എയർ ലിംഗസ്

(Aer Lingus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

"എയർ ഫ്ലീറ്റ്" എന്ന അർത്ഥം വരുന്ന എയർ ലോയിൻഗീസ് എന്ന ഐറിഷ് വാക്കിൻറെ ആംഗലീകരിച്ച വാക്കാണ്‌ എയർ ലിംഗസ്. അയർലണ്ടിൻറെ ദേശീയ എയർലൈനായാണ് എയർ ലിംഗസ് അറിയപ്പെടുന്നത്. എയർ ലിംഗസാണ് അയർലണ്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈൻ. ബ്രിട്ടീഷ്‌ എയർവേസ്, ഐബീരിയ, വ്യുലിംഗ് എന്നിവയുടെ ഉടമസ്ഥസ്ഥാപനമായ ഐഎജിക്ക് തന്നെയാണ് എയർ ലിംഗസിൻറെയും ഉടമസ്ഥസ്ഥാപനം. യൂറോപ്പ്, നോർത്ത് ആഫ്രിക്ക, തുർക്കി, നോർത്ത് അമേരിക്ക എന്നിവടങ്ങളിലേക്ക് സർവീസ് നടത്തുന്ന എയർ ലിംഗസ് എല്ലാ സർവീസുകളും നടത്തുന്നത് എയർബസ്‌ വിമാനങ്ങൾ ഉപയോഗിച്ചാണ്.[2] [3] എയർലൈനിൻറെ പ്രധാന ഓഫീസ് പ്രവർത്തിക്കുന്നത് ദുബ്ലിൻ കൌണ്ടിയിലുള്ള ദുബ്ലിൻ എയർപോർട്ടിലാണ്.[4]

Aer Lingus
പ്രമാണം:Aerlinguslogo.svg
IATA
EI
ICAO
EIN
Callsign
SHAMROCK
തുടക്കം15 April 1936
തുടങ്ങിയത്27 May 1936
Operating bases
ഹബ്Dublin
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംGold Circle Club
വിമാനത്താവള ലോഞ്ച്Gold Circle Lounge
Fleet size46
ലക്ഷ്യസ്ഥാനങ്ങൾ82
ആപ്തവാക്യംSmart flies Aer Lingus
മാതൃ സ്ഥാപനംInternational Airlines Group
ആസ്ഥാനംDublin Airport, Ireland
പ്രധാന വ്യക്തികൾ
വരുമാനംIncrease 1,557 million (2014)
പ്രവർത്തന വരുമാനംIncrease 72.0 million (2014)
അറ്റാദായംDecrease -95.8 million (2014)
തൊഴിലാളികൾ3,766 (2014)
വെബ്‌സൈറ്റ്aerlingus.com

ചരിത്രം

തിരുത്തുക

100,000 പൗണ്ട് മൂലധനം ഉപയോഗിച്ചു ഏപ്രിൽ 15 1936-നാണ് എയർ ലിംഗസ് സ്ഥാപിച്ചത്. ഷോൺ ഒ ഹുആദയ് ആയിരുന്നു ആദ്യ ചെയർമാൻ.[5] ബ്ലാക്ക്‌പൂൾ, വെസ്റ്റ് കോസ്റ്റ് എയർ സർവീസസ് എന്നീ എയർലൈനുകളിൽനിന്നും ആദ്യ വിമാനത്തിനായി പണം അഡ്വാൻസ്‌ വാങ്ങി, “ഐറിഷ് സീ എയർവേസ്” എന്ന പേരിൽ പ്രവർത്തിച്ചു.[6] [7] 1936 മെയ്‌ 22-നു എയർ ലിംഗസ് ടിയോറാൻറ്റ എയർലൈനായി രജിസ്റ്റർ ചെയ്തു.[8]

എയർലൈനായി രജിസ്റ്റർ ചെയ്തുകഴിഞ്ഞു അഞ്ചാമത്തെ ദിവസമായ 1936 മെയ്‌ 27-നു ലോലർ (പരുന്ത്) എന്ന പേരുള്ള 6 സീറ്റുള്ള ചെറുവിമാനം ഉപയോഗിച്ചു ദുബ്ലിനിലെ ബാൽഡോണൽ എയർഫീൽഡ് മുതൽ യുണൈറ്റഡ് കിംഗ്‌ഡമിലെ ബ്രിസ്റ്റൽ എയർപോർട്ട്‌ വരെ ആദ്യ സർവീസ് നടത്തി. പിന്നീട് എയർലൈൻ വികസിച്ചപ്പോൾ ഈ വിമാനം 1938-ൽ ഒരു ഇംഗ്ലീഷ് കമ്പനിയ്ക്കു വിറ്റു, രണ്ടാം ലോകമഹായുദ്ധകാലത്ത് 1941-ൽ ഈ വിമാനം സ്കില്ലി ഐലാൻഡിനു സമീപം വെടികൊണ്ട് തകർന്നു എന്നാണു വിശ്വസിക്കപ്പെടുന്നത്.

