സെപ്റ്റംബർ 15
തീയതി
(15 സെപ്റ്റംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 15 വർഷത്തിലെ 258(അധിവർഷത്തിൽ 259)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1656 - ഇംഗ്ലണ്ടും ഫ്രാൻസും ഒരു സമാധാന ഉടമ്പടിയിൽ ഒപ്പു വച്ചു.
- 1812 - നെപ്പോളിയന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചുപട മോസ്കോയിലെ ക്രെംലിനിലെത്തി.
- 1821 - കോസ്റ്റാറിക്ക, എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നീ രാജ്യങ്ങൾ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1835 - ചാൾസ് ഡാർവിൻ സഞ്ചരിച്ചിരുന്ന എച്ച്.എം.എസ്. ബീഗിൾ എന്ന കപ്പൽ ഗലാപഗോസ് ദ്വീപിലെത്തി.
- 1894 - ഒന്നാം സൈനോ ജപ്പാനീസ് യുദ്ധം: പ്യോങ് യാങ് യുദ്ധത്തിൽ ജപ്പാൻ ചൈനയെ പരാജയപ്പെടുത്തി.
- 1935 - നാസി ജർമ്മനി സ്വസ്തിക മുദ്രണം ചെയ്തിട്ടുള്ള പുതിയ പതാക സ്വീകരിച്ചു.
- 1952 - ഐക്യരാഷ്ട്രസഭ, എറിട്രിയ എത്യോപ്യക്കു നൽകി.
- 1959 - നികിത ക്രൂഷ്ച്ചേവ് അമേരിക്ക സന്ദർശിക്കുന്ന ആദ്യ സോവിയറ്റ് നേതാവായി.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ
- വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ഇന്ത്യയിൽ എഞ്ചിനിയേഴ്സ് ദിനം ആയി ആചരിക്കുന്നു.