അമതേരസു
ജപ്പാൻകാർ ഒപ്പമ് ഷിണ്ടോകാർ ആരാധിക്കുന്ന സൂര്യദേവതയെ അമതേരസു എന്ന പേരിൽ അറിയപ്പെടുന്നു. അമതേരസുവിന് തന്റെ സഹോദരനായ സൂസാനോവോയിൽ ജനിച്ച എട്ടു പുത്രന്മാരിൽ മൂത്തയാളാണ് ജപ്പാൻ രാജവംശത്തിന്റെ സ്ഥാപകനെന്ന് വിശ്വസിക്കപ്പെടുന്നു.
അമതെരസു | |
---|---|
സൂര്യദേവത | |
ഇസേ | |
മാതാപിതാക്കൾ | ഇസാനാഗി ഒപ്പം ഇസാനാമി |
സഹോദരങ്ങൾ | ത്സുക്കുയോമി, സൂസാവോ |
മക്കൾ | അമെ-നോ-ഒഷിഹോ-മിമി |
ഐതിഹ്യം
തിരുത്തുകദേവദമ്പതികളായ ഇസാനാഗി എപ്പം ഇസാനാമിയുടെ പുത്രിയാണ് അമതേരസു. ഇസാനാഗിയുടെ ഇടത്തെ കണ്ണിൽനിന്ന് അമതേരസുവും വലത്തെ കണ്ണിൽനിന്ന് ത്സുക്കുയോമിയും മൂക്കിൽ നിന്ന് സൂസാനവോയും ജനിച്ചു എന്നാണ് ഒരു ഐതിഹ്യം. സ്വർഗത്തിന്റെ ആധിപത്യം അമതേരസുവിനും രാത്രിയുടെ ആധിപത്യം സഹോദരനായ ത്സുകിയോമിക്കും സമുദ്രത്തിന്റെ ആധിപത്യം മറ്റേ സഹോദരനായ സൂസാനോവോയ്ക്കും മാതാപിതാക്കൾ കല്പിച്ചുകൊടുത്തു. ഇവർ മൂന്നുപേരിൽ പ്രഥമസ്ഥാനം അമതേരസുവിനായിരുന്നു. ഇതിൽ അതൃപ്തനായ സൂസാനോവോ സ്വർഗത്തിൽ ചെന്ന് സഹോദരിയായ അമതേരസുവിനോട് കലഹിച്ചു. സൂസാനോവോ അതിനികൃഷ്ടമായ രീതിയിൽ സഹോദരിയോട് പെരുമാറി. ഉപദ്രവം സഹിക്കവയ്യാതായപ്പോൾ സൂര്യദേവതയായ അമതേരസു ഒരു ഗുഹയ്ക്കകത്തു കയറി ഒളിച്ചിരുന്നു. അക്കാലമത്രയും സൂര്യപ്രകാശം ലഭിക്കാത്തതുകൊണ്ട് ലോകം അന്ധകാരമായിത്തീർന്നു. പരിഭ്രാന്തരായ മറ്റു ദൈവങ്ങൾ അവരെ ഗുഹയിൽ നിന്ന് പുറത്തുകൊണ്ടുവരുന്നതിന് പല വഴികളും പരീക്ഷിച്ചു നോക്കി ഒടുവിൽ വിജയിച്ചു. സൂസാനോവോ സ്വർഗത്തിൽനിന്ന് പുറംതള്ളപ്പെട്ടതോടെ അമതേരസു സമാധാനത്തോടെ സ്വർഗത്തിൽ വീണ്ടും വാണു.
ചരിത്രത്തിൽ
തിരുത്തുകഈ ദേവതയുടെ പ്രധാനപ്പെട്ട ക്ഷേത്രം ഐസ് എന്ന സ്ഥലത്താണ്. ബിംബത്തിന്റെ സ്ഥാനത്ത് ഒരു വിശുദ്ധ കണ്ണാടിയാണ് പ്രതിഷ്ഠ. ഈ കണ്ണാടി സൂര്യദേവതയായ അമതേരസു ഉപയോഗിച്ചിരുന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഷിന്റോവംശത്തിന്റെ അനുയായികൾ ഈ കണ്ണാടിക്കു മുൻപിൽ പ്രഭാതത്തിലും പ്രദോഷത്തിലും നമസ്ക്കരിക്കണമെന്നതാണ് നിയമം.
ചൈനയിൽ
തിരുത്തുകഅമതേരസു ചൈനാക്കാരുടെ ഇടയിൽ തെൻഷോ-ദൈജിൻ എന്ന പേരിൽ ആരാധിക്കപ്പെട്ടുവരുന്നു.
ചിത്രശാല
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അമതേരസു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |