അലോയിസ് ബ്രൂണർ

നാസി യുദ്ധ കുറ്റവാളി പിടികിട്ടാപ്പുള്ളി
(Alois Brunner എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഡോൾഫ് ഹിറ്റ്‌ലറുടെ ഭരണകാലത്ത് യൂറോപ്പിൽ ആയിരക്കണക്കിന് ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഹോളോകോസ്റ്റ് സംഭവത്തിന്റെ പ്രധാന ആസൂത്രകൻ ആയിരുന്നു അലോയിസ് ബ്രൂണർ (8 ഏപ്രിൽ 1912 – c. 2010). ഷുട്ട്സ്സ്റ്റാഫേൽ ( Schutzstaffel (SS)) എന്ന ജർമ്മൻ സൈന്യവിഭാഗത്തിന്റെ ലഫ്ടനന്റ്റ് കേണൽ ആയിരുന്ന അഡോൾഫ് ഐഷ്മാൻന്റെ വലംകൈയായിരുന്നു ഇയാൾ.[1] രണ്ടാം ലോകമഹായുദ്ധസമയത്തെ ഹോളോകോസ്റ്റിൽ യൂറോപ്പിലെ 140,000 വരുന്ന ജൂതന്മാരെ ഗ്യാസ്ചേംബറുകളിൽ വച്ച് കൊല്ലുന്നതിനു ഇയാൾ നേതൃത്വം വഹിച്ചു.

അലോയിസ് ബ്രൂണർ (Alois Brunner)
ജനനം(1912-04-08)8 ഏപ്രിൽ 1912
Nádkút, Vas, Austria-Hungary (now Rohrbrunn, Burgenland, Austria)
മരണംc. 2010 (aged 97–98)
ദമാസ്കസ് , സിറിയ (മരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു)
ദേശീയത Nazi Germany
ജോലിക്കാലം1932–1945
പദവിSS-Hauptsturmführer (captain)
യൂനിറ്റ് Schutzstaffel
Commands heldDrancy internment camp
മറ്റു തൊഴിലുകൾസിറിയൻ സർക്കാരിന്റെ ഉപദേശകൻ ; ഈജിപ്തിൽ ആയുധ വ്യാപാരം.

യുദ്ധാനന്തര ജീവിതം തിരുത്തുക

രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ജർമനിയിൽ ഹിറ്റ്‌ലറുടെ ഭരണം അവസാനിച്ചതോടെ 1950-ൽ ബ്രൂണർ സിറിയയിലേക്ക് ഒളിച്ചോടി. അതിനിടയിൽ ബ്രൂണർ ഈജിപ്ത്തിൽ ആയുധക്കച്ചവടം നടത്തിയിരുന്നു. ബ്രൂണറെ വധിക്കാൻ ഇസ്രായേൽ ചാര സംഘടനയായ മൊസാദ് രണ്ട് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മൊസാദ് നടത്തിയ തപാൽ ബോംബ്‌ ആക്രമണത്തിൽ ബ്രൂണറുടെ കണ്ണും ഇടതു കൈ വിരലുകളും നഷ്ടപ്പെട്ടു.[2] ബ്രൂണറിന്റെ അസാന്നിധ്യത്തിൽ തന്നെ 1954ൽ ഫ്രാൻസിൽ വച്ചു നടന്ന യുദ്ധകുറ്റങ്ങളുടെ വിചാരണയിൽ ഇയാൾക്ക് വധശിക്ഷ വിധിച്ചു. 2003ൽ ബ്രിട്ടീഷ് പത്രമായ ഗാർഡിയൻ പലായനം ചെയ്ത, ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന യുദ്ധ കുറ്റവാളിയായി ആണ് അലോയിസ് ബ്രൂണറിനെ പരാമർശിച്ചത്.[3]

