ആനന്ദബസാർ പത്രിക
പശ്ചിമബംഗാളിലെ പ്രമുഖമായ ഒരു വൃത്താന്തപത്രം. രാഷ്ട്രീയമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ അനുകൂലിക്കുന്ന ഈ പത്രം മറ്റു കാര്യങ്ങളിൽ ഹൈന്ദവവീക്ഷണഗതി പുലർത്തിപ്പോരുന്നു. മൃണാൾകാന്തി ഘോഷ്, പ്രഫുല്ലകുമാർ സർക്കാർ, സുരേഷ്ചന്ദ്ര മജുംദാർ എന്നിവർ ചേർന്ന് 1922-ൽ പ്രസിദ്ധീകരണം ആരംഭിച്ച ആനന്ദബസാർ പത്രികയുടെ ആദ്യത്തെ പത്രാധിപർ സത്യേന്ദ്രനാഥമജുംദാർ ആയിരുന്നു. ഹിന്ദുസ്ഥാൻ സ്റ്റാൻഡേർഡ് എന്ന ഇംഗ്ലീഷ് ദിനപത്രവും ദേശ് എന്ന ബംഗാളി പ്രതിവാരവൃത്താന്തപത്രവും പത്രികയുടെ സഹപ്രസിദ്ധീകരണങ്ങളായുണ്ട്. ഒരു ഡയറക് ർ ബോർഡാണ് പത്രികയുടെ നയപരവും ഭരണപരവുമായ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അംഗീകൃത ഏജൻസികൾ മുഖേനയും സ്വന്തം വില്പന കേന്ദ്രങ്ങൾ വഴിയും കോപ്പികൾ വിതരണം ചെയ്യപ്പെടുന്നു.
തരം | വർത്തമാന ദിനപത്രം |
---|---|
Format | Broadsheet |
ഉടമസ്ഥ(ർ) | ABP Group |
എഡീറ്റർ | Aveek Sarkar |
സ്ഥാപിതം | 13 മാർച്ച് 1922 |
രാഷ്ട്രീയച്ചായ്‌വ് | Independent[1] |
ഭാഷ | ബംഗാളി |
ആസ്ഥാനം | കൊൽക്കത്ത |
Circulation | 1,277,801 daily |
OCLC number | 187024438 |
ഔദ്യോഗിക വെബ്സൈറ്റ് | www |
തദ്ദേശീയ ഇംഗ്ലീഷ് ദിനപത്രങ്ങളോടു വിജയകരമായി മത്സരിക്കുന്ന ഈ ബംഗാളി പത്രത്തിന് ആധുനികമായ എല്ലാ സജ്ജീകരണങ്ങളുമുണ്ട്. ലണ്ടനിലും ന്യൂയോർക്കിലും പത്രിക സ്വന്തം ലേഖകൻമാരെ നിയോഗിച്ചിട്ടുണ്ട്. ബംഗാളിലെ അഭ്യസ്തവിദ്യരിൽ തൊണ്ണൂറു ശതമാനവും സ്വഭാഷാപത്രങ്ങൾ വാങ്ങി വായിക്കുന്നതിൽ ഉത്സുകരാണെന്നതാണ് പത്രികയുടെ പ്രചാരത്തിനു മുഖ്യകാരണം. 2010-ലെ ഇന്ത്യൻ റീഡർഷിപ്പ് സർവേ അനുസരിച്ച് ആനന്ദബസാർ പത്രിക ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ബംഗാളി ദിനപത്രമാണ്.[2]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "World Newspapers and Magazines". Worldpress.org. Retrieved 30 December 2006.
- ↑ "Indian Readership Survey (IRS) 2010 — Quarter 3". Campaignindia.in. Dec 2, 2010. Retrieved 2007-10-16.[പ്രവർത്തിക്കാത്ത കണ്ണി]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആനന്ദബസാർ_പത്രിക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |