പുരാതന ഈജിപ്ഷ്യൻ വാസ്തുവിദ്യ
പ്രാചീന ഈജിപ്റ്റുകാരുടെ വാസ്തുവിദ്യയാണ് പുരാതന മിസ്രി വാസ്തുവിദ്യ. ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനിച്ച സംസ്കാരമാണ് പ്രാചീന ഈജിപ്ഷ്യൻ സംസ്കാരം. നൈൽ നദിയുടെ ഇരുകരകളിലുമായ് നിരവധി നിർമ്മിതികൾ പ്രാചീന മിസ്‌രികൾ പണിതുയർത്തി. ഇവയിൽ ഏറ്റവും വലുതും ഏറ്റവും സുപ്രസിദ്ധവുമായ നിർമിതികളാണ് ഗിസയിലെ പിരമിഡും സ്ഫിങ്ക്സും.
സവിശേഷതകൾ
തിരുത്തുകതടിയുടെ ദൗർബല്യത്താൽ വെയിലത്തുണക്കിയ മൺ കട്ടകളും, കല്ലും ആയിരുന്നു പ്രാചീന മിസ്‌രികളുടെ പ്രധാന നിർമ്മാണ സാമഗ്രികൾ.[1] കല്ലുകളിൽ ചുണ്ണാമ്പുകല്ലിനായിരുന്നു പ്രാമുഖ്യം, എന്നിരുന്നാലും മണൽക്കല്ലുകളും കരിങ്കല്ലുകളും ഇവർ നിർമ്മാണപ്രക്രിയയ്ക്ക് വിനിയോഗിച്ചിരുന്നു. [2] ശവകുടീരങ്ങൾ, ക്ഷേത്രങ്ങൾ ഇവ നിർമ്മിക്കാനാണ് കല്ലുകൾ പ്രധാനമായും ഉപയോഗിച്ചിരുന്നത്. അതേസമയം രാജകൊട്ടാരങ്ങൾ, കോട്ടകൾ, വീടുകൾ എന്നിവയുടെ നിർമ്മാണത്തിനാണ് കട്ടകൾ ഉപയോഗിച്ചിരുന്നത്. മിസ്രി പിരമിഡുകളിൽ കൂടുതലും മണൽക്കല്ലിൽ പണിതീരത്തവയാണ്.
നൈൽ നദിയിൽനിന്നും ശേഖരിക്കുന്ന ചേറായിരുന്നു വീടുകളുടെ പ്രധാന നിർമ്മാൺവസ്തു. അച്ചുകളിലാക്കിയ ഈ ചെളി സൂരപ്രകാശത്തിൽ ഉണക്കാൻ വയ്ക്കുന്നു. കട്ടിയായതിനുശേഷം ഇവ നിർമ്മാണപ്രക്രിയയ്ക്ക് ഉപയോഗിച്ചുപ്പോന്നു.
പല പ്രാചീന മിസ്രികളുടെ നഗരങ്ങളും ഇന്ന് നാമാവശേഷമായിരിക്കുന്നു. വെള്ളപ്പൊക്ക സാധ്യതയുള്ള നൈലിന്റെ തീരങ്ങളിലായ് നഗരങ്ങൾ കേന്ദ്രീകരിച്ചതാണ് ഒരു കാരണം. മിസ്രിന്റെ ചൂടുള്ള വരണ്ട കാലാവസ്ഥകാരണം ഇന്നും ചില പുരാതന മൺ നിർമിതികൾ മിസ്രിൽ അങ്ങിങ്ങായ് അവശേഷിക്കുന്നുണ്ട്. ദെയ്ർ അൽ-മദീന എന്ന പ്രാചീന ഗ്രാമം ഇതിനൊരുദാഹരണമാണ്. ഉറപ്പുള്ള കൽതറയിൽ പണിതീർത്ത ചില നിർമിതികളും കാലത്തെയും വെള്ളപ്പൊക്കത്തെയും അതിജീവിച്ച് ഇന്നും നിലനിൽക്കുന്നു.
