth factor for neovascular glaucoma". The Cochrane Database of Systematic Reviews. 2: CD007920. doi:10.1002/14651858.CD007920.pub3. ISSN 1469-493X. PMC 7003996. PMID 32027392.
- ↑ "Anti-vascular endothelial growth factor for diabetic macular oedema: a network meta-analysis". The Cochrane Database of Systematic Reviews. 10: CD007419. October 2018. doi:10.1002/14651858.CD007419.pub6. PMC 6517135. PMID 30325017.
- ↑ Cheng, Jin-Wei; Cheng, Shi-Wei; Wei, Rui-Li; Lu, Guo-Cai (2016-01-15). Cochrane Eyes and Vision Group (ed.). "Anti-vascular endothelial growth factor for control of wound healing in glaucoma surgery". Cochrane Database of Systematic Reviews (in ഇംഗ്ലീഷ്) (1): CD009782. doi:10.1002/14651858.CD009782.pub2. PMID 26769010.