ഐവാൻസ് ചൈൽഡ് ഹുഡ്
റഷ്യൻ സംവിധായകനായ ആന്ദ്രെ തർക്കോവ്സ്കി 1962 ൽ പുറത്തിറക്കിയ ചലചിത്രം. രണ്ടാം ലോകമഹായുദ്ധകാലത്തെ കഥയാണിത്. പന്ത്രണ്ട് വയസുകാരനായ ഐവാന്റെ ഓർമ്മകളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.ആന്ദ്രേ തർകോവ്സ്കിയുടെ ആദ്യസിനിമയാണിത്.തികച്ചും അപ്രതീക്ഷിതമായിട്ടാണ് ആന്ദ്രേ ത?കോവ്‌സ്കി തന്റെ ആദ്യഫീച്ചർ ചിത്രം സം വിധാനം ചെയ്യുന്നത്.മുൻപ് തീരുമാനിച്ചുറപ്പിക്കപ്പെട്ട സം വിധായകൻ നീക്കം ചെയ്യപ്പെട്ടപ്പോൾ ആ ഒഴിവിലേക്ക് അദ്ദേഹം തികച്ചും അപ്രതീക്ഷിതമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഐവാൻസ് ചൈൽഡ് ഹുഡ് Иваново детство | |
---|---|
സംവിധാനം | ആന്ദ്രെ തർക്കോവ്സ്കി |
രചന | Vladimir Bogomolov Mikhail Papava |
അഭിനേതാക്കൾ | Nikolai Burlyayev Valentin Zubkov Yevgeni Zharikov Stepan Krylov Nikolai Grinko Irma Raush |
സംഗീതം | Vyacheslav Ovchinnikov |
ഛായാഗ്രഹണം | Vadim Yusov |
ചിത്രസംയോജനം | Lyudmila Feiginova |
വിതരണം | Mosfilm |
റിലീസിങ് തീയതി | ഏപ്രിൽ 6, 1962USSR) | (
രാജ്യം | USSR |
ഭാഷ | Russian |
സമയദൈർഘ്യം | 95 min. |
രചന
തിരുത്തുകരണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യൻ ജനതയുടെ പ്രതിരോധത്തിന്റെ കഥ പറയുന്ന ,വ്‌ലാഡിമീർ ബോഗോമൊളേവിന്റെ 'ഐവാൻ' എന്ന കഥയെ ആസ്പദമാക്കി തിരക്കഥ രചിച്ചത് മിഖൈൽ പാപാവ ആണ്.
കഥാ സംഗ്രഹം
തിരുത്തുകഈ സിനിമയിൽ ഒരു പന്ത്രണ്ട് വയസ്സുകാരനാണ് നായകൻ-ഐവാൻ. യുദ്ധത്തിൽ നാസികളുടെ ആക്രമണത്തിൽ അമ്മയും അച്ഛനും കുഞ്ഞനുജത്തിയും കൊല്ലപ്പെട്ട അനാഥനാണവൻ.റഷ്യൻ പട്ടാളത്തിലെ ചില ഓഫീസർമാരാണ് അവന്റെ രക്ഷാകർത്താക്കൾ.കേണലായ ഗ്രിയാസ്നോവ് ഐവാന് പിത്രു തുല്യനാണ്. കിഴക്കൻ യുദ്ധ മുന്നണിയിൽ ജെർമൻ സഖ്യസേനയുമായി പൊരുതുകയാണവർ. ഐവാനെ പഠിപ്പിക്കാനയക്കാൻ അവർ ശ്രമിക്കുന്നുണ്ട്. പക്ഷേ ഐവാൻ പട്ടാളത്തോടൊപ്പം നാസികളോട് പൊരുതുവാനുള്ള തീരുമാനത്തിലാണ്. അവന്റെ പ്രായത്തിന്റെയും മെലിഞ്ഞുണങ്ങിയ ശരീര പ്രക്രുതത്തിന്റെയും ആനുകൂല്യമുപയോഗിച്ച്- ശത്രുപാളയത്തിൽ നുഴഞ്ഞ്കയറി രഹസ്യങ്ങൾ ചോർത്തുന്ന ചാരപ്പണി ചെയ്യുകയാണവൻ.
