അൽതിയ ഗിബ്സൺ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആൽതിയ ഗിബ്സൺ: (ജീവിതകാലം:1927-2003) ആഫ്രിക്കൻ വംശജയായ അമേരിക്കൻ ടെന്നീസ് താരവും പിന്നീട് ഗോൾഫ് താരവുമായിരുന്നു. പുരുഷന്മാരായ കറുത്തവർഗ്ഗക്കാർ പോലും ഈ കളികളിൽ മികവ് തെളിയിച്ചിട്ടില്ലാത്ത കാലത്തായിരുന്നു ആൽതിയ ടെന്നീസ് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടുന്നത്. 1956ൽ ഫ്രഞ്ച് ഓപ്പണനും 1957ൽ വിമ്പിൾഡൺ , യു.സ്.നാഷണൽസ് (ഇപ്പോഴത്തെ യു.സ്.ഓപ്പണിന്റെ മുൻഗാമി) എന്നിവ നേടിയ ആൽതിയ, 1958ൽ രണ്ട് കീരീടങ്ങളും നിലനിർത്തി.1957ലും 958ലും . ഏറ്റവും മികച്ച വനിതാ കായിക താരമായി തിരഞ്ഞടുക്കപ്പട്ടു. ഡബിൾസിൽ അടക്കം മൊത്തം 11 ഗ്രാൻഡ് സ്ലാം ടെന്നീസ് കിരീടങ്ങൾ ആൽതിയ നേടിയിരുന്നു.
Country | United States |
---|---|
Born | Clarendon County, South Carolina | ഓഗസ്റ്റ് 25, 1927
Died | സെപ്റ്റംബർ 28, 2003 East Orange, New Jersey | (പ്രായം 76)
Height | 1.80 മീ (5 അടി 11 ഇഞ്ച്) |
Plays | Right-handed |
Int. Tennis HOF | 1971 (member page) |
Singles | |
Grand Slam results | |
Australian Open | F (1957) |
French Open | W (1956) |
Wimbledon | W (1957, 1958) |
US Open | W (1957, 1958) |
Doubles | |
Grand Slam Doubles results | |
Australian Open | W (1957) |
French Open | W (1956) |
Wimbledon | W (1956, 1957, 1958) |
US Open | W (1957) |
Grand Slam Mixed Doubles results | |
Wimbledon | F (1956, 1957, 1958) |
US Open | W (1957) |
ആദ്യകാലം
തിരുത്തുകസൗത്ത് കരോളിന സംസ്ഥാനത്ത് കർഷക തൊഴിലാളികളായ മാതാപിതാക്കളുടെ ആദ്യ സന്തതിയായി 1927ലായിരുന്നു ആൽതിയയുടെ ജനനം. ബാല്യത്തിൽ തന്നെ കുടുംബത്തിനു സ്വദേശം വിട്ട് ന്യൂയോർക്കിലേക്ക് കുടിയേറേണ്ടി വന്നു. അവിടെ വച്ചാണ് കളികളിൽ പങ്കെടുക്കാൻ അവസരമൊരുങ്ങുന്നത്. പാഡീൽ ടെന്നീസ് എന്ന കളിയിൽ 12ആം വയസ്സിൽ (1939)തന്നെ ന്യൂയോർക്ക് സിറ്റി വനിത ചാമ്പ്യനുമായി.
ഇതെ തുടർന്നു അയൽക്കാരും സുഹൃത്തുക്കളും പിരിവെടുത്ത് അൽതിയയെ ടെന്നീസ് പരിശീലിക്കാൻ സൗകര്യമൊരുക്കികൊടുത്തു. ഉടൻ തന്നെ ആദ്യ സംസ്ഥാന ചാമ്പ്യൻഷിപ്പ് ഈ കുട്ടിയെ തേടിയെത്തി. 1944ലും 1945 ATA ബാല ചാമ്പ്യനുമായി. 1946ൽ വനിത ഫൈനലിസ്റ്റായി. 1947മുതൽ തുടർച്ചയായി പത്ത് തവണ ATA വനിത ചാമ്പ്യനായി വാണു.
ടെന്നീസ് കരിയർ
തിരുത്തുകപൊതു ഇടങ്ങൾ കറുത്തവർഗ്ഗക്കാർക്ക് നിഷിദ്ധമായിരിക്കുന്ന കാലമായിരുന്നു അറുപതുകൾക്ക് മുന്നെ. നിരന്തരമായ സമ്മർദ്ദത്തിനൊടുവിൽ അധികാരികൾ കറുത്ത വർഗ്ഗക്കാരിയെ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് ക്ഷണിക്കേണ്ടി വന്നു(1950). ആഫ്രിക്കൻ വംശജനായ ആരും കാലുകുത്തിയിട്ടില്ലാത്ത ടെന്നീസ് കോർട്ടായിരുന്നു നാഷണൽ ചാമ്പ്യൻഷിപ്പ്.ഇപ്പോൾ ഈ ടൂർണമെന്റ് യു. എസ്.ഓപ്പൺ എന്നറിയപ്പെടുന്നു.
1951ൽ വിമ്പിൾഡണിൽ കളിക്കുന്ന ആദ്യ ആഫ്രിക്കൻ വംശജനുമായി. 1956ൽ ഫ്രഞ്ച് ഓപ്പൺ വിജയത്തോടെ ഗ്രാൻഡ് സ്ലാം നേടുന്ന ആദ്യ ആഫ്രിക്കൻ വംശജനുമായി. ആ വർഷം ഫ്രഞ്ച് ഡബിൾസ് കിരീടവും പിന്നീട് വിംബിൾഡൺ ഡബിൾസും നേടി.
1957 ആൽതിയയുടെ കൊല്ലമായിരുന്നു. വിമ്പിൾഡണിന്റെ 80 വർഷത്തെ ചരിത്രത്തിൽ കിരീടം നേടുന്ന ആദ്യ കറുത്ത വർഗ്ഗകാരിയായി.. ഡബിൾസും നേടി. തുടർന്നു നടന്ന യു.എസ്. നാഷണൽസും , ഓസ്ടേലിയൻ ഓപ്പൺ ഡബിൾസും കരസ്തമാക്കി. അടുത്ത വർഷം വിമ്പിൾഡൺ , യു.എസ്. കിരീടങ്ങൾ നിലനിർത്തി.