കസ്സാൻഡ്ര
ഗ്രീക്ക് പുരാണകഥകളിലെ ഒരു ദുരന്ത കഥാപാത്രമാണ് കസ്സാൻഡ്ര. ഈ ട്രോയ് രാജകുമാരി, ട്രോജൻ യുദ്ധത്തിനു കാരണക്കാരനായ പാരിസിൻറെ സഹോദരിയുമായിരുന്നു.
ജനനം
തിരുത്തുകട്രോയ് രാജാവ് പ്രിയാമിന് പത്നി ഹെകൂബയിലുണ്ടായ ഇരട്ടപ്പെൺകുട്ടികളായിരുന്നു കസ്സാൻഡ്രയും ഹെലെനസും. കസ്സാൻഡ്ര, ഹെലെനേയും അഫ്രോഡൈറ്റിയേയും പോലെത്തന്നെ അതിസുന്ദരിയായിരുന്നത്രെ.
അനുഗ്രഹവും ശാപവും
തിരുത്തുകഅപ്പോളോ അവളിൽ പ്രസാദിക്കുകയും ഭാവി പ്രവചിക്കാനുളള കഴിവ് അവൾക്കു വരമായി നൽകുകയും ചെയ്തു. പക്ഷേ തൻറെ പ്രേമാഭ്യർത്ഥനകൾ അവൾക്കു സ്വീകാര്യമല്ലെന്നത് അപ്പോളോക്ക് ഒട്ടും തന്നെ രസിച്ചില്ല. വരം ഒരിക്കൽ നൽകിയാൽ തിരിച്ചെടുക്കുക അസാധ്യം. പ്രതികാരബുദ്ധിയോടെ അപ്പോളോ കസ്സാൻഡ്രയെ ശപിച്ചു. "നിൻറെ പ്രവചനങ്ങൾ ആരും വിശ്വസിക്കാതെ പോട്ടെ".
എല്ലാ ദുരന്തങ്ങളും മുൻകൂട്ടി കാണാൻ കഴിഞ്ഞിട്ടും, കസ്സാൻഡ്ര നിസ്സഹായയായിരുന്നു. കാരണം അവളുടെ മുന്നറിയിപ്പുകൾ, മറ്റുളളവർ ഒരു ഭ്രാന്തിയുടെ ജല്പനങ്ങളായാണ് കണ്ടത്. ഹെക്റ്ററുടെ മരണം, ട്രോജൻ കുതിരയിലൂടെയുളള ചതിപ്രയോഗം, ട്രോയ് നഗരത്തിൻറെ പതനം, അഗമെമ്നണിൻറെ വധം,സ്വന്തം മരണം എല്ലാം അവൾ കൃത്യമായി പ്രവചിച്ചു.
അന്ത്യം
തിരുത്തുകട്രോയ് നഗരത്തിൻറെ പതനസമയത്ത്, കസ്സാൻഡ്ര, അഥീനയുടെ ക്ഷേത്രത്തിൽ അഭയം തേടി. പക്ഷേ ഗ്രീക്കു ഭടന്മാർ അവളെ കണ്ടെത്തി പീഡിപ്പിച്ചു. പിന്നീട് അഗമെംമ്നൺ കസ്സാൻഡ്രയെ സ്വന്തമാക്കി. മൈസെനയിലേക്ക് തിരിച്ചെത്തിയ ഇവരെ രണ്ടുപേരേയും ആഗമെംമ്നോണിൻറെ പത്നി ക്ലെംനസ്ട്ര തന്ത്രപൂർവ്വം വധിക്കുന്നു.
അവലംബം
തിരുത്തുകEdith Hamilton (1969). Mythology Timeless Legends. New American Library. {{cite book}}
: |access-date=
requires |url=
(help); Cite has empty unknown parameter: |1=
(help)
- Clarke, Lindsay. The Return from Troy. HarperCollins (2005). ISBN 0-00-715027-X.
- Marion Zimmer Bradley. The Firebrand. ISBN 0-451-45924-5
- Patacsil, Par. Cassandra. In The Likhaan Book of Plays 1997-2003. Villanueva and Nadera, eds. University of the Philippines Press (2006). ISBN 971-542-507-0
- Schapira, Laurie L. The Cassandra Complex: Living with Disbelief: A Modern Perspective on Hysteria. Toronto: Inner City Books Archived 2011-08-18 at the Wayback Machine. (1988). ISBN 0-919123-35-X.