അലക്സിയസ് I

(Alexios I Komnenos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലക്സിയസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അലക്സിയസ് (വിവക്ഷകൾ) എന്ന താൾ കാണുക. അലക്സിയസ് (വിവക്ഷകൾ)

അലക്സിയസ് I ബൈസാന്തിയൻ ചക്രവർത്തിയായിരുന്നു. ജോൺ കൊംനേനസിന്റെ മൂന്നാമത്തെ പുത്രനായി 1056-ൽ കോൺസ്റ്റാന്റിനോപ്പിളിൽ ജനിച്ചു. ഏഷ്യാമൈനർ, ഗ്രീസ് എന്നിവിടങ്ങളിലെ ആക്രമണങ്ങളിൽ പങ്കെടുത്ത് വിജയം നേടി. പട്ടാളക്കാരുടെ പ്രീതി സമ്പാദിച്ച അലക്സിയസ് 1081 ഏപ്രിലിൽ 4-ന് ബൈസാന്തിയൻ ചക്രവർത്തിയായി. രാജ്യത്തിനകത്തും പുറത്തുമുള്ള ശത്രുക്കളെ എതിരിടാനുള്ള കരുത്ത് ചക്രവർത്തിയായ സീസഫോറസ് IIIന് (1078-81) ഇല്ലാതിരുന്നതിനാലായിരുന്നു അലക്സിയസിനെ തത്സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. പുതിയ ചക്രവർത്തി നോർമൻകാരിൽനിന്നും തെസ്സിലി വീണ്ടെടുക്കുകയും ത്രെയിസിലെ പെഷ്നേഗുകളെയും കുമാൻകാരെയും പുറത്താക്കുകയും ചെയ്തു; ഏഷ്യാമൈനറിലെ തുർക്കികൾക്കെതിരായി യുദ്ധം നയിച്ചു. 1096-ൽ ഒന്നാം കുരിശുയുദ്ധം കഴിഞ്ഞു മടങ്ങുന്നവർ ഇദ്ദേഹത്തെ ശല്യപ്പെടുത്തിയെങ്കിലും, അവരെ ഇദ്ദേഹം പുറത്താക്കി. അധഃപതിക്കാൻ തുടങ്ങിയ ബൈസാന്തിയൻ സാമ്രാജ്യത്തെ കുറച്ചുകാലംകൂടി സംരക്ഷിച്ചു എന്നതാണ് അലക്സിയസിന്റെ നേട്ടം. ഇടപ്രഭുക്കന്മാരെ അമർച്ച ചെയ്യുവാൻ ഇദ്ദേഹം ഉന്നത പുരോഹിതവർഗത്തെ കരുവാക്കി. പാശ്ചാത്യ ക്രിസ്ത്യാനികൾക്ക് ഇദ്ദേഹം സമ്മതനായിരുന്നില്ല. കഴിവുള്ള ഭരണാധികാരി, സൈന്യാധിപൻ, ഭരണതന്ത്രജ്ഞൻ എന്നീ നിലകളിലും പ്രശസ്തിയാർജിച്ച അലക്സിയസ് I, 1118-ൽ അന്തരിച്ചു. ഇദ്ദേഹത്തെക്കുറിച്ച്, ഇദ്ദേഹത്തിന്റെ പുത്രിയും പ്രശസ്ത ചരിത്രകാരിയുമായ അന്നാ കൊംനേന ഒരു ജീവചരിത്രഗ്രന്ഥം (The Alexiad) രചിച്ചിട്ടുണ്ട്.[3]

അലക്സിയസ് I
Ἀλέξιος Α' Κομνηνός
Emperor of the Byzantine Empire
Portrait of Emperor Alexios I, from a Greek manuscript
ഭരണകാലം1 April 1081[1] – 15 August 1118
സ്ഥാനാരോഹണം5 April 1081[2]
ജനനം1056
മരണം1118 ഓഗസ്റ്റ് 15
(age 62)
മുൻ‌ഗാമിNikephoros III Botaneiates
പിൻ‌ഗാമിJohn II Komnenos
ജീവിതപങ്കാളി? Argyre
Irene Doukaina
അനന്തരവകാശികൾAnna Komnene
Maria Komnene
John II Komnenos
Andronikos Komnenos
Eudokia Komnene
Theodora Komnene
Isaac Komnenos
Manuel Komnenos
Zoe Komnene
പിതാവ്John Komnenos
മാതാവ്Anna Dalassena

ഇതുകൂടികാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Alexiad", 2.10
  2. "Alexiad", 3.2
  3. http://www.fordham.edu/halsall/basis/AnnaComnena-Alexiad.asp Archived 2012-08-19 at the Wayback Machine. The entire translated text of the Anna Comena's Alexiad is available

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അലക്സിയസ് I (1048 - 1118) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അലക്സിയസ്_I&oldid=3987958" എന്ന താളിൽനിന്ന് ശേഖരിച്ചത്