അൽ പച്ചീനോ

അമേരിക്കന്‍ ചലചിത്ര നടന്‍
(Al Pacino എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അക്കാദമി, ബാഫ്ത, ഗോൾഡൻ ഗ്ലോബ്, എമ്മി, സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് പുരസ്കാരങ്ങൾ നേടിയ ചലച്ചിത്ര നടനും സംവിധായകനുമാണ്‌ അൽഫ്രേദോ ജെയിംസ് 'അൽ' പച്ചീനോ (ജനനം ഏപ്രിൽ 25, 1940). എക്കാലത്തെയും മികച്ച അഭിനയശേഷിയും സ്വാധീനശക്തിയുമുള്ള നടന്മാരിലൊരാളായി ഇദ്ദേഹം അറിയപ്പെടുന്നു.[1][2][3]
ദ ഗോഡ്ഫാദർ പരമ്പരയിലെ മൈക്കേൽ കോർലിയോൺ, സ്കാർഫേസ് എന്ന ചിത്രത്തിലെ ടോണി മൊണ്ടാന, കാർലിറ്റോസ് വേ എന്ന ചിത്രത്തിലെ കാർലിറ്റോ ബ്രിഗാന്റെ, സെന്റ് ഓഫ് എ വുമൺ എന്ന ചിത്രത്തിലെ ലെഫ്റ്റനന്റ് കേണൽ ഫ്രാങ്ക് സ്ലേഡ്, ഏഞ്ചൽസ് ഇൻ അമേരിക്ക എന്ന ചിത്രത്തിലെ റോയ് കോഹ്ൻ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രശസ്ത വേഷങ്ങൾ. 1992ൽ സെന്റ് ഓഫ് എ വുമൺ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടനുള്ള അക്കാഡമി പുരസ്കാരം ലഭിച്ചു. ഇതിനു മുൻപ് മറ്റു വേഷങ്ങൾക്കായി 7 തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

അൽ പച്ചീനോ
അൽ പച്ചീനോ, 2007
തൊഴിൽഅഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്
സജീവ കാലം1968–ഇപ്പോൾ വരെ
പുരസ്കാരങ്ങൾ'BSFC Award for Best Actor
1997
Donnie Brasco
KCFCC Award for Best Actor
1975
Dog Day Afternoon
LAFCA Award for Best Actor
1975
Dog Day Afternoon
NSFC Award for Best Actor
1972
The Godfather
NBR Award for Best Supporting Actor
1972
The Godfather
NBR Award for Best Actor
1973
Serpico
Çareer Golden Lion

1994 Lifetime Achievement
AFI Life Achievement Award
2007 Lifetime Achievement

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

റോസ്, സാൽവതോരെ ആൽഫ്രേഡ് പച്ചീനോ എന്നീ ഇറ്റാലിയൻ അമേരിക്കൻ മാതാപിതാക്കളുടെ മകനായി അൽ പച്ചീനോ മാൻഹട്ടനിലെ ഈസ്റ്റ് ഹാർലെമിൽ ജനിച്ചു. രണ്ട് വയസ്സായപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി പിരിഞ്ഞു.[4][5] ന്യൂ യോർക്ക് സിറ്റിയിലെ സ്കൂൾ ഓഫ് പെർഫോമിങ്ങ് ആർട്സ്:എ ഡിവിഷൻ ഓഫ് ദ ഫിയൊറെല്ലൊ എച് ലാ ഗാർഡിയ ഹൈസ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ദ ആർട്സ് എന്ന ഔദ്യോഗിക നാമമുള്ള സ്കൂളിൽ പാസിനോ പ്രവേശനം നേടി. പിൽക്കാലത്ത് ഗോഡ്ഫാദർ II എന്ന ചിത്രത്തിൽ ഒപ്പം അഭിനയിച്ച റോബർട്ട് ഡി നിറൊയും ഇവിടെ പഠിച്ചിരുന്നു[6].

  1. IMDB Biography
  2. "100 Greatest Movie Stars: Channel 4 Film". Archived from the original on 2008-04-15. Retrieved 2008-02-20.
  3. "Premiere-The 50 Greatest Movie Stars of All Time". Archived from the original on 2008-06-12. Retrieved 2008-11-25.
  4. "Al Pacino Biography (1940-)". filmreference.com. Retrieved 2007-12-25.
  5. "Al Pacino Biography". salpacino.com. Archived from the original on 2009-03-07. Retrieved 2008-12-04.
  6. Stated in interview on Inside the Actors Studio, 2006
"https://ml.wikipedia.org/w/index.php?title=അൽ_പച്ചീനോ&oldid=3795119" എന്ന താളിൽനിന്ന് ശേഖരിച്ചത്