സ്ഫിങ്സ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈജിപ്തിലേയും ഗ്രീക്കിലേയും പുരാവൃത്തങ്ങളിലുള്ള ഒരു സാങ്കല്പികരൂപമാണ് സ്ഫിങ്സ്. പണ്ട് ചരിത്രപുസ്തകത്തിൽ കണ്ടു പരിചയിച്ച മുഖം. ഒറ്റക്കലിൽ തീർത്ത മനുഷ്യമുഖവും സിംഹത്തിന്റെ ഉടലുമുള്ള ഈ രൂപത്തിന് സ്ഫിങ്സ് എന്നപേരു കിട്ടിയത് ഗ്രീക്കിൽ നിന്നാണ് ഇതിന്റെ പുരാതന ഈജിപ്ഷ്യൻ പേര് ആർക്കുമറിയില്ല 'ഖുഫു'വിന്റേയും അദ്ദേഹത്തിന്റേ പിൻഗാമിയായ 'കഫ്ര'യുടേയും പിന്നീട് വന്ന 'മെൻകറ'യുടേയും പിരമിഡുകളും. അവരുടെയൊക്കെ രാഞിമാരുടെ കൊച്ചു പിരമിഡുകളും.പിന്നെ രാജാവിനു മരണാന്തരം ഭരണം നടത്താൻ പരലോകത്തേയ്ക്ക് കൂടെകൊണ്ടുപോയേക്കാം എന്നു തോന്നിക്കുന്ന പണ്ഡിതന്മാരുടേയും പരിചാരകരുടേയും കല്ലറകളൂം. മ്യതദേഹത്തിനെ മമ്മിയാക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾക്കായി തീർത്ത പല മണ്ഡപങ്ങളും മറ്റുമടങ്ങിയ ക്ഷേത്രസമുച്ചയത്തിന്റെ ഒരു അറ്റത്ത് കഫ്രയുടെ പിരമിഡിനു നേരെയായി മൂക്കുപോയെങ്കിലും മുഖമുയർത്തി സ്ഫിങ്സ് നിൽക്കുന്നു. ഈജിപ്ത് ഗവണ്മെന്റിന്റെ മേൽനോട്ടത്തിൽ ഈജിപ്റ്റോളജിസ്റ്റികളും മറ്റു വിദഗ്ദ്ധരുമടങ്ങിയ ഒരു ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി അനവരതം ഇതിന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നു.
രൂപംതിരുത്തുക
സിംഹത്തിന്റെ ഉടലും മനുഷ്യന്റെ തലയുമാണിതിന്. ചിലവയ്ക്ക് കഴുകന്റെ രൂപവുമുണ്ട്. പാമ്പിന്റെ വാലുമുണ്ടാകും. രാജാവിന്റേയോ രാജ്ഞിയുടേയോ ബഹുമാനർത്ഥം ആണ് ഇവ നിർമ്മിയ്ക്കുന്നത്. ആയതിനാൽ തന്നെ സ്ഫിങ്സിന്റെ മുഖത്തിന് ഇവരുടെ ഛായയായിരിയ്ക്കും.
എന്നാൽ കാലക്രമേണ ഈ രൂപങ്ങൾ രാജാവിന്റെ ശക്തിയുടേയും പ്രൗഢിയുടേയും പ്രതീകങ്ങളായി മാറി. ഗിസയിലെ മരുഭൂമിയിലാണ് ഏറ്റവും വലിയ സ്ഫിങ്സ് ഉള്ളത്. ഗ്രേറ്റ് സ്ഫിങ്സ് എന്നറിയപ്പെടുന്ന ഇതിന് 73മീ നീളവും 20മീ ഉയരവുമുണ്ട്. ഏതാണ്ട് 4500 വർഷങ്ങൾക്ക് മുൻപാണ് ഇത് നിർമ്മിച്ചതെന്ന് കരുതുന്നു.