ലിയോൺ ലൂക്ക് മെൻഡോങ്ക
ഒരു ഇന്ത്യൻ ചെസ്സ് കളിക്കാരനാണ് ലിയോൺ ലൂക്ക് മെൻഡോങ്ക (ജനനം: 13 മാർച്ച് 2006). ഗ്രാൻഡ് മാസ്റ്റർ പദവിക്ക് യോഗ്യത നേടിയ അറുപത്തിയേഴാമത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം, 2021 ജനുവരിയിൽ ഫിഡെ ഗ്രാൻഡ് മാസ്റ്റർ അവാർഡ് ലിയോണിന് നൽകി.
Leon Luke Mendonca | |
---|---|
ജനനം | Goa, India | 13 മാർച്ച് 2006
സ്ഥാനം | Grandmaster (2021) |
ഫിഡെ റേറ്റിങ് | 2405 (നവംബർ 2024) |
ഉയർന്ന റേറ്റിങ് | 2557 (July 2021) |
ചെസ്സ് കരിയർ
തിരുത്തുക2019 ൽ 12 വയസ്സ്, 11 മാസം, 3 ദിവസം ഉള്ളപ്പോൾ മെൻഡോങ്ക ഇന്റർനാഷണൽ മാസ്റ്ററായി (ഐഎം) മാറി. 2020 മാർച്ചിൽ COVID ലോക്ക്ഡ ഡൗൺ കാരണം കിഴക്കൻ യൂറോപ്പിൽ അദ്ദേഹം കുടുങ്ങിപ്പോയിരുന്നു. 2020 ഒക്ടോബറിൽ ഹംഗറിയിൽ നടന്ന റിഗോചെസ് ഗ്രാൻഡ്മാസ്റ്റർ ടൂർണമെന്റിൽ അദ്ദേഹം ആദ്യത്തെ ഗ്രാൻഡ്മാസ്റ്റർ മാനദണ്ഡം നേടി. 21 ദിവസത്തിനുള്ളിൽ, ബുഡാപെസ്റ്റിൽ നടന്ന മറ്റൊരു ഗ്രാൻഡ്മാസ്റ്റർ ടൂർണമെന്റിൽ വിജയിക്കുകയും രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്റർ മാനദണ്ഡം നേടുകയും ചെയ്തു. ഇറ്റലിയിലെ ബസ്സാനോ ഡെൽ ഗ്രാപ്പയിൽ നടന്ന വെർഗാനി കപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ മെൻഡോങ്ക 2020 ഡിസംബറിൽ മൂന്നാമത്തെയും അവസാനത്തെയും മാനദണ്ഡം നേടി. 14 വർഷം, 9 മാസം, 17 ദിവസം ഉള്ളപ്പോൾ അനുരാഗ് മമൽ ഈ നേട്ടം കൈവരിച്ചതിന് ശേഷം ഗോവ സംസ്ഥാനത്ത് നിന്നുള്ള രണ്ടാമത്തെ ഗ്രാൻഡ് മാസ്റ്ററായി ലിയോൺ. 2021 ജനുവരിയിൽ അദ്ദേഹത്തിന് ഔദ്യോഗികമായി ഗ്രാൻഡ്മാസ്റ്റർ (ജിഎം) പദവി ലഭിച്ചു.[1]
ഇതും കാണുക
തിരുത്തുക- ഇന്ത്യൻ ചെസ്സ് കളിക്കാരുടെ പട്ടിക § ഗ്രാൻഡ്മാസ്റ്റർമാർ
- ഇന്ത്യയിൽ ചെസ്സ്
അവലംബം
തിരുത്തുക- ↑ "Title Application" (PDF). fide.com. FIDE. Retrieved 27 January 2021.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Leon Luke Mendonca rating card at FIDE
- Leon Luke Mendonca player profile at ChessGames.com
- Leon Luke Mendonca chess games at 365Chess.com