അഞ്ചരക്കണ്ടി
കണ്ണൂർ ജില്ലയിലെ ഗ്രാമം
(Anjarakkandy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്ത്. അഞ്ചരക്കണ്ടി പട്ടണം, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്നു.
ആദ്യ കാലത്ത് 'രണ്ടു തറ' എന്ന പേരിലാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.1767-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച അഞ്ചരക്കണ്ടി കറുവപ്പട്ട എസ്റ്റേറ്റ് ഈ ഗ്രാമത്തിൽ ഉൾപ്പെടുന്നു.
കുരുമുളക് കച്ചവടത്തിന്റെ കേന്ദ്രമായിരുന്ന ഇവിടെ ബ്രിട്ടീഷുകാർ കേരളത്തിലെ തന്നെ ആദ്യത്തെ രജിസ്ടർ ഓഫീസും സ്ഥാപിച്ചിരുന്നു. [1] ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ കറപ്പ തോട്ടം സ്ഥിതി ചെയ്തിരുന്നത് ഇവിടെയാണ്. . കേരളത്തിലെ നദികളിൽ ഇരുപത്തെട്ടാം സ്ഥാനമുള്ള അഞ്ചരക്കണ്ടിപ്പുഴ ഈ തോട്ടത്തിനു നടുവിലൂടെ ഒഴുകുന്നു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകരജിസ്ട്രേഷൻ പിറന്നത് ഇവിടെ-സി പി എഫ് വേങ്ങാട്, വാരാദ്യ മാധ്യമം,2000 ഡിസംബർ 18
- ↑ "ഓർമ്മകളിൽ ഇടമുറിയാതെ അഞ്ചരക്കണ്ടി പുഴ". ഏഷ്യാനെറ്റ് ന്യൂസ്. Archived from the original on 2018-08-08.