ജൂൺ 27
തീയതി
(27 ജൂൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 27 വർഷത്തിലെ 178 (അധിവർഷത്തിൽ 179)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1806 - ബ്രിട്ടീഷുകാർ ബ്യൂണസ് അയേഴ്സ് പട്ടണം പിടിച്ചെടക്കി.
- 1950 - കൊറിയൻ യുദ്ധമുന്നണിയിലേക്ക് സൈന്യത്തെ അയക്കാൻ അമേരിക്ക തീരുമാനിച്ചു.
- 1953 - ജോസഫ് ലാനിയൽ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 1954 - ലോകത്തിലെ ആദ്യത്തെ അണുശക്തി നിലയം മോസ്കോക്ക് സമീപം ഓബ്നിൻസ്കിൽ പ്രവർത്തനമാരംഭിച്ചു.
- 1967 - ലോകത്തെ ആദ്യ എ.ടി.എം. ലണ്ടനിലെ എൻഫീൽഡിൽ സ്ഥാപിച്ചു.
- 1974 - അമേരിക്കൻ പ്രസിഡണ്ട് റിച്ചാർഡ് നിക്സൻ സോവിയറ്റ് യൂണിയൻ സന്ദർശിച്ചു.
- 1976 - എയർ ഫ്രാൻസിന്റെ 139 നമ്പർ വിമാനം പാരീസിലേക്കുള്ള യാത്രാമദ്ധ്യേ പി.എൽ.ഒ. പോരാളികൾ റാഞ്ചി ഉഗാണ്ടയിലെ എന്റെബ്ബെയിൽ ഇറക്കി.
- 1977 - ഫ്രാൻസ് അതിന്റെ കോളനിയായിരുന്ന ജിബൗട്ടിക്ക് സ്വാതന്ത്ര്യം നൽകി.
- 1979 - മുഹമ്മദ് അലി ബോക്സിങ് രംഗത്തു നിന്നും വിരമിച്ചു.
- 1998 - മലേഷ്യയിലെ ക്വലാലമ്പൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം തുടങ്ങി.
- 2007 - ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ സ്ഥാനമൊഴിഞ്ഞു. ഗോർഡൻ ബ്രൗൺ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
ജന്മദിനങ്ങൾ
തിരുത്തുക- 1939 - രാഹുൽ ദേവ് ബർമ്മൻ, ബോളിവുഡ് സംഗീത സംവിധായകൻ
- 1880 - ഹെലൻ കെല്ലർ, അമേരിക്കൻ സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയും
ചരമവാർഷികങ്ങൾ
തിരുത്തുക- 2004 തൃശിലേരി, തിരുനെല്ലി ആക്രമണ കേസിലെ പ്രതിയായിരുന്ന ചോമൻ മൂപ്പൻ അന്തരിച്ചു.