ഗിസയിലെ പിരമിഡുകൾ
തിരുത്തുകമിസ്രിന്റെ തലസ്ഥാനമായ കെയ്റോയുടെ പ്രാന്തപ്രദേശത്താണ് ഗിസ്സാ പീOഭൂമി സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പിരമിഡുകളുടെ സമുച്ചയം വിശ്വപ്രസിദ്ധമാണ്. നെക്രോപോളിസ് എന്നും ഈ പ്രദേശം അറിയപ്പെടുന്നു. പുരാതാന ഗിസാനഗരത്തിൽ നിന്നും ഏകദേശം 8കി.മീ(5 മൈൽ) മാറി മരുപ്രദേശത്താണ് ഈ സമുച്ചയമുള്ളത്. പുരാതന മിസ്രിലെ ഭരണാധികാരിയായിരുന്ന(ഫറവോ) ഖുഫുവിന്റെ മഹാ പിരമിഡും(നിലവിലുള്ള ഏറ്റവും വലിപ്പമേറിയ പിരമിഡ്), അതിനെ അപേക്ഷിച്ച് വലിപ്പത്തിൽ അല്പം ചെറുതായ ഖഫ്രെയുടെ (ഖെഫ്രാൻ) പിരമിഡും മെങ്കവുറിന്റെ പിരമിഡും ചേർന്ന ത്രയമാണ് ഏറ്റവും പ്രശസ്തം. ഇവയ്ക്ക് ചുറ്റുമായ് രാജ്ഞിയുടെ പിരമിഡുകൾ എന്നറിയപ്പെടുന്ന ചെറിയ ചെറിയ സൗധങ്ങളും മഹാ നിർമിതി സ്പിങ്ക്സും സ്ഥിതിചെയ്യുന്നു.[3]
മിസ്രിലെ ഫറവോ രാജഭരണകാലത്തെ നാലാം രാജവംശ ഫറവോമാർ പണിതുയർത്തിയ പിരമിഡുകൾ അവരുടെ ശക്തിയേയും നിർമ്മാണ വൈദ്ധഗ്ധ്യത്തെയും വെളിപ്പെടുത്തുന്നു. ഗാംഭീര്യമുള്ള ശവകുടീരങ്ങളായി മാത്രമല്ല, തങ്ങളുടെ നാമം എന്നും ഓർമിക്കാൻ കാരണമാകുന്ന നിർമിതികൾ എന്ന ആവശ്യവും മുന്നിൽകണ്ടാണ് ഫറവോമാർ പിരമിഡുകൾ സൃഷ്ടിച്ചത്.[4] ഭീമകാരമായ വലിപ്പവും ലളിതമായ ആകൃതിയും പിരമിഡുകൾ മിസ്രികളുടെ നിർമ്മാണ മികവിനെ തുറന്നുകാട്ടുന്നു.[5]
ലോകത്തിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ ഗിസയിലെ മഹാ പിരമിഡ്(ഖുഫുവിന്റെ പിരമിഡ്) ക്രി.മു 2580-നോടടുത്ത് പണിതീർത്തതാണ്. പുരാതന ലോകാൽത്ഭുതങ്ങളിൽ ഇന്നവശേഷിക്കുന്ന ഏക നിർമിതിയും ഈ പിരമിഡാണ്. [6] ക്രി.മു 2532നോടടുത്തായാണ് ഖഫ്രെയുടെ പിരമിഡ് പണീതീർത്തത് എന്ന് കരുതപ്പെടുന്നു.[7] തീവ്രമായ ഉൽക്കർഷേച്ഛയോടെയാണ് ഖഫ്രെ തന്റെ പിരമിഡ് പിതാവായ ഖുഫുവിന്റെ പിരമിഡിനു അടുത്തായ് സ്ഥാപിച്ചത്. അത് ഖുഫുവിന്റെ പിരമിഡിനോളം ഉയമുള്ളതായിരുന്നില്ലെങ്കിലും, അത്തരമൊരു പ്രതീതി സൃഷ്ടിക്കാനായ്, ആ പിരമിഡിന്റേതിനേക്കാളും 33 അടി അധികം ഉയരമുള്ള തറയിലാണ് ഖഫ്രെ തന്റെ പിരമിഡ് പണിതുയർത്തിയത്.[8] തന്റെ പിരമിഡിന്റെ നിർമ്മാണത്തിനൊപ്പം തന്നെ ശവകുടീരത്തിന്റെ കാവൽഭടനായി സ്പിങ്ക്സിന്റെ നിർമ്മാണവും ഖഫ്രെ ആരംഭിച്ചു. മനുഷ്യന്റെ ശിരസ്സും സിംഹത്തിന്റെ ഉടലുമുള്ള ഒരു ബൃഹദ് ശില്പമാണ് സ്ഫിങ്ക്സ്. [9] വളരെ വലിയ മണൽക്കൽ ശിലകളുപ്യോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇതിന്റെ ആകെ ഉയരം ഭൂനിരപ്പിൽനിന്നും 65 അടിയോളം വരും.