അഗത്തി
ലക്ഷദ്വീപിന്റെ കവാടം എന്നറിയപെടുന്നു.5 ചെറുദ്വീപുകളാൽ ചുറ്റപ്പെട്ട ദ്വീപാണ് അഗത്തി.
അഗത്തി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Lakshadweep |
ജില്ല(കൾ) | ലക്ഷദ്വീപ് |
ജനസംഖ്യ • ജനസാന്ദ്രത |
7,072 (2001—ലെ കണക്കുപ്രകാരം[update]) • 1,842/കിമീ2 (1,842/കിമീ2) |
സാക്ഷരത | 88.5% |
ഭാഷ(കൾ) | മലയാളം |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 3.84 km² (1 sq mi) |
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
• 32.0 °C (90 °F) • 28.0 °C (82 °F) |
10°51′42″N 72°11′37″E / 10.86163°N 72.193737°E ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിലെ ഒരു ദ്വീപാണ് അഗത്തി. കൊച്ചിയിൽ നിന്നും 459 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ്. കവരത്തിയുടെ വടക്ക്-പടിഞ്ഞാറ് വശത്താണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. 6 കിലോമീറ്റർ നീളവും, 1 കിലോമീറ്റർ വീതിയുമാണ് ഈ ദ്വീപിനുള്ളത്. [1] 17.50 ചതുരശ്ര കിലോമീറ്റർ ലഗൂൺ ദ്വീപിലുണ്ട്.[2].
ആകർഷണങ്ങൾ
തിരുത്തുകജലക്രീഡകൾക്കുള്ള സൗകര്യമാണ് ദ്വീപിലെ ഒരു പ്രധാന ആകർഷണം. ദ്വീപിൽ ഒരു സ്വകാര്യ റിസോർട്ട് ഉണ്ട്.വിമാനത്താവളമുള്ള ഏക ദ്വീപ്.ബംഗാരം എന്ന വിനോദ സഞ്ചാര ക്കേന്ദ്രം ഈ ദ്വീപിനടുത്താണ്.
ഭക്ഷ്യ വിഭവങ്ങൾ
തിരുത്തുകതേങ്ങാചോറും കായവും,തേങ്ങയും മാസ്സും ,ദ്വീപുണ്ട ,,
കൃഷി
തിരുത്തുകമത്സ്യബന്ധനമാണ് പ്രധാന തൊഴിൽ. കയർ, കൊപ്ര എന്നിവയും പ്രധാന വരുമാനമാർഗ്ഗമാണ്.
പ്രധാന ഉത്പന്നങ്ങൾ
തിരുത്തുകകയർ, കൊപ്ര,മാസ്സ് എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ
ഗതാഗത സൗകര്യങ്ങൾ
തിരുത്തുകസൈക്കിൾ, മോട്ടോർ സൈക്കിളുകൾ, ഓട്ടോറിക്ഷകൾ എന്നിവയാണ് ദ്വീപിലെ ഗതാഗത സൗകര്യം.
ആരോഗ്യം
തിരുത്തുകആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഒരു ആശുപത്രി ഇവിടെയുണ്ട്.
എത്തിച്ചേരേണ്ട വിധം
തിരുത്തുകകപ്പൽ മാർഗ്ഗവും, വിമാനമാർഗ്ഗവും ഇവിടെ എത്തിച്ചേരാവുന്നതാണ്. വിവിധ നഗരങ്ങളിൽ നിന്നും ഇവിടേക്ക് വിമാനസൗകര്യം ലഭ്യമാണ്.
അവലംബം
തിരുത്തുക- ↑ ലക്ഷദ്വീപ്.നിക്.ഇൻ
- ↑ "ലക്ഷദ്വീപ്.നിക്.ഇൻ ൽ അഗത്തിയെക്കുറിച്ച്". Archived from the original on 2016-01-01. Retrieved 2011-09-18.