2009-ൽ പുറത്തിറങ്ങിയ ശാസ്ത്രകഥാ ചലച്ചിത്രമാണ് 2012. ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്, 2012 പ്രതിഭാസത്തെ ആധാരമാക്കിയാണ് . വീ ആർ വാൺഡ് എന്ന ടാഗ് ലൈനുമായെത്തുന്ന 2012നെ സ്‌പെഷ്യൽ ഇഫക്ടുകളിലൂടെ ധാരാളിത്തമാണ് ശ്രദ്ധേയമാക്കുന്നത്. ജോൺ കുസാക്ക്, വൂഡി ഹാരെൽസൺ, ഒളിവർ പാറ്റ്, അമൻഡ പീറ്റ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചെലവ് 200 മില്യൺ ഡോളർ കടന്ന സിനിമ റോളണ്ട് എമെറിക്ക് അടക്കം അഞ്ചുപേരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് കൊളംബിയ പിക്‌ചേഴ്‌സാണ് ഏറ്റെടുത്തിരിയ്ക്കുന്നത്. അന്യഗ്രഹ ജീവികളിലൂടെയും ആഗോളതാപനത്തിലൂടെയും ലോകവസാനത്തിന്റെ കഥകൾ പറഞ്ഞ റോളണ്ട് ഇത്തവണ മായൻ ഐതിഹ്യങ്ങളെ കൂട്ടുപിടിച്ചാണ് ലോകത്തിന്റെ അന്ത്യം നടത്തുന്നത്. പുരാതന മായലൻ കലണ്ടറിലെ അവസാന വർഷമാണ് 2012. കൃത്യമായി പറഞ്ഞാൽ 2012, ഡിസംബർ 21 എന്ന തീയതി മായൻ കലണ്ടറിൽ രേഖപ്പെടുത്തിയിരിക്കുന്നത് 13.0.0.0.0 എന്നാണ്. തൊട്ടടുത്ത ദിവസമായ 22 രേഖപ്പെടുത്തിയത് 0.0.0.0.1 എന്നും. ഇത് ചൂണ്ടിക്കാട്ടി ചില പ്രവാചകർ പറയുന്നത് ഇപ്പോഴുള്ള മാനവിക സംസ്‌ക്കാരങ്ങളെല്ലാം 21ന് നശിക്കുമെന്നും 22 തൊട്ട് പുതിയൊരു യുഗം തുടങ്ങുമെന്നുമാണ്. ഇതിനെ പിൻപിറ്റിയാണ് സംവിധായകൻ 2012 എന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്.

2012
Theatrical poster
സംവിധാനംറോളണ്ട് എമെറിച്ച്
നിർമ്മാണംറോളണ്ട് എമെറിച്ച്
മാർക്ക് ഗോർഡൻ
Harald Kloser
Larry J. Franco
Ute Emmerich
രചനHarald Kloser
റോളണ്ട് എമെറിച്ച്
അഭിനേതാക്കൾജോൺ കുസാക്
Chiwetel Ejiofor
Amanda Peet
Thandie Newton
Oliver Platt
with Danny Glover
and Woody Harrelson
സംഗീതംHarald Kloser
Thomas Wander
James Seymour Brett (additional score)
ഛായാഗ്രഹണംഡീൻ സെമ്ളർ
ചിത്രസംയോജനംDavid Brenner
Peter S. Elliott
സ്റ്റുഡിയോCentropolis Entertainment
The Mark Gordon Company
വിതരണംകൊളംബിയ പിക്ചേഴ്സ്
റിലീസിങ് തീയതിNovember 11, 2009[1][2] (World premiere)
November 13, 2009[1] (Canada & US)
November 21, 2009[1] (Japan)
രാജ്യംUnited States
ഭാഷഇംഗ്ലീഷ്
ബജറ്റ്US$200[3][4] – 260[5][6] million
സമയദൈർഘ്യം158 min.
ആകെ$225,000,000[7]

