ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, മംഗളഗിരി

(All India Institute of Medical Sciences, Mangalagiri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, മംഗളഗിരി (എയിംസ് മംഗളഗിരി അല്ലെങ്കിൽ എയിംസ്-എം അല്ലെങ്കിൽ എയിംസ്-എംജി) ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ മംഗളഗിരിയിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ റിസർച്ച് ഉന്നത പൊതുവിദ്യാഭ്യാസ സ്ഥാപനമാണ്. 2014 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട നാല് "ഫേസ്- IV" ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിൽ (എയിംസ്) ഒന്നാണിത്. ഗുണ്ടൂരിനും വിജയവാഡയ്ക്കും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, മംഗളഗിരി
തരംപൊതുമേഖല
സ്ഥാപിതം2018 (2018)
പ്രസിഡന്റ്ടി.എസ്. രവികുമാർ[1]
ഡയറക്ടർമുകേഷ് ത്രിപാഠി[2]
സ്ഥലംമംഗളഗിരി, ഗുണ്ടൂർ ജില്ല, ആന്ധ്രാ പ്രദേശ്, 522503, ഇന്ത്യ
16°26′N 80°33′E / 16.43°N 80.55°E / 16.43; 80.55
വെബ്‌സൈറ്റ്www.aiimsmangalagiri.edu.in

ചരിത്രം തിരുത്തുക

2014 ജൂലൈയിലെ[3] തന്റെ ബജറ്റ് പ്രസംഗത്തിൽ അക്കാലത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലി "ഫേസ്- IV" എന്നറിയപ്പെടുന്ന പദ്ധതിയുടെ ഭാഗമായി ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്രയിലെ വിദർഭ മേഖല, ഉത്തർപ്രദേശിലെ പൂർവാഞ്ചൽ മേഖല[4] എന്നിവിടങ്ങളിലായി നാല് പുതിയ എയിംസുകൾ സ്ഥാപിക്കുന്നതിനായി 500 കോടി രൂപയുടെ (2019 ലെ പ്രകാരം 643 കോടി രൂപ അല്ലെങ്കിൽ 90 മില്യൺ യുഎസ് ഡോളർ) ബജറ്റ് പ്രഖ്യാപിച്ചു.[5] 2015 ഒക്ടോബറിൽ 1,618 കോടി രൂപ (2019 ലെ കണക്കുകൾ പ്രകാരം 20 ബില്യൺ ഇന്ത്യൻ രൂപ അല്ലെങ്കിൽ 280 മില്യൺ യുഎസ് ഡോളറിനു തുല്യമായ തുക) ചിലവിൽ മംഗളഗിരിയിലെ എയിംസ് നിർമ്മാണ പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.[6] സ്ഥിരം കാമ്പസിന്റെ നിർമാണ പ്രവർത്തനങ്ങൾ 2017 സെപ്റ്റംബറിൽ ആരംഭിച്ചു.[7]

അക്കാദമിക്സ് തിരുത്തുക

അതേസമയം, സിദ്ധാർത്ഥ മെഡിക്കൽ കോളേജിലെ താൽക്കാലിക കാമ്പസിൽ നിന്ന് എയിംസ് മംഗളഗിരി 2018-19 അക്കാദമിക് സെഷൻ ആരംഭിച്ചു.[8] സ്ഥിരം കാമ്പസിലെ ഔട്ട്‌പേഷ്യന്റ് വിഭാഗം (ഒപിഡി) 2019 മാർച്ചിൽ പ്രവർത്തനം ആരംഭിച്ചു.[9]

അവലംബം തിരുത്തുക

  1. "Dr.T S Ravikumar takes charge as president of AIIMS Mangalagiri" (PDF). 31 October 2018. Retrieved 15 January 2020.
  2. "Appointment of Director, AIIMS cleared". indianmandarins.com. 5 October 2018. Archived from the original on 12 November 2018. Retrieved 11 November 2018.
  3. "5 more IIMs, IITs and four more AIIMS to be set up". Hindustan Times (in ഇംഗ്ലീഷ്). 10 July 2014. Retrieved 4 August 2017.
  4. "5 more IIMs, IITs and four more AIIMS to be set up". Hindustan Times (in ഇംഗ്ലീഷ്). 10 July 2014. Retrieved 4 August 2017.
  5. "Pradhan Mantri Swasthya Suraksha Yojana (PMSSY)". Ministry of Health and Family Welfare. Archived from the original on 29 August 2017. Retrieved 11 November 2018.
  6. "Pradhan Mantri Swasthya Suraksha Yojana (PMSSY)". Ministry of Health and Family Welfare. Archived from the original on 29 August 2017. Retrieved 11 November 2018.
  7. "Pradhan Mantri Swasthya Suraksha Yojana (PMSSY)". Ministry of Health and Family Welfare. Archived from the original on 29 August 2017. Retrieved 11 November 2018.
  8. "AIIMS begins its journey with induction of 50 students". The Hindu (in Indian English). 31 August 2018. Retrieved 31 August 2018.
  9. "OPD services at AIIMS, Mangalagiri from today". New Indian Express (in Indian English). 12 March 2019. Retrieved 12 January 2020.