അക്കീലോബറ്റോർ

(Achillobator എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡ്രോമയിയോസോറിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് അക്കീലോബറ്റോർ. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മംഗോളിയയിൽ നിന്നു് ആണ്. 1989 ൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടുന്നത് എന്നാൽ ഇവയുടെ നാമകരണവും വർഗ്ഗീകരണവും പിന്നെയും 10 വർഷങ്ങൾ കഴിഞ്ഞു 1999ൽ ആണ് നടന്നത്.[1] വെലോസിറാപ്റ്റർ ആണ് ഇവയുടെ ഏറ്റവും അടുത്ത ബന്ധു, എന്നിരുന്നാലും ഇവ രണ്ടും കുടുംബത്തിലെ ഒരേ ശാഖയിൽ അല്ല.[2]

അക്കീലോബറ്റോർ
അക്കീലോബറ്റോർ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Dromaeosauridae
ക്ലാഡ്: Eudromaeosauria
Subfamily: Dromaeosaurinae
Genus: Achillobator
Perle, Norell, & Clark, 1999
Species:
A. giganticus
Binomial name
Achillobator giganticus
Perle, Norell, & Clark, 1999

പേരിന്റെ ആദ്യ പകുതി വരുന്നത് ഗ്രീക്ക് യുദ്ധ വീരൻ ആയ അക്കിലിസിൽ നിന്നും ആണ്, രണ്ടാമത്തെ പകുതി മംഗോളിയൻ വാക്കായ ബറ്റോർ ആണ് അർത്ഥം പോരാളി / വീരൻ.

ശാരീരിക ഘടന

തിരുത്തുക

തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ വളരെ വേഗം ഏറിയ ഇരുകാലികൾ ആയിരുന്നു. ഇരുകാല്പ്പാദങ്ങളിലും രണ്ടാമത്തെ വിരലിൽ വലിയ അരിവാൾ ആകൃതിയിൽ ഉള്ള മൂർച്ചയേറിയ നഖങ്ങൾ ഇവയ്ക്കുണ്ടായിരുന്നു. ഡ്രോമയിയോസോറിഡകളിൽ വലിയവ ആയിരുന്നു ഇവ, ഏകദേശ നീളം 20 അടി വരുമായിരുന്നു.[3]

  1. Perle, A., Norell, M.A., and Clark, J. (1999). "A new maniraptoran theropod - Achillobator giganticus (Dromaeosauridae) - from the Upper Cretaceous of Burkhant, Mongolia." Contributions of the Mongolian-American Paleontological Project, 101: 1–105.
  2. Makovicky, J.A., Apesteguía, S., and Agnolín, F.L. (2005). "The earliest dromaeosaurid theropod from South America." Nature, 437: 1007-1011.
  3. Holtz, Thomas R. Jr. (2010) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2010 Appendix.
"https://ml.wikipedia.org/w/index.php?title=അക്കീലോബറ്റോർ&oldid=3826975" എന്ന താളിൽനിന്ന് ശേഖരിച്ചത്