ആകാശഗോപുരം

മലയാള ചലച്ചിത്രം
(Aakasha Gopuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹെൻറിക് ഇബ്സൻന്റെ ലോകപ്രശസ്ത നാടകമായ ദ മാസ്റ്റർ ബിൽഡർ എന്ന നാടകത്തെ ആധാരമാക്കി പ്രമുഖമലയാളചലച്ചിത്രസംവിധായകൻ കെ.പി. കുമാരൻ സംവിധാനം നിർവഹിച്ച മലയാളചലച്ചിത്രമാണ് ആകാശഗോപുരം.മോഹൻ‍ലാൽ ആൽബർട്ട് സാംസൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇബ്സന്റെ തന്നെ മാനസികസംഘട്ടനമാണ് ഈ ചിത്രത്തിന്റെ പ്രതിപാദ്യം. ഭരത് ഗോപി, ശ്വേത മേനോൻ, ഗീതു മോഹൻദാസ്, മനോജ് കെ. ജയൻ, ശ്രീനിവാസൻ, നിത്യ മേനോൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആകാശഗോപുരം.
സംവിധാനംകെ.പി.കുമാരൻ
നിർമ്മാണംമനു കുമാരൻ
ടൈസൂൻ എഫ്. ഖൊരക്കിവാല
രചനഇബ്‌സൻ
കെ.പി.കുമാരൻ
അഭിനേതാക്കൾമോഹൻ‍ലാൽ
നിത്യ മേനോൻ
ഭരത് ഗോപി
മനോജ് കെ. ജയൻ
ശ്രീനിവാസൻ
നെടുമുടി വേണു
ശ്വേത മേനോൻ
ഗീതു മോഹൻദാസ്
സംഗീതംജോൺ ആൾട്ട്മാൻ‍ ഗാനരചന: രാജീവ് ആലുങ്കൽ
റിലീസിങ് തീയതി2008 ഓഗസ്റ്റ് 22[1]
രാജ്യംഇന്ത്യ
ഭാഷമലയാളം

ഇതിവൃത്തം

തിരുത്തുക

മദ്ധ്യവയസ്കനായ ആൽബർട്ട് സാംസൺ(മോഹൻലാൽ); നഗരത്തിലെ പ്രമുഖനായ ഒരു ആർക്കിട്ടെക്ടാണ്. ഇരട്ടക്കുട്ടികളും, മാതാപിതാക്കളും, കുടുംബസ്വത്തുക്കളും, സ്വകാര്യസ്വത്തുക്കളും എല്ലാം ഒരു തീപ്പിടുത്തത്തിൽ നശിച്ചുപോയതിന്റെ ഓർമ്മകളിൽ നിന്ന് തന്റെ ഭാര്യ ആലീസ്(ശ്വേത മേനോൻ) പതിമൂന്നു വർഷങ്ങൾക്കു ശേഷവും മുക്തയാവാത്തത് ആൽബർട്ടിനെ അലട്ടുന്നുണ്ട്. ജോലിയിൽ തന്നെ വളർത്തി വലുതാക്കിയ, പിന്നീട് താൻ ചവുട്ടിത്താഴ്ത്തിയ എബ്രഹാ(ഭരത് ഗോപി)മിന്റെ മകൻ; അലക്സ്(മനോജ് കെ. ജയൻ), തന്നെ വിട്ട് സ്വതന്ത്രമായി പണിതുടങ്ങിയാൽ തന്റെ സ്ഥാനം നഷ്ടപ്പെടുമെന്ന ഭീതിയിലുമാണ് ആൽബർട്ട്. അലക്സ് തന്നെ വിട്ടുപോവാതിരിക്കുവാനായി, അലക്സിന്റെ പ്രതിശ്രുത വധു കാതറീനു(ഗീതു മോഹൻ‍ദാസ്)മായി സ്നേഹബന്ധം നടിക്കുകയും ചെയ്യുന്നു അയാൾ. ഈ സമയത്താണ് ആൽബർട്ട് പത്തുവർഷം മുൻപ് തന്റെ സാമ്രാജ്യം വാഗ്ദാനം ചെയ്ത ഹിൽഡ(നിത്യ മേനോൻ) എന്ന പെൺകുട്ടി, അയാളുടെ വാതിലിൽ മുട്ടുന്നത്.

അണിയറപ്രവർത്തകർ

തിരുത്തുക
  1. "AakashaGopuram". Facebook. Retrieved 2008-07-08.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ആകാശഗോപുരം&oldid=3333284" എന്ന താളിൽനിന്ന് ശേഖരിച്ചത്