എയർ നാവിഗേഷൻ ആൻഡ്‌ ട്രാൻസ്പോർട്ട് ആക്ട്‌ (1936) അനുസരിച്ചു എയർലൈനിനെ ദേശീയ എയർലൈനാക്കി.[8] ചാർട്ടേർഡ് അക്കൗണ്ടന്റ് ആയിരുന്ന ഡോ. ജെ. എഫ്. ടെംസിയാണ് എയർലൈനിൻറെ ആദ്യ ജനറൽ മാനേജർ. 30 വർഷങ്ങൾക്കു ശേഷം 1967-ൽ 60-മത്തെ വയസിൽ അദ്ദേഹം വിരമിച്ചു.[9]

1940 ജനുവരിയിൽ ദുബ്ലിനിലെ കോളിൻസ്ടൌണിൽ പുതിയ എയർപോർട്ട്‌ ആരംഭിച്ചു, എയർ ലിംഗസ് അവരുടെ പ്രവർത്തനങ്ങൾ പുതിയ എയർപോർട്ടിലേക്കു മാറ്റി. എയർ ലിംഗസ് പുതിയ ഡിസി-3 വിമാനം വാങ്ങി, ലിവർപൂളിലേക്ക് പുതിയ സർവീസുകൾ ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് എയർലൈനിൻറെ പ്രവർത്തനങ്ങൾ മന്ദഗതിയിലായി, സുരക്ഷാ കാര്യങ്ങൾ പരിഗണിച്ചു ലിവർപൂളിലേക്കോ മാഞ്ചസ്റ്ററിലേക്കോ മാത്രമായി സർവീസുകൾ പരിമിതപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1945 നവംബർ 9-നു സർവീസുകൾ സാധാരണനിലയിലായി, ആദ്യ വിമാനം ലണ്ടനിലേക്കായിരുന്നു.

കോഡ്ഷെയർ ധാരണകൾ

തിരുത്തുക

എയർ ലിംഗസിന് താഴെപറയുന്ന വിമാനകമ്പനികളുമായി കോഡ്ഷെയർ ധാരണകൾ ഉണ്ട് :[10]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-21. Retrieved 2016-04-15.
  2. AerLingus corporate website detailing its current fleet of aircraft Archived 2015-04-26 at the Wayback Machine., visited: 3 July 2013
  3. Aer Lingus flies to Agadir in Morocco and Izmir in Turkey see Aer Lingus.com - destinations to verify. Morocco is in Africa not Europe and Izmir is in Asia not Europe
  4. https://en.wikipedia.org/wiki/Aer_Lingus
  5. "Spreading Our Wings – Programme 1 A Wing and a Prayer". RTÉ Radio 1. RTÉ Commercial Enterprises Limited. 2010. Archived from the original on 2010-10-17. Retrieved 14 April 2016.
  6. "Company "About Us" Page". Aerlingus.com. Retrieved 14 April 2016.[പ്രവർത്തിക്കാത്ത കണ്ണി]
  7. Skinner, Liam M. (1989). Ireland and World Aviation – The Complete Story. Universities Press Ltd.
  8. 8.0 8.1 Lalor, Brian, ed. (2003). The Encyclopaedia of Ireland. Dublin: Gill & Macmillan. p. 9. ISBN 0-7171-3000-2.
  9. "About Aer Lingus". cleartrip.com. Archived from the original on 2016-03-04. Retrieved 14 April 2016.
  10. "Aer Lingus Partners". Aer Lingus. Dublin: International Airlines Group. Archived from the original on 19 June 2021. Retrieved 2020-04-19.
  11. "Alaska Airlines and Aer Lingus team up to give Mileage Plan members more flights to Europe" (Press release) (in ഇംഗ്ലീഷ്). Seattle: Alaska Air Group. Archived from the original on 27 March 2018. Retrieved 28 March 2018 – via Newswire.
  12. "Airline Partners". jetBlue. JetBlue Airways Corporation. Retrieved 2024-04-19.
  13. "Qatar Airways and Aer Lingus launch new codeshare partnership" (Press release). Qatar Airways. Retrieved 13 March 2024.
"https://ml.wikipedia.org/w/index.php?title=എയർ_ലിംഗസ്&oldid=4073760" എന്ന താളിൽനിന്ന് ശേഖരിച്ചത്