അക്കാദമിക ഡിഗ്രികൾ
(Academic degree എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കോളേജിൽ നിന്നോ സർവ്വകലാശാലയിൽ നിന്നോ ലഭിക്കുന്ന ബിരുദ, ബിരുദാനന്തര യോഗ്യതകളെയാണ് സാധാരണഗതിയിൽ അക്കാദമിക ഡിഗ്രി എന്ന് വിശേഷിപ്പിക്കുന്നത്[1]. ഒരു പ്രത്യേക വിഷയമോ വിഷയങ്ങളോ നിശ്ചിത കാലാവധി പഠിച്ച് തൃപ്തികരമായ രീതിയിൽ പരീക്ഷകളിൽ വിജയം നേടുമ്പോഴോ പാണ്ഡിത്യം ആവശ്യമുള്ള ഒരു പ്രവൃത്തി പൂർത്തീകരിക്കുമ്പോഴോ ആണ് സാധാരണഗതിയിൽ ഒരാൾക്ക് അക്കാദമിക ഡിഗ്രി ലഭിക്കുന്നത്[2]. ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം എന്നിങ്ങനെ പല തരം അക്കാദമിക ഡിഗ്രികളുണ്ട്. ബാച്ചിലേഴ്സ് ഡിഗ്രി, മാസ്റ്റേഴ്സ് ഡിഗ്രി, ഡൊക്ടറൽ ഡിഗ്രി എന്നിവയാണ് സാധാരണ ഡിഗ്രികൾ[3]. ഉയർന്ന നിലവാരത്തിലുള്ള ജോലികൾ അല്ലെങ്കിൽ ഉയർന്ന ശമ്പളം ലഭിക്കുന്നതിനും ഇത് സഹാകമാകാറുണ്ട്[2]
അവലംബം
തിരുത്തുക- ↑ "Academic degree". Academic degree definition.
- ↑ 2.0 2.1 "What is a Bachelor's Degree?". What is a Bachelor’s Degree?.
- ↑ "Types of College Degree".