[10] Menkaure's പിരമിഡിന് ക്രിസ്തുവിനും മുമ്പ് 2490 വർഷത്തോളം പഴക്കം കണാക്കാക്കുന്നു. 213 അടി മാത്രം ഉയരമുള്ള ഈ പിരമിഡാണ് മൂനുപിരമിഡുകളിലും വെച്ച് ഏറ്റവും ചെറുത്.[18]
മോഷ്ടാക്കളിൽനിന്നും കൊള്ളക്കാരിൽ നിന്നും ശവകുടീരത്തെ സംരക്ഷിക്കാനായി പിരമിഡുകൾക്കുള്ളിൽ പിരമിഡുകൾക്കുള്ളിൽ ചിന്താകുഴപ്പം വരുത്തുന്ന തുരങ്ക്ങ്ങളും ഇടനാഴികളും ഉണ്ടെന്ന വാദം അക്കാലത്ത് പല വ്യക്തികൾക്കുമിടയിൽ നിലനിന്നിരുന്നു. പക്ഷേ ഇത് സത്യമായിരുന്നില്ല. പിരമിഡിന്റെ അകത്തെ ഇടനാഴികൾ വളരെ ലളിതമായി രൂപകല്പന ചെയ്തവയാണ്. നേരെ ശവക്കല്ലറയിലേക്ക് ചെന്നെത്താൻ കഴിയുന്ന വിധത്തിലാണ് അവ നിർമിച്ചത്. എങ്കിലും പിരമിഡുകൾക്കുള്ളിൽ സമർപ്പിച്ച അമൂല്യ സമ്പത്ത് ചില സമയത്ത് മോഷ്ടാക്കളിൽ നിന്നും രക്ഷപ്പെട്ടില്ല. [11] എങ്കിലും നിർമ്മാണപ്രക്രിയ എളുപ്പമാക്കുന്നതിനായ് പിരമിഡിനകത്ത് ചില തുരങ്കങ്ങൾ പണിതിരുന്നു. ഭൂനിരപ്പിൽനിന്നും എത്രത്തോളം ആഴത്തിൽ ശവകല്ലറ നിർമ്മിക്കാൻ സാധിച്ചു എന്ന് മനസ്സിലാക്കുന്നതിനുവേണ്ടിയാണ് ഇവ ഉപയോഗിച്ചിരുന്നത്. വിവിധ രാജവംശങ്ങളും പിരമിഡ് നിർമ്മാണം മുന്നോട്ടുകൊണ്ടുപോയി. പിലകാലത്ത് സാമ്പത്തികമായ് പ്രതികൂല സാഹചര്യം ഉടലെടുത്തപ്പോഴാണ് അവയിൽ പലതും നിലച്ചത്. മറിച്ച് കൊള്ളക്കാരെ ഭയന്നല്ല.
അടിമകളെ ഉപയോഗിച്ചാണ് പിരമിഡിഡുകളുടെ നിർമ്മാണം നടത്തിയത് എന്ന് വ്യാപകമായ് വിശ്വസിക്കപ്പെടുന്നു. എന്നാൽ മറ്റു ചില പണ്ഡിതരുടെ അഭിപ്രായത്തിൽ കൃഷിയില്ലാതിരുന്ന സമയത്ത് കർഷകരെ പ്രയോജനപ്പെടുത്തിയാണ് പിരമിഡുകൾ നിർമിച്ചത് എന്നാണ്. രണ്ടായാലും രാജാക്കന്മാരുടെ ജീവിതശൈലി വിളിച്ചോതുന്ന പിരമിഡുകൾ അടിമപ്പണിക്കൂടാതെ സൃഷ്ടിച്ചതാകാൻ സാധ്യതയില്ല.[12]
കർണ്ണാക്
തിരുത്തുകലക്സോറിൽ നിന്നും 2.5 കി മീ വടക്കായ് നൈൽ നദീ തടത്തിൽ സ്ഥിതിചെയ്യുന്ന പുരാതന മിസ്രി ക്ഷേത്ര സമുച്ചയമാണ് കർണാക്. പ്രധാനമായും നാലുഭാഗങ്ങളാണ് ഇതിനുള്ളത് . കൂടാതെ ഈ നാലുഭാഗങ്ങളേയും സംരക്ഷിക്കുന്ന ചുറ്റുമതിലിനു പുറത്തായ് നിരവധി ചെറു ക്ഷേത്രങ്ങളും കർണാക് സമുച്ചയത്തിലുണ്ട്.
