അഭിമന്യു മിശ്ര

(Abhimanyu Mishra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ന്യൂജേഴ്‌സിയിൽ നിന്നുള്ള ഒരു അമേരിക്കൻ ചെസ്സ് പ്രോഡിജിയാണ് അഭിമന്യു മിശ്ര (ജനനം: ഫെബ്രുവരി 5, 2009). 12 വയസ്സ് 4 മാസം 25 ദിവസം പ്രായമുള്ളപ്പോൾ ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കിയ അഭിമന്യുവാണ് നിലവിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്‌മാസ്റ്റർ.[1]

Abhimanyu Mishra
രാജ്യംUnited States
ജനനം (2009-02-05) ഫെബ്രുവരി 5, 2009  (15 വയസ്സ്)
New Jersey
സ്ഥാനംGrandmaster (2021)

7 വയസ്, 6 മാസം, 22 ദിവസം പ്രായമുള്ളപ്പോൾ 2000 യു‌എസ്‌സി‌എഫ് റേറ്റിംഗ് നേടിക്കൊണ്ട് ഏറ്റവും പ്രായം കുറഞ്ഞ എക്സ്പേർട്ട് എന്ന അവോണ്ടർ ലിയാങ്ങിന്റെ യുണൈറ്റഡ് സ്റ്റേറ്റ്സ് ചെസ് ഫെഡറേഷൻ റെക്കോർഡ് അവൻ തകർത്തിരുന്നു.[2] 9 വയസ്, 2 മാസം, 17 ദിവസം പ്രായമുള്ളപ്പോൾ 2200 യു‌എസ്‌സി‌എഫ് റേറ്റിംഗ് നേടിക്കൊണ്ട് ഏറ്റവും പ്രായം കുറഞ്ഞ ദേശീയ മാസ്റ്റർക്കുള്ള യുഎസ് ചെസ്സ് റെക്കോർഡ്, ലിറാൻ സൗവിന്റെ പേരിലായിരുന്ന റെക്കോർഡ് തകർത്ത് അവൻ നേടിയിരുന്നു.[3] , 2019 നവംബറിൽ 10 വയസ്സ്, 9 മാസം, 20 ദിവസം പ്രായമായിരുന്നപ്പോൾ രമേശ്ബാബു പ്രാഗ്നാനന്ദയുടെ പേരിലുണ്ടായിരുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്റർനാഷണൽ മാസ്റ്റർക്കുള്ള ലോക റെക്കോർഡ് അവൻ സ്വന്തമാക്കി.[4] 2020 ഫെബ്രുവരിയിൽ ഫിഡെ അവന് ഈ പദവി നൽകി.[5]

2021 മാർച്ചിൽ, യു‌എസിലെ നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നടന്ന ഷാർലറ്റ് ചെസ്സ് സെന്ററിന്റെ സ്പ്രിംഗ് 2021 ജി‌എം നോം ഇൻവിറ്റേഷണലിൽ ജി‌എം വ്‌ളാഡിമിർ ബെലൂസുമായി 5.5/9 സ്‌കോർ പങ്കിട്ട് മിശ്ര ഒന്നാം സ്ഥാനത്തെത്തുകയും ഫിഡെ റേറ്റിംഗ് പട്ടികയിൽ 2400 മറികടക്കുകയും ചെയ്തു.[6] 2021 ഏപ്രിലിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന വെസർകെപ്‌സോ ജിഎം ടൂർണമെന്റിൽ 7.0/9 സ്‌കോറും 2603 എന്ന പ്രകടന റേറ്റിംഗുമായി മിശ്ര ഒന്നാം സ്ഥാനത്തെത്തി.[7] 2021 മെയ് മാസത്തിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ഫസ്റ്റ് സാറ്റർഡേ ജി‌എം ടൂർണമെന്റിൽ മിശ്ര 2739 പ്രകടന റേറ്റിങ്ങോടെ 8.0/9 സ്കോർ നേടുകയും ഒരു റൗണ്ട് ബാക്കിനിൽക്കേ ഒരു ഫുൾ പോയന്റുമായി തന്റെ രണ്ടാമത്തെ ജി‌എം മാനദണ്ഡം മറികടക്കുകയും ചെയ്തു.[8] 2021 ജൂണിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന വെസർകെപ്സോ ജിഎം മിക്സ് ടൂർണമെന്റിൽന്റെ ഒൻപതാം റൗണ്ടിൽ ഇന്ത്യൻ ജി‌എം ലിയോൺ ലൂക്ക് മെൻഡോങ്കയെ 2619 പ്രകടനറേറ്റിങ്ങിൽ 7.0/9 സ്കോറോടെ പരാജയപ്പെടുത്തി മിശ്ര വ്യക്തമായ ഒന്നാം സ്ഥാനം നേടി.[9] അങ്ങനെ തന്റെ മൂന്നാമത്തെ ജി‌എം മാനദണ്ഡം മറികടന്ന് ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററാവുകയും സെർജി കര്യാക്കിന്റെ റെക്കോർഡ് 2 മാസത്തിലധികം വ്യത്യാസത്തിൽ തകർക്കുകയും ചെയ്തു.[10][11]

  1. "GM Abhimanyu Mishra is the Youngest GM in History!". USCF Online.
  2. https://new.uschess.org/news/meet-abhimanyu-mishra-our-youngest-ever-us-chess-expert
  3. https://new.uschess.org/news/abhimanyu-mishra-youngest-us-chess-master-ever
  4. Susan Polgar (9 November 2019). "Meet the world's youngest IM, Abhimanyu Mishra of the US". GamesMaven. Retrieved 9 December 2019. Abhimanyu, born on 5th of February 2009, thus achieved his IM title at the age of 10 years, 9 months and 3 days. This is 17 days faster than Praggnanandhaa. Abhimanyu Mishra is now the youngest IM in the world.
  5. "Titles approved by 2020 Executive Board in Abu Dhabi, UAE". FIDE. Retrieved 2020-07-28.
  6. http://chessstream.com/Invitational/spring-2021-gm-im-norm-invitational/TournamentPairings.aspx
  7. http://chess-results.com/tnr557917.aspx?lan=1&art=1&turdet=YES&flag=30
  8. http://chess-results.com/tnr558888.aspx?lan=1&art=1&turdet=YES&flag=30
  9. http://chess-results.com/tnr565933.aspx?lan=1&art=9&fed=USA&turdet=YES&flag=30&snr=3
  10. Ninan, Susan. "Abhimanyu Mishra, 12, becomes youngest grandmaster in chess history". espn.com. ESPN Sports Media Ltd. Retrieved 1 July 2021.
  11. "Abhimanyu Mishra Becomes Youngest Grandmaster In Chess History". chess.com. Retrieved 1 July 2021.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
നേട്ടങ്ങൾ
മുൻഗാമി Youngest chess grandmaster ever
2021-present
പിൻഗാമി
Incumbent
"https://ml.wikipedia.org/w/index.php?title=അഭിമന്യു_മിശ്ര&oldid=4145230" എന്ന താളിൽനിന്ന് ശേഖരിച്ചത്