അമുനെറ്റ്

(Amunet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പുരാതന ഈജിപ്ഷ്യൻ ദേവതയാണ് അമുനെറ്റ് (/ˈæməˌnɛt/; അമനെറ്റ്, അമോനെറ്റ്, അമൗനെറ്റ് എന്നിങ്ങനെയും ഉച്ചരിക്കപ്പെടുന്നു). അമുനിന്റെ പത്നിയും ഒഗ്ഡോദ് എന്ന അഷ്ടദൈവ ഗണത്തിൽപ്പെടുന്ന ദേവതയുമാണ് അമുനെറ്റ്.

അമുനെറ്റ് ഹൈറോഗ്ലിഫിൿസിൽ
imn
n
t

imnt
the hidden one
imn
n
t
H8
I12
[1][2]
imnt
the hidden one
ലക്സോറിലുള്ള ഒരു അമുനെറ്റ് ശില്പം

"ഗുപ്തമായത് (സ്ത്രീ.)" എന്നാണ് അമുനെറ്റ് എന്ന പദത്തിനർഥം. അമുനിന്റെ സ്ത്രീലിംഗ രൂപവുമാണ് അമുനെറ്റ്.[2] കർണ്ണാക്കിലെ അമുനിന്റെ ക്ഷേത്രത്തിൽ, അമുനെറ്റിനുവേണ്ടിയും പ്രത്യേക പൂജാരികൾ ഉണ്ടായിരുന്നു. സെഡ് ഫെസ്റ്റിവൽ മുതലായ രാജകീയ ഉത്സവങ്ങളിലും അമുനെറ്റിന് പ്രധാനിയായിരുന്നു. ശിരസ്സിൽ ഒരു ചുവന്ന കിരീടവും കയ്യിൽ പാപ്പിറസ് ദണ്ഡുമേന്തിയ രൂപത്തിലാണ് അമുനെറ്റിനെ ചിത്രീകരിച്ചിരുന്നത്.[2]


  1. George Hart, The Routledge dictionary of Egyptian gods and goddesses, Psychology Press, 2005, via Google Books
  2. 2.0 2.1 2.2 Wilkinson, Richard H. (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. pp. 136–137
"https://ml.wikipedia.org/w/index.php?title=അമുനെറ്റ്&oldid=2459669" എന്ന താളിൽനിന്ന് ശേഖരിച്ചത്