നിർമ്മാണദൈർഘ്യവും പ്രവർത്തനനിരതമായിരുന്ന കാലയളവുമാണ് കർണാക്കിനെ മറ്റു മിസ്രി ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ക്രി.മു 16ആം നൂറ്റാണ്ടിലാണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നത്. 30ഓളം ഫറവോമാർ ഇതിന്റെ നിർമ്മാണത്തിൽ പങ്കാളികളായി. തത്ഫലമായാണ് ഈ ക്ഷേത്രസമുച്ചയത്തിന് ഈ ബാഹുല്യവും, സങ്കീർണതയും, വൈവിധ്യവും കൈവന്നത്. അത്യധികം പ്രത്യേകതകളുള്ള ഒരു ക്ഷേത്രസമുച്ചയമാണ് കർണാകിലേത്. അവയിൽ ചിലത് കർണാകിൽ മാത്രം കാണപ്പെടുന്നവയുമാണ്.
ലക്സോർ ക്ഷേത്രം(Luxor Temple)
തിരുത്തുകമിസ്രിലെ ലക്സോർ നഗരത്തിൽ (പുരാതനകാലത്തെ തീബ്സ് സഗരം) നൈലിന്റെ കിഴക്കൻ തീരത്തായ് സ്ഥിതിചെയ്യുന്ന ഒരു വലിയ പ്രാചീന ക്ഷേത്രസമുച്ചയമാണ് ഇത്. ക്രിസ്തുവിനും മുൻപ് 14-ആം നൂറ്റാണ്ടിൽ മിസ്രിൽ അമെൻഹോട്ടെപ് മൂന്നാമന്റെ(Amenhotep III) ഭരണകാലത്താണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. പിന്നീടുവന്ന പല ഭരണാധികാരികളും ഈ ക്ഷേത്രത്തിൽ കൂട്ടിചേർക്കലുകൾ നടത്തി. നിർമ്മാണത്തിന്റെ ആദ്യശിലാസ്ഥാപനത്തിനുശേഷം 100 വർഷംകഴിഞ്ഞ് രാംസെസ്സ് രണ്ടാമന്റെ(Ramesses II) ഭരണകാലത്താണ് ഈ ക്ഷേത്രത്തിന്റെ അനുബന്ധജോലികൾ കൂടുതൽ ഊർജ്ജസ്വലമാകുന്നത്. ഈ രണ്ട് ഫറവോമാരാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തെ കാര്യമായും സ്വാധീനിച്ചവർ.
മിസ്രി ക്ഷേത്രങ്ങളുടെ പ്രവേശന ഗോപുരങ്ങൾ പൈലൺ(Pylon) എന്നാണ് അറിയപ്പെടുന്നത്. ലക്സോർ ക്ഷേത്രത്തിന്റെ 79 അടി(24 മീറ്റർ) ഉയരമുള്ള പൈലൺ രാംസെസ്സ് രണ്ടാമന്റെ കാലത്ത് നിർമിച്ചതാണ്. ഈ പൈലോണിൽ രാംസെസ്സിന്റെ ദ്വിഗ്വിജയങ്ങൾ ചിത്രീകരിച്ചിരിക്കുന്നതായ് കാനപ്പെടുന്നു. പിന്നീടുവന്ന ഫറവോമാരും അവരുടെ യുദ്ധവിജയങ്ങൾ ഇവിടെ ആലേഖനം ചെയ്യുകയുണ്ടായി. ക്ഷേത്രത്തിന്റെ പ്രധാന പ്രവേശനകവാടമായ ഈ നിർമിതിയുടെ പാർശ്വങ്ങളിലായ് രാംസെസ്സ് രാജാവിന്റെ ഭീമാകാരമായ 6 ശില്പങ്ങൾ ഉണ്ടായിരുന്നു. 4എണ്ണം ഉപവിഷ്ഠ ശില്പങ്ങളും, 2 എണ്ണം നിൽക്കുന്ന ശില്പങ്ങളും ആയിരുന്നു. നിർഭാഗ്യവശാൽ ഇവയിൽ രണ്ട് ഉപവിഷ്ഠ ശില്പങ്ങളൊഴികെ മറ്റെല്ലാം കാലഹരണപ്പെട്ടു. ക്ഷേത്രത്തിനു മുന്നില്ലായ് സ്ഥപിച്ചിരിക്കുന്ന 82അടിയോളം ഉയരം വരുന്ന ഒബെലിസ്കും( ഉയരമുള്ളതും നാലുവശങ്ങളോടു കൂടിയതുമായ സ്മാരകശിലാസ്തംഭങ്ങളാണ് ഒബെലിസ്കുകൾ) നിർമിച്ചിട്ടുണ്ടായിരുന്നു.
