അമിയാചക്രവർത്തി

ഇന്ത്യന്‍ എഴുത്തുകാരന്‍
(Amiya Chakravarty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ബംഗാളി കവിയായിരുന്നു അമിയാ ചക്രവർത്തി. (1901 - 86) കൊൽക്കത്തയിൽ ജനിച്ച അദ്ദേഹം അവിടെയും ഓക്സ്ഫോഡിലും വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം വളരെനാൾ രബീന്ദ്രനാഥടാഗോറിന്റെ സെക്രട്ടറിയായി ശാന്തിനികേതനിൽ താമസിച്ചു. വിവിധ വിദേശ സർവകലാശാലകളിൽ അധ്യാപനം നടത്തിയിട്ടുണ്ട്.

Amiya Chakravarty
ജനനം
Amiya Chandra Chakravarty

(1901-04-10)10 ഏപ്രിൽ 1901
മരണം12 June 1986

ടാഗോറിന്റെ വ്യക്തിത്വത്തിന്റെ തണലിൽ വളർന്നതു നിമിത്തം, അദ്ദേഹത്തിന്റെ ദാർശനിക ചിന്തയുടെ സ്വാധീനത ചക്രവർത്തിയുടെ കവിതകളിൽ കാണാൻ കഴിയും. അമിയാ എല്ലാവിധത്തിലും ഒരു കവിയായിത്തന്നെ അറിയപ്പെടാനാണ് ഇഷ്ടപ്പെട്ടത്. രൂപഭാവങ്ങൾ ഒത്തിണങ്ങിയ കവിതകൾ ഉൾക്കൊള്ളുന്ന നിരവധി സമാഹാരങ്ങൾ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

  • വസ്ഡാ (ആദ്യരേഖ),
  • ഏക്മുഠോ (കൈനിറയെ),
  • പാരാപാർ (മുകളിലും പിന്നിലും),
  • പാലാബദൽ (കർത്തവ്യപരിവർത്തനം)

എന്നിവയാണ് ചക്രവർത്തിയുടെ പ്രധാന കൃതികൾ. സവിശേഷമായ വ്യക്തിമുദ്ര പ്രകടമായിട്ടുള്ള അമിയാ ചക്രവർത്തിയുടെ കവിതകൾക്ക് ബംഗാളി സാഹിത്യത്തിൽ സമുന്നതമായ സ്ഥാനമാണുള്ളത്. ചക്രവർത്തിയുടെ ഘരേഫെറാൻദിൻ എന്ന കവിതാസമാഹാരത്തിന് 1963-ൽ കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിക്കുകയുണ്ടായി. പദ്‌മഭൂഷൺ, യുനെസ്കോ സമ്മാനം തുടങ്ങിയ ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1986-ൽ ഇദ്ദേഹം അന്തരിച്ചു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമിയാചക്രവർത്തി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമിയാചക്രവർത്തി&oldid=3623405" എന്ന താളിൽനിന്ന് ശേഖരിച്ചത്