മായൻ സംസ്കാരത്തിലേ ചില പ്രവചനങ്ങളാൺ കഥയുടെ അടിത്തറ.2012-ൽ ലോകം അവസാനിക്കുമത്രെ.ആൻഡ്രിയർ ഹെംസ്ലി എന്നഭൌമശാസ്ത്രഞ്ജന്ടെ സുഹ്ര്ത്ത് അയാളെ ഒരു വിവരമറിയിക്കുന്നു.ന്യൂട്ടോ‍ണിയസ്സ് പ്രക്രിയയുടെ ഫലമായി ഭൂമിയുടെ അകക്കാമ്പിലെ ചൂട് വർദ്ധിച്ച് ഭയങ്കര അപകടമുണ്ടാകുമത്രെ.അയാൾ ആ വിവരം വൈറ്റ് ഹൌസിനെ അറിയിക്കുന്നു.ജി8 ഉച്ചകോടിയിൽ രാഷ്ട്രത്തലവന്മാർ രഹസ്യയോഗം ചേർന്ന് ഹിമലയമുകളിൽ ഒരു കപ്പൽ നിർമ്മിക്കാൻ തീരുമാനിക്കുന്നു.കപ്പൽ പ്രവേശനത്തിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കുന്നു.അതിനിടയിൽ ലോസേഞ്ചത്സിലും തീരപ്രദേഡത്തും ഭൂകമ്പങ്ങളും സുനാമിയും ഉണ്ടാകുന്നു.ജാക്സൺ കർടിസ് എന്ന ഡ്രൈവറും കുടുംബവും ഒരു വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നു.അമേരിക്കൻ പ്രസിഡണ്ട് തോമസ് വിത്സൺ തിരമാലകളിൽപ്പെട്ട് മരണമടയുന്നു.വൈറ്റ് ഹൌസ് ചീഫ് കാൾ ഹ്യുസനും ശാസ്ത്രസംഘവും ഹിമാലയത്തിലെ രഹസ്യകേന്ദ്രത്തിലെത്തുന്നു.ടിക്കറ്റെടുക്കാത്ത ജനത്തെ കപ്പലിൽ കയറ്റാൻ തയ്യാറാകുന്നില്ല. തുടർന്നുണ്ടാകുന്ന കടുത്ത പ്രകൃതി ക്ഷോഭത്തിൽ സമ്പൂർണ നാശമാണ് സംഭവിയ്ക്കുന്നത്. ഹിമാലയത്തെ മറികടക്കുന്ന രാക്ഷസ തിരമാലകളും ഭൂമിയെ പിളർത്തുന്ന മിന്നൽപ്പിണരുകൾക്കും മുന്നിൽ മനുഷ്യന്റെ ബുദ്ധിയും ശക്തിയും ധനവുമെല്ലാം വെറുതെയാകുന്നു. ഒടുവിൽ ഭൂമിയിലെ ജീവനിൽ ഒരൽപം ബാക്കി നിർത്തി പ്രകൃതിയുടെ സംഹാരതാണ്ഡവം അവസാനിക്കുന്നു. ഇതിനിടയിൽ പെട്ടിട്ടും രക്ഷപ്പെടുന്നവർ അതിജീവനത്തിന് നടത്തുന്ന പോരാട്ടവുമാണ് ഈ സിനിമയുടെ ഇതിവൃത്തം.

കഥാപാത്രങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; worldwide-release-dates എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2012-release-dates എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Gray, Tyler (November 6, 2009). "Destroying the Earth, Over and Over Again". The New York Times. Retrieved November 15, 2009. {{cite news}}: Check date values in: |accessdate= and |date= (help)
  4. Fritz, Ben (November 12, 2009). "Movie projector: '2012' will be big domestically, huge worldwide". LA Times. Retrieved November 15, 2009. {{cite news}}: Check date values in: |accessdate= and |date= (help)
  5. Puig, Claudia (November 12, 2009). "'2012': Now that's Armageddon!". USA Today. Retrieved November 15, 2009. {{cite web}}: Check date values in: |accessdate= and |date= (help)
  6. Pomerantz, Dorothy (November 12, 2009). "Disaster At The Box Office!". Forbes. Archived from the original on 2013-01-03. Retrieved November 15, 2009. {{cite journal}}: Check date values in: |accessdate= and |date= (help); Cite journal requires |journal= (help)
  7. "2012 Box Office Data". The Numbers Box Office Data. Retrieved 2009-11-15.
  8. Foywonder, The (October 2, 2009). "Five Hilariously Disaster-ffic Minutes of 2012". Dred Central. Retrieved October 2, 2009.
  9. Simmons, Leslie (June 13, 2008). "Amanda Peet is 2012 lead". ദ് ഹോളിവുഡ് റിപ്പോർട്ടർ. Retrieved July 14, 2008. {{cite journal}}: Check date values in: |date= (help); Unknown parameter |coauthors= ignored (|author= suggested) (help)
  10. "Morgan Lily". Variety. August 3, 2008. Retrieved October 29, 2008.
  11. Kit, Borys (July 1, 2008). "Thomas McCarthy joins 2012". The Hollywood Reporter. Archived from the original on 2008-07-03. Retrieved July 14, 2008.
  12. 12.0 12.1 12.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; circles എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  13. Simmons, Leslie (May 19, 2008). "John Cusack ponders disaster flick". The Hollywood Reporter. Retrieved July 14, 2008.
  14. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; chin എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  15. Rich, Katey (2008 July 15). "Woody Harrelson Trying To Survive Armageddon". Cinema Blend. Retrieved 2009 February 3. {{cite news}}: Check date values in: |accessdate= and |date= (help)
  16. Adler, Shawn (July 14, 2008). "EXCLUSIVE: Woody Harrelson Joins Roland Emmerich's World-Ending 2012". MTV Movies Blog. MTV. Archived from the original on 2008-09-15. Retrieved July 14, 2008.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=2012_(ചലച്ചിത്രം)&oldid=4095902" എന്ന താളിൽനിന്ന് ശേഖരിച്ചത്