ആന്ദ്രേ തർകോവ്സ്കി
സിനിമാ സംവിധായകൻ, എഡിറ്റർ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രശസ്തനായ റഷ്യക്കാരനാണ് ആന്ദ്രേ തർകോവ്സ്കി (1932-1986[1]).
ആന്ദ്രേ തർകോവ്സ്കി | |
---|---|
ജനനം | Andrei Arsenyevich Tarkovsky ഏപ്രിൽ 4, 1932 Zavrazhye, Soviet Union |
മരണം | ഡിസംബർ 29, 1986 | (പ്രായം 54)
തൊഴിൽ | Film director |
സജീവ കാലം | 1958–1986 |
ജീവിതപങ്കാളി(കൾ) | Irma Raush (1957–1970) Larisa Kizilova (1970–1986) |
ജീവിത രേഖ
തിരുത്തുകപ്രസിദ്ധ റഷ്യൻ കവിയും വിവർത്തകനുമായിരുന്ന ആർസെനി തർക്കോവ്‌സ്കിയുടേയും മരിയ ഇവാനോവയുടേയും പുത്രനായി മോസ്കായിൽ ജനിച്ചു. സ്റ്റേറ്റ് ഫിലിം സ്കൂളിൽ നിന്നും 1960 ൽ ബിരുദം നേടിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ഇവാൻസ് ചൈൽഡ് ഹുഡ്'1962 ൽ വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ പുരസ്കാരം നേടി. അതോടുകൂടി അദ്ദേഹം നവ റഷ്യൻ സിനിമയുടെ പതാക വാഹകനായി മാറി. വിഖ്യാത മധ്യകാല റഷ്യൻ ചിത്രകാരനായ ആന്ദ്രെ റുബ്ലേവിന്റെ ജീവിതത്തെ ആസ്പദമാക്കി 1966 ൽ നിർമ്മിച്ച 'ആന്ദ്രെ റുബ്ലേവ്'1971 ൽ മാത്രമേ പുറത്തിറക്കാൻ സോവിയറ്റ് അധികൃതർ അനുവദിച്ചുള്ളൂ. സ്വന്തം ജീവിത സ്മരണകളുടെ ആദ്യന്തമില്ലാത്ത ആവിഷ്കാരമായി 1974 ൽ നിർമിച്ച 'ദ മിറർ' ഒരു തലമുറയുടെ സ്മരണയായി മാറി. 1986 ൽ പുറത്തിറങ്ങിയ 'സാക്രിഫൈസ്'ആയിരുന്നു അവസാന ചിത്രം. 'സാക്രിഫൈസ്' അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയായി കണക്കാക്കപ്പെടുന്നു. ഐതിഹാസികതയും തീക്ഷ്ണമായ സ്വകാര്യ അദ്ധ്യാത്മികതയും ഇദ്ദേഹത്തിന്റെ സൃഷ്ടികളുടെ പ്രത്യേകതയായിരുന്നു. തർകോവ്സ്കി 7 കഥാചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
പ്രധാന സിനിമകൾ
തിരുത്തുകഇഷ്ട സിനിമകൾ
തിരുത്തുക- ഡയറി ഓഫ് എ കൺട്രി പ്രീസ്റ്റ് :റോബർട്ട് ബ്രെസ്സൻ
- വിൻറർ ലൈറ്റ് :ഇൻഗ്മാർ ബർഗ്മാൻ
- നസാറിൻ :ലൂയി ബുനുവൽ
- വൈൽഡ് സ്ട്രോബറീസ്:ഇൻഗ്മാർ ബർഗ്മാൻ
- സിറ്റി ലൈറ്റ്സ്:ചാർളി ചാപ്ളിൻ
- ഉഗെത്സു മോണോഗതാരി :കെഞ്ചി മിസോഗുചി
- സെവൻ സമുറായ്:അകിര കുറസോവ
- പെർസോണ :ഇൻഗ്മാർ ബർഗ്മാൻ
- മൂഷേ :റോബർട്ട് ബ്രെസ്സൻ
- വുമൺ ഓഫ് ദ ഡ്യൂൺസ് :ഹിരോഷി തെഷിഗഹാര[2]
അവലംബം
തിരുത്തുക- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 725. 2012 ജനുവരി 16. Retrieved 2013 ഏപ്രിൽ 10.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ ലിയൊനിഡ് കൊസിയോവുമായുള്ള ഇന്റർവ്യൂവിൽ നിന്ന്. (റെസ്റ്റ് ആൻഡ് സൗത്ത് മാസിക 1993-വാല്യം 3, ലക്കം 3)