കക്കുഴി കുഞ്ഞിബാപ്പു ഗുരുക്കൾ

കക്കുഴി കുഞ്ഞിബാപ്പു ഗുരുക്കൾ (1826-1878[1]) കണ്ണൂരിലെ തലശേരിയിലെ കക്കുഴി എന്ന ഒരു തീയ്യർ തറവാട്ടിൽ ജനിച്ചു.[2] ബാല്യത്തിൽത്തന്നെ സംസ്കൃതം അഭ്യസിച്ചു; സംഗീതത്തിലും നിപൂണനായി. സംസ്കൃതത്തിൽ അധ്യയനം ചെയ്യിച്ചതു തലശ്ശശേരിക്കടുത്തുള്ള മേനപ്പുരത്തു പുതുശ്ശേരി കണ്ണൻ ഗുരുക്കളായിരുന്നു. ആദ്യം സ്വന്തമായി ഒരു പാഠശാല സ്ഥാപിച്ച് അതു നടത്തിവരവേ ബ്രണ്ണൻ ജില്ലാസ്‌കൂളിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു (1855) ബാസൽമിഷൻകാർ വിദ്യാലയം ഏറെറടുത്തശേഷം അവിടെ അതേ സ്ഥാനത്തിൽത്തന്നെ തുടന്നു. ഏകദേശം അൻപതു കൊല്ലത്തോളം അധ്യാപകനായിരുന്ന അദ്ദേഹത്തിനു വലിയ ശിഷ്യസമ്പത്തുണ്ടായിരുന്നു. ഗാത്തുവെയിറവസായിപ്പിനെ വ്യാകരണം ചോദ്യോത്തരം എന്ന പുസ്തകത്തിൻെറ രചനയിൽ അദ്ദേഹം സഹായിച്ചിട്ടണ്ട്.[അവലംബം ആവശ്യമാണ്] ബാല്യത്തിൽ തീയർക്ക് വേണ്ടി ഇദംപ്രഥമമായി ഒരു കഥകളിയോഗം ഏപ്പെടുത്തി അതിൽ ഭാഗവതരായിരുന്നിട്ടുണ്ട്.[3]

കൃതികൾ തിരുത്തുക

  • ഹരിശ്ചന്ദ്രചരിതം ഓട്ടൻതുള്ളൽ
  • ഭഗവദ്ഗീത കിളിപ്പാട്ടു,
  • ഈസോപ്പിനെറ സാരോപദേശകഥകഠം (ഗാനരൂപത്തിൽ).

അവലംബം തിരുത്തുക

  1. "THALASSERY - EMINENT PERSONALITIES". www.thalassery.info.
  2. https://books.google.com/books/about/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3_%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82.html?id=jnVkAAAAMAAJ
  3. ഉള്ളൂർ പരമേശ്വരയ്യർ (1950), "കേരളസാഹിത്യചരിത്രം" വാല്യം.4