ആലിസ് മൺറോ
(Alice Munro എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു കനേഡിയൻ ചെറുകഥാകൃത്താണ് ആലിസ് ആൻ മൺറോ (ജനനം : ജൂലൈ 10, 1931) . 2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനവും[1] 2009-ലെ മാൻ ബുക്കർ സമ്മാനം നേടിയിട്ടുണ്ട്. ആലിസ് മൺറോയുടെ പ്രധാന രചനകൾ എല്ലാം തന്നെ നിത്യജീവിതത്തിന്റെ കണ്ണിലൂടെ മനുഷ്യ ബന്ധങ്ങളെപ്പറ്റിയും,മനുഷ്യാവസ്ഥകളെപ്പറ്റിയും വിവരിയ്ക്കുന്ന കഥകളായി ആണ് ആവിഷ്കരിക്കപ്പെട്ടത്.
ആലിസ് മൺറോ | |
---|---|
ജനനം | Alice Ann Laidlaw 10 ജൂലൈ 1931 Wingham, Ontario, Canada |
ഭാഷ | ഇംഗ്ലീഷ് |
ദേശീയത | കാനഡ |
Genre | ചെറുകഥ |
അവാർഡുകൾ | മാൻ ബുക്കർ പുരസ്കാരം (2009) സാഹിത്യത്തിനുള്ള നോബൽ സമ്മാനം (2013)[1] |
പങ്കാളി | James Munro (1951–1972) Gerald Fremlin (1976–2013) |
ജീവിതരേഖ
തിരുത്തുകകനേഡിയൻ പ്രവിശ്യയായ ഒന്റാറിയോയിലെ വിൻഗാമിൽ ആണ് ആലീസ് ജനിച്ചത്. വെസ്‌റ്റേൻ ഒന്റാറിയൊ സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യവും പത്രപ്രവർത്തനവും പഠിക്കാനാരംഭിച്ചെങ്കിലും വിവാഹത്തോടെ വിദ്യാഭ്യാസം മുടങ്ങി.
കൃതികൾ
തിരുത്തുക- 'ഡാൻസ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ്' (1968)
- 'ലിവ്‌സ് ഓഫ് ഗേൾസ് ആൻഡ് വുമൺ ' (1971)
- 'ഹൂ ഡു യു തിങ്ക് യു ആർ ?' (1978)
- 'ദി മൂൺസ് ഓഫ് ജൂപ്പിറ്റർ ' (1982)
- 'റണ്ണവേ' (2004)
- 'ദി വ്യൂ ഫ്രം കാസിൽ റോക്ക്' (2006)
- 'റ്റൂ മച്ച് ഹാപ്പിനെസ്' (2009)
പുരസ്കാരങ്ങൾ
തിരുത്തുക- കാനഡയുടെ ഗവർണർ ജനറൽ പുരസ്കാരം
- 2009-ലെ മാൻ ബുക്കർ സമ്മാനം
- 2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "The Nobel Prize in Literature 2013 - Press Release" (PDF). Archived from the original (PDF) on 2013-10-12. Retrieved 2013-10-10.
- ↑ A Conversation with Alice Munro. Bookbrowse. Retrieved on: 2 June 2009.
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-) |
---|
2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക് | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ | |