ഇന്ത്യയിലെ ഒരു ഗുസ്തി താരമാണ് ഹർദീപ് സിങ്. ഗ്രീകോ-റോമൻ ഗുസ്തി ഇനത്തിലാണ് ഇദ്ദേഹം പരിശീലനം നേടുന്നത്. ഈ ഇനത്തിൽ 2013ലെ കോമൺവെൽത്ത ചാംപ്യനാണ് ഇദ്ദേഹം. 206ലെ ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ ഇദ്ദേഹം റണ്ണറപ്പായിരുന്നു. ഗ്രീകോ-റോമൻ ഗുസ്തി ഇനത്തിൽ 2016ലെ റിയോ ഒളിമ്പിക്‌സിൽ മത്സരിക്കാൻ ഇദ്ദേഹം യോഗ്യത നേടി.[5]

ഹർദീപ് സിംഗ്
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനം (1990-12-20) 20 ഡിസംബർ 1990  (33 വയസ്സ്)[1]
Jind district, Haryana, India[2]
ഉയരം180 cm (5 ft 11 in)
Sport
രാജ്യംIndia
കായികയിനംGreco-Roman wrestling
Event(s)98 kg
Updated on 21 March 2016.

ജീവിത രേഖ തിരുത്തുക

1990 ഡിസംബർ 20ന് ഹരിയാനയിലെ ജിന്ദ് ജില്ലയിൽ ഒരു കാർഷിക കുടുംബത്തിലാണ് ഹർദീപ് ജനിച്ചത്.[2] സ്‌കൂൾ പഠന കാലത്ത് തന്നെ ഗുസ്തി പരിശീലനം ആരംഭിച്ചു. സ്‌പോർട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രാദേശിക കേന്ദ്രത്തിൽ മൂന്നു വർഷത്തെ പരിശീലനം നേടി. ഡൽഹിയിലെ ചിത്രശാല സ്റ്റേഡിയത്തിൽ നാലു വർഷത്തെ പരിശീലനം പൂർത്തിയാക്കി. ഈ സമയത്ത് ഇന്ത്യൻ റെയിൽവേയിൽ ജോലി ലഭിച്ചു[2]. തുടക്കത്തിൽ ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് പരിശീലനം തുടങ്ങിയത്. 2009ലെ ദേശീയ ജൂനിയർ ഗുസ്തി ചാംപ്യൻഷിപ്പിന് ശേഷം ഗ്