സിറിയയിൽ ഒളിവിൽ കഴിയുന്ന സമയത്ത് ഇയാൾ സിറിയൻ ഭരണാധികാരി ബാഷർ അൽഅസദിന്റെ ഉപദേശകനായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.[4] 1989 ൽ ഇയാളെ കിഴക്കൻ ജർമ്മനിയിലേക്ക് കടത്താൻ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു എങ്കിലും ബെർലിൻ മതിൽ തകർന്നു കിഴക്കൻ ജർമ്മനി ഇല്ലാതായതോടെ അത് നടന്നില്ല.[5]1985-ൽ ഒരു ജർമൻ വാർത്താ മാസികയ്ക്കാണ് അവസാനമായി ബ്രൂണർ അഭിമുഖം നൽകിയത്. കുറ്റബോധം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, കൂടുതൽ ജൂതന്മാരെ കൊന്നില്ലല്ലോ എന്ന ദുഃഖമേയുള്ളൂ എന്നായിരുന്നു മറുപടി.[6]

മരണവാർത്ത തിരുത്തുക

2014 വരെ ഇയാളെ കണ്ടുപിടിക്കാൻ യൂറോപ്യൻ രാജ്യങ്ങളും , ഇന്റർപോളും പരിശ്രമിച്ചു. 2007ൽ ആസ്ത്രിയൻ സർക്കാർ ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് €50,000 വരെ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. [7]

2014 നവംബർ 30നു, ബ്രൂണർ സിറിയയിൽ വെച്ച് നാലുവർഷം മുമ്പ് 2010ൽ തന്നെ മരിച്ചെന്ന വിവരം ജർമൻ ഇന്റലിജൻസ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്.[8] [9] 2014 ൽ മാത്രമാണ് , ലോകം അന്വേഷിക്കുന്ന നാസി യുദ്ധ കുറ്റവാളികളുടെ പട്ടികയിൽ നിന്ന് ഇയാളുടെ പേര് നീക്കം ചെയ്തത്.[10]

അവലംബം തിരുത്തുക

  1. "Biography, at the Jewish Virtual Library". Jewishvirtuallibrary.org. 2005-12-31. Retrieved 2012-11-09.
  2. Alois Brunner — La haine irréductible, by Didier Epelbaum, preface by Serge Klarsfeld, published by Calmann-Lévy, January 1990.
  3. Henley, Jon (2003-03-03). "French court strikes blow against fugitive Nazi". London: The Guardian. Retrieved 2007-07-30.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-03. Retrieved 2014-12-03.
  5. "Fall of Berlin Wall halted extradition of key Nazi: report". Expatica.com. Archived from the original on 2013-10-23. Retrieved 2012-11-09.
  6. Schneider, Gertrude, Journey into terror: story of the Riga Ghetto (2nd abbr. edition), Westport, Connecticut, Praeger, 2001, p. 54, 167; ISBN 0-275-97050-7
  7. Warrant of Apprehension Archived 2008-05-30 at the Wayback Machine., Austrian Justice Ministry
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-03. Retrieved 2014-12-03.
  9. Marissa Newman, "Alois Brunner, most-wanted Nazi, died ‘unrepentant’ in Syria", The Times of Israel, 30 November 2014.
  10. Simon Wiesenthal Center 2014 Annual Report on the Status of Nazi War Criminals (PDF). Los Angeles: Simon Wiesenthal Center. 2014. Archived from the original (PDF) on 2018-10-30. Retrieved 2014-12-03.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

Persondata
NAME അലോയിസ് ബ്രണ്ണർ
ALTERNATIVE NAMES ജോർജ്ജ് ഫിഷർ
SHORT DESCRIPTION നാസി യുദ്ധ കുറ്റവാളി പിടികിട്ടാപ്പുള്ളി
DATE OF BIRTH 8 ഏപ്രിൽ 1912
PLACE OF BIRTH Nádkút, Vas, Austria-Hungary (now Rohrbrunn, Burgenland, Austria)
DATE OF DEATH
PLACE OF DEATH ഡമാസ്കസ് (സിറിയ) (അനുമാനിക്കുന്നു)
"https://ml.wikipedia.org/w/index.php?title=അലോയിസ്_ബ്രൂണർ&oldid=3794988" എന്ന താളിൽനിന്ന് ശേഖരിച്ചത്