ആൽബലോഫോസോറസ്
(Albalophosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെറാടോപിയ എന്ന നിരയിൽ പെട്ട ഒരു ദിനോസർ ആണ് ആൽബലോഫോസോറസ്. ജപ്പാനിൽ ഉള്ള കുവജിമ ശില ക്രമത്തിൽ നിന്നും ആണ് ഫോസ്സിൽ കണ്ടെത്തിയിട്ടുള്ളത്, ഫുക്കുയി, ഇഷിക്കാവ പ്രിഫക്ച്ചറുകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഹകു പർവതത്തിനു അടുത്താണ് ഇത്. [1] ഒരു ഫോസിൽ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ , തലയോട്ടിയുടെ അസ്ഥികൾ , കീഴ്ത്താടി എന്നിവയാണ് കണ്ടെത്തിയ ഭാഗങ്ങൾ .
ആൽബലോഫോസോറസ് Temporal range: തുടക്ക ക്രിറ്റേഷ്യസ്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ceratopsia |
Genus: | †Albalophosaurus Ohashi & Barrett, 2009 |
Species: | †A. yamaguchiorum
|
Binomial name | |
†Albalophosaurus yamaguchiorum Ohashi & Barrett, 2009
|
പേര്
തിരുത്തുകപേരിന്റെ അർഥം വെളുത്ത ശിഖ ഉള്ള പല്ലി എന്നാണ്. ലാറ്റിൻ albus, അർഥം "വെളുത്ത", ഗ്രീക്ക് λόϕος (ലോഫോസ്), "ശിഖ", ഇത് മഞ്ഞു മുടിയ ശിഖയുള്ള ഹകു പർവതത്തെ സുചിപിക്കുന്നു , പേരിന്റെ അവസാനം ഗ്രീക്ക് പദം ആയ σαυρος (സോറസ്) ആണ് അർഥം പല്ലി.
അവലംബം
തിരുത്തുക- ↑ Ohashi, T. (2009). "A new ornithischian dinosaur from the Lower Cretaceous Kuwajima Formation of Japan". Journal of Vertebrate Paleontology. 29 (3): 748–757. doi:10.1671/039.029.0306.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help)