അവിശ്വസനീയമാം വിധം കെടുതികൾക്കും നാശനഷ്ടങ്ങൾക്കും കാരണമായ ലക്ഷക്കണക്കിനു മനുഷ്യർ മരിക്കുന്നതിനും അനാഥരാകുന്നതിനും കാരണമായ മഹായുദ്ധം ഒറ്റ യുദ്ധരംഗം പോലുമില്ലാതെയാണ് ഈ സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത്.ശാന്തവും ലളിതവും ആഹ്ലാദകരവുമായ ഒരു കുട്ടിക്കാലം ഐവാനും ഉണ്ടാ യിരുന്നു.തന്റെ കുട്ടിക്കാലവും ആത്യന്തികമായി സ്വന്തം ജീവിതം തന്നെയും അപഹരിക്കപ്പെട്ടതിന്റെ വേദനയിൽ യുദ്ധമുഖത്തു നിന്നുള്ള ഐവാന്റെ സ്വപ്നങ്ങൾ,ഓർമ്മകൾ,യുദ്ധം തരിപ്പണമാക്കിയ നിഷ്കളങ്കരായ കുട്ടികളുടെ ലോകവും തമ്മിലുള്ള വൈരുദ്ധ്യം ഇവയിലാണ് സിനിമ ഊന്നുന്നത്.
പ്രതികരണം
തിരുത്തുകതർക്കോവ്സ്കിയുടെ സിനിമകളിൽ ഏറ്റവും പ്രദർശനവിജയം നേടിയത് ഐവാൻസ് ചൈൽഡ് ഹുഡ് ആണ്.എന്നാൽ തർക്കോവ്‌സ്കി ഈ ചിത്രത്തിന്റെ കാര്യത്തിൽ പൂർണത്യപ്തൻ ആയിരുന്നില്ല.
ധാരാളം ചലച്ചിത്രകാരന്മാരും ബുദ്ധിജീവികളും ഈ സിനിമയെ പ്രകീർത്തിച്ച് എഴുതിയിട്ടു്.ഇറ്റാലിയൻ പത്രമായ ഘ'ഡിശമേ യിൽ എഴുതിയ ലേഖനത്തിൽ ഴാങ് പോൾ സാർത്ര് പറയുന്നു,അദ്ദേഹം കണ്ടത്തിൽ വച്ചേറ്റവും മനോഹരമായ സിനിമ ഐവാൻസ് ചൈൽഡ് ഹുഡ് ആണെന്ന്.
വിഖ്യാത ചലച്ചിത്രകാരൻ ഇംഗ്മർ ബർഗ്മാൻ ഈ സിനിമയെ കുറിച്ച് ഇങ്ങനെ പറയുന്നു:
തർക്കോവ്‌സ്കിയുടെ ആദ്യചിത്രത്തെ ഞാൻ കത്തെിയത് ഒരു അത്ഭുതം പോലെയായിരുന്നു.താക്കോൽ എനിക്കു നൽകപ്പെട്ടിട്ടില്ലാത്ത ഒരു മുറിയുടെ മുന്നിൽ ഞാൻ നിൽക്കുകയാണ് എന്ന് ഞാൻ പെട്ടെന്ന് മനസ്സിലാക്കി.തർക്കോവ്‌സ്കി സ്വതന്ത്രമായും സുഖകരമായും ചലിച്ചിരുന്ന അത് ഞാൻ പലപ്പോഴും കയറണം എന്നാഗ്രഹിച്ചിരുന്ന മുറിയായിരുന്നു. `
അവാർഡുകൾ
തിരുത്തുകഒട്ടേറെ അവാർഡുകൾ നേടി ഈ സിനിമ.അന്താരാഷ്ട്രതലത്തിൽ ഒട്ടേറേ പ്രശംസ നേടി തർകോവ്‌സ്കി ഈ ചിത്രത്തിലൂടെ.
- വെനീസ് ഫിലിം ഫെസ്റ്റിവൽ1962 : ഗോൾഡൻ ലയൺ
- സാൻഫ്രാൻസിസ്‌കോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ1962:ഗോൾഡൻ ഗേറ്റ് അവാർഡ്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Ivan's Childhood ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഐവാൻസ് ചൈൽഡ് ഹുഡ് ഓൾമുവീയിൽ
- The short story Ivan by Vladimir Bogomolov (in Russian)
- Jean Paul Sartre's Article on Ivan's Childhood
- ക്ലോസപ്പ്