പൂച്ചവാലൻ ചെടി

ചെടിയുടെ ഇനം
(Acalypha hispida എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഉദ്യാനങ്ങളിലും വീടുകളിലും ധാരാളമായി കണ്ടുവരുന്നു അലങ്കാര സസ്യമാണ്‌ പൂച്ചവാലൻ ചെടി (Acalypha hispida). ഇടതൂർന്ന്‌ നിൽക്കുന്ന കടും പച്ച ഇലച്ചാർത്തുകൾക്കിടയിൽ ചുവന്ന നിറത്തിൽ പൂച്ചവാലിനു സദൃശമായ പൂങ്കുലകളോടെ ഈ ചെടി കാണപ്പെടുന്നു.

പൂച്ചവാലൻ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Species:
A. hispida
Binomial name
Acalypha hispida
പൂച്ചവാലൻ ചെടി
പൂച്ചവാലൻ ചെടി

പരിപാലന രീതി

തിരുത്തുക

നല്ല നീർ വാർച്ചയുള്ളമണ്ണും, ചുടുള്ള കാലാവസ്ഥയും ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ് പൂച്ചവാലൻ ചെടി. തെളിഞ്ഞ സൂര്യപ്രകാശമുള്ള അന്തരീക്ഷത്തിൽ ഈ ചെടി നന്നായി വളരും. അവശ്യത്തിന്‌ വെള്ളവും വളവും ലഭിച്ചാൽ ഈ ചെടി തഴച്ചു വളരുകയും ധാരാളം പൂങ്കുലകൾ ഉല്പാദിപ്പിക്കുകയും ചെയ്യും. കമ്പ് മുറിച്ച് നട്ടാണ്‌ പൂച്ചവാലൻ ചെടി വംശ വർദ്ധന നടത്തുന്നത്. മുറിച്ചെടുത്ത കമ്പുകൾ മണൽ കലർന്ന വളമിശ്രിതത്തിൽ നട്ടാണ്‌ വേരു പിടിപ്പിക്കുന്നത്. വളപ്രയോഗത്തോട് നന്നായി പ്രതികരിക്കുന്ന ഈ ചെടി വളരെയെളുപ്പം വീട്ടുമുറ്റങ്ങളിൽ വളർത്തിയെടുക്കാവുന്ന ഒരു അലങ്കാര ചെടിയാണ്‌.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൂച്ചവാലൻ_ചെടി&oldid=4144924" എന്ന താളിൽനിന്ന് ശേഖരിച്ചത്