2046 (ഹോങ്കോങ് ചലച്ചിത്രം)
വോങ്ങ് കാർ വായ് രചനയും സംവിധാനവും നിർവഹിച്ച് 2004-ൽ പുറത്തിറങ്ങിയ ഹോങ്കോങ് ചലച്ചിത്രമാണ് 2046.[1] ടോണി ലിയാങ്ങ്, ഷേങ്ങ് സിയി, ഗോങ്ങ് ലീ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഒരു എഴുത്തുകാരന്റെ ഭാവനയേയും വിചാരങ്ങളേയും വിശകലനം ചെയ്യുന്ന ചിത്രത്തിൽ സംവിധായകൻ ചില സയൻസ് ഫിങ്ക്ഷൻ ഘടങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം സങ്കീർണ്ണമായ കഥാപശ്ചാത്തലവും, ആഖ്യായനരീതികൊണ്ടും വേറിട്ട് നിൽക്കുന്നു. അറുപതുകളിലെ ഹോങ്കോങ് നഗരത്തിന്റെ പശ്ചാത്തലത്തിൽ വോങ്ങ് കാർ വായ് ഒരുക്കിയ ചലച്ചിത്ര ത്രയത്തിലെ അവസാന ചിത്രമാണിത്. ഈ ചലച്ചിത്ര ത്രയത്തിലെ ആദ്യ ചിത്രം "ഡെയ്സ് ഓഫ് ബീയിങ്ങ് വൈൽഡ്" 1991-ലും രണ്ടാമത് ചിത്രം ഇൻ ദ മൂഡ് ഫോർ ലൗ 2000-ത്തിലും പുറത്തിറങ്ങി. 2004-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രം ഗോൾഡൻ പാം (Palme d'Or) പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[2]
2046 | |
---|---|
സംവിധാനം | വോങ്ങ് കാർ വായ് |
നിർമ്മാണം | വോങ്ങ് കാർ വായ്, co-producers: Amedeo Pagani, Marc Sillam, Eric Heumann |
രചന | വോങ്ങ് കാർ വായ് |
അഭിനേതാക്കൾ | ടോണി ലിയാങ്ങ് ഗോങ്ങ് ലീ ഷേങ്ങ് സിയി |
സംഗീതം | ഷിഗേരു ഉമേബയാഷി |
ഛായാഗ്രഹണം | Christopher Doyle Pung-Leung Kwan |
വിതരണം | Sony Pictures Classics (North America) Mei Ah (Hong Kong) Tartan Films (United Kingdom) Seville Pictures/Warner Home Video (Canada) |
റിലീസിങ് തീയതി |
|
രാജ്യം | HKG ഹോങ്കോങ് |
ഭാഷ | കാന്റോനീസ് ജാപ്പനീസ് മാൻഡറിൻ |
ബജറ്റ് | US$ 12 million |
സമയദൈർഘ്യം | 129 മിനിറ്റ് |
ആകെ | US$19,470,239 (worldwide) |
പുരസ്കാരങ്ങൾ
തിരുത്തുക- 2004 കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേള
- ഗോൾഡൻ പാമിന് (Palme d'Or) നാമനിർദ്ദേശം
- 2004 യൂറോപ്യൻ ഫിലിം അവാർഡ്
- Screen International Award - വോങ്ങ് കാർ വായ്
- 2004 Golden Horse Film Festival (Taiwan)
- Best Art Direction
- Best Original Film Score
- 2005 Hong Kong Film Awards
- Best Actor - ടോണി ലിയാങ്ങ്
- Best Actress - ഷേങ്ങ് സിയി
- Best Cinematography - Christopher Doyle
- Best Costume Design and Make-Up
- Best Art Direction
- Best Original Film Score - ഷിഗേരു ഉമേബയാഷി
- 2006 Chlotrudis Awards
- Chlotrudis Award - Best Visual Design
- 2005 Golden Bauhinia Awards
- Golden Bauhinia - Best Actor - ടോണി ലിയാങ്ങ്
- 2005 Hong Kong Film Critics Society Awards
- HKFCS Award - Best Actor - ടോണി ലിയാങ്ങ്
- HKFCS Award - Best Actress - ഷേങ്ങ് സിയി
- 2004 Valladolid International Film Festival
- FIPRESCI Prize - വോങ്ങ് കാർ വായ്
- Best Director of Photography - Christopher Doyle, Pung-Leung Kwan, Yiu-Fai Lai
ഇതുകൂടികാണുക
തിരുത്തുക