തൃശിലേരി, തിരുനെല്ലി ആക്രമണ കേസിലെ പ്രതിയായിരുന്നു ചോമൻ മൂപ്പൻ. കൊല്ലപ്പെട്ട നക്സലൈറ്റ് നേതാവ് വർഗ്ഗീസിന്റെ അനുയായി. വയനാട്ടിലെ തൃശിലേരി വരനിലം കോളനിയുടെ മൂപ്പനായിരുന്നു. കേരളത്തിലെ ആദ്യ ആദിവാസി നേതാവ്. സി.പി.ഐ(എം.എൽ) ജില്ലാ കമ്മററി അംഗവും ആദിവാസി ഭൂസംരക്ഷണവേദി കൺവീനറും ആയിരുന്നു. അടിമ വേലയ്ക്കെതിരെയും കൂലി വർധനയ്ക്കു വേണ്ടിയും നടന്ന സമരങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു. തൃശിലേരി, തിരുനെല്ലി കലാപത്തിന്റെ പേരിൽ എട്ടു വർഷം ജയിലിൽ കിടന്നു. അടിയന്തരാവസ്ഥയെ തുടർന്ന് കോടതി ഇടപെട്ട് ജയിലിൽ മോചിതനായെങ്കിലും കോടതി വളപ്പിൽ നിന്നു തന്നെ മിസ നിയമപ്രകാരം അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ജയിൽ മോചിതനായ ശേഷം വർഗീസ് രക്തസാക്ഷി ദിനത്തിൽ (ഫെബ്രുവരി 18ന്) തിരുനെല്ലിയിലെ വർഗ്ഗീസ് പാറയിൽ പതാക ഉയർത്താൻ മൂപ്പനെത്തുമായിരുന്നു. 2006 ജൂൺ 27ന് 80ാം വയസിൽ നിര്യാതനായി.

"https://ml.wikipedia.org/w/index.php?title=ചോമൻ_മൂപ്പൻ&oldid=2872563" എന്ന താളിൽനിന്ന് ശേഖരിച്ചത്