നരിക്കുനി ഉണ്ണിരിക്കുട്ടി വൈദ്യൻ

നരിക്കുനി ഉണ്ണിരിക്കുട്ടി വൈദ്യൻ(1849-1909) ആദ്യകാലങ്ങളിലെ പ്രശസ്ത എഴുത്തുകാരനിൽ ഒരാൾ, കവി എന്നി നിലകളിൽ പ്രശസ്തൻ. കോഴിക്കോട്ടുതാലൂക്കിൽ കൂന്നമുകുളം ചെവകുളത്തുർ ദേശത്തു നരിക്കുനി എന്ന പ്രമുഖ തിയ്യർ തറവാട്ടിൽ രാമൻെറ പുത്രനായിട്ടാണ് ജനനം. പത്തു വയസ്സുവരെ സ്വദേശത്തു മരുമയിൽ രാമപ്പണിക്കരോടു സംസ്കൃതത്തിൽ ബാലപാഠങ്ങളും ഗ്രഹഗണനാന്തംവരെ ജ്യോതിഷവും പഠിച്ചും, പിന്നീട് സ്ഥലത്തു തന്നെ കുവത്തേടത്തുകണ്ടിയിൽ ഒരു എഴുത്തു പ്രള്ളി സ്ഥാപിച്ചു” അവിടെ ഒരു കൊല്ലത്തോളം അധ്യാപകനായി കഴിച്ചുകൂട്ടി.[1][2] അച്ഛൻ മരിച്ചതിന് ശേഷം വൈദ്യൻ കോഴിക്കോട്ടേക്കു പോയി. അതിനുമേൽ കോഴിക്കോട്ടു മൂത്തോറൻ എഴുത്തച്ഛുൻെറ ശിഷ്യനായി കാവ്യങ്ങഠം അഭ്യസിച്ചു. പിന്നീടു പിലാശ്ശേരി പേരു എന്നൊരാളുടെ സഹായത്തോടുകൂടി അവിടെത്തന്നെ ഇംഗ്ല്ലീഷുപള്ളിക്കു സമീപം ഒരു പള്ളിക്കൂടം നടത്തി. ഗ്രന്ഥമെഴുത്തിൽ വളരെ നൈപുണ്യമുണ്ടായിരുന്നതിനാൽ അധ്യാത്മരാമായണം, കിളിപ്പാട്ട് പലക്കം ഓലയിൽ പകത്തിയെഴുതിക്കൊടുത്തു” അങ്ങനെയും കുറേ ധനം സമ്പാദിച്ചു. സ്വകുടുംബത്തിൽ പരമ്പരാഗതമായിരുന്ന വൈദ്യവ്ൃത്തിയിൽ ഏപ്പെടുന്നതിനുവേണ്ടി കാട്ടുകണ്ടി വട്ടാമ്പോയിൽ വലിയ ചാത്തുണ്ണി വൈദ്യരോടു അഷ്ടാംഗഹൃദയവും ചരകസുശ്രുതാദിഗ്രന്ഥങ്ങളും അഭ്യസിക്കുകയും പര്യാപ്തമായ ചികിത്സാപരിചയം സമ്പാദിക്കുകയും ചെയ്തു. ഉപ്പോട്ട് കണ്ണന്റെ ഭാസ്ത്റര പ്്യാഖ്യാനം പ്രസിദ്ധീകരിക്കുന്ന വിഷയത്തിൽ വൈദഭ്യരുടേയും സഹായം കണ്ടായിട്ടുണ്ടു. 1049൭ പില്ല്ാലത്തു കേരളവിദ്യാശാല യിലെ സംസ്തൃതപണ്ഡിതർ ഏ. വെങ്കടസുബ്രഹ്മണ്യശാസ്ത്ര്ികളോടു വ്യാകരണവും തക്കവും വേദാന്തവും പഠിച്ചു.[1]

അവലംബം തിരുത്തുക

  1. 1.0 1.1 ഉള്ളൂർ പരമേശ്വരയ്യർ (1950), "കേരൽസാഹിത്യചരിത്രം" വാല്യം.4
  2. https://books.google.com/books/about/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3_%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82.html?id=jnVkAAAAMAAJ