അഡിനിൻ

(Adenine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കാർബണിക സംയുക്തമാണ് അഡിനിൻ. തൻമാത്രാ ഫോർമുല, (C5H5N5). നൂക്ളിയിക് അമ്ളത്തിലെ (nucleic acid) ഒരു അവശ്യഘടകമാകയാൽ ഇതു കോശകേന്ദ്രങ്ങളിൽ (cell nuclei) നിന്നു ലഭ്യമാക്കാവുന്നതാണ്; ജന്തു-ടിഷ്യൂകളുടെ നിഷ്കർഷങ്ങളിൽ (extracts) പലപ്പോഴും കാണുകയും ചെയ്യും. അഡിനിൻ അംശത്തെ സരളതരങ്ങളായ മുന്നോടികളിൽ (precursor) നിന്ന് ഉദ്ഗ്രഥിച്ചുണ്ടാക്കുവാൻ മിക്ക കോശങ്ങൾക്കും കഴിവുണ്ട്.

അഡിനിൻ
Names
IUPAC name
9H-purin-6-amine
Other names
6-aminopurine
Identifiers
3D model (JSmol)
ChEMBL
ChemSpider
ECHA InfoCard 100.000.724 വിക്കിഡാറ്റയിൽ തിരുത്തുക
KEGG
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance white, crystalline
സാന്ദ്രത 1.6 g/cm3 (calculated)
ദ്രവണാങ്കം
അമ്ലത്വം (pKa) 4.15 (secondary), 9.80 (primary)[1]
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

നൈട്രജൻ അടങ്ങിയിട്ടുള്ളതുകൊണ്ട് ഇതിനു ബേസിന്റെ സ്വഭാവമുണ്ട്. ജലീയലായനിയിൽനിന്ന് ഇത് തകിടുകളായി ക്രിസ്റ്റലീകരിക്കുന്നു. നൈട്രസ് അമ്ളംകൊണ്ടു പ്രവർത്തിപ്പിച്ച് ഇതിൽനിന്ന് ഹൈപോസാൻഥീൻ ലഭ്യമാക്കാം. പരീക്ഷണശാലയിൽ ട്രൈക്ളോറൊ പ്യൂറീൻ എന്ന യൌഗികത്തിൽ നിന്നാരംഭിച്ച് അഡിനിൻ ഉദ്ഗ്രഥിച്ചുണ്ടാക്കുന്നു.

  1. Dawson, R.M.C., et al., Data for Biochemical Research, Oxford, Clarendon Press, 1959.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡിനിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഡിനിൻ&oldid=1711821" എന്ന താളിൽനിന്ന് ശേഖരിച്ചത്