പൈലൺ കവാടം കടന്നുചെല്ലുന്നത് നിരവധി തൂണുകളോടു കൂടിയ ഒരു നടുമുറ്റത്തേക്കാണ്. ക്ഷേത്രത്തിന്റെ ഈ ഭാഗവും രാംസെസ്സ് രാജാവുതന്നെ പണികഴിപ്പിച്ചതാണ്. ഇതും കടന്നാൽ എത്തിചേരുന്നത് Amenhotep മൂന്നാമൻ (Amenhotep) പണിതീർത്ത 100മീറ്ററോളം നീളം വരുന്ന പാർശ്വങ്ങളിൽ തൂൺനിരകളോടുകൂടിയ(colonnade) ഒരു ഇടനാഴിയിലേക്കാണ്. പാപ്പിറസ് മകുടങ്ങളോടുകൂടിയ സ്തംഭങ്ങളാണ് തൂൺനിരയിൽ ഉൾപ്പെടുന്നത്.
തൂൺനിരയ്ക്കും അപ്പുറത്തായ് തൂൺ നടുമുറ്റമുണ്ട്. ഇവയിൽ കിഴക്കുഭാഗത്തുള്ള തൂണുകൾക്കാണ് അധികം കോട്ടം തട്ടാത്തത്. ചില തൂണൂകൾ പണീതീർത്തപ്പോഴുള്ള അതേ നിറത്തോടെ ഇന്നും നിലനിൽക്കുന്നു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ R. G. Blakemore, History of Interior Design and Furniture: From Ancient Egypt to Nineteenth-Century Europe, John Wiley and Sons 1996, p.100
- ↑ Blakemore, 1996, p.107
- ↑ Winston, Alan. "An overview of the Giza Plateau in Egypt". Retrieved 26 July 2011.
- ↑ Reich, Lawrence S. Cunningham, John J. (2010). Culture and values : a survey of the humanities (7th ed. ed.). Boston, MA: Wadsworth Cengage Learning. ISBN 0-495-56877-5.
{{cite book}}
:|edition=
has extra text (help)CS1 maint: multiple names: authors list (link) - ↑ Reich, Lawrence S. Cunningham, John J. (2010). Culture and values : a survey of the humanities (7th ed. ed.). Boston, MA: Wadsworth Cengage Learning. ISBN 0-495-56877-5.
{{cite book}}
:|edition=
has extra text (help)CS1 maint: multiple names: authors list (link) - ↑ "The 7 Wonders of the Ancient World". Archived from the original on 2011-08-08. Retrieved 26 July 2011.
- ↑ Lehner, Mark. "The Pyramid of Khafre". The Complete Pyramids. Archived from the original on 2011-07-28. Retrieved 26 July 2011.
- ↑ Lehner, Mark. "The Pyramid of Khafre". The Complete Pyramids. Archived from the original on 2011-07-28. Retrieved 26 July 2011.
- ↑ Reich, Lawrence S. Cunningham, John J. (2010). Culture and values : a survey of the humanities (7th ed. ed.). Boston, MA: Wadsworth Cengage Learning. ISBN 0-495-56877-5.
{{cite book}}
:|edition=
has extra text (help)CS1 maint: multiple names: authors list (link) - ↑ Reich, Lawrence S. Cunningham, John J. (2010). Culture and values : a survey of the humanities (7th ed. ed.). Boston, MA: Wadsworth Cengage Learning. ISBN 0-495-56877-5.
{{cite book}}
:|edition=
has extra text (help)CS1 maint: multiple names: authors list (link) - ↑ Reich, Lawrence S. Cunningham, John J. (2010). Culture and values : a survey of the humanities (7th ed. ed.). Boston, MA: Wadsworth Cengage Learning. ISBN 0-495-56877-5.
{{cite book}}
:|edition=
has extra text (help)CS1 maint: multiple names: authors list (link) - ↑ Reich, Lawrence S. Cunningham, John J. (2010). Culture and values : a survey of the humanities (7th ed. ed.). Boston, MA: Wadsworth Cengage Learning. ISBN 0-495-56877-5.
{{cite book}}
:|edition=
has extra text (help)CS1 maint: multiple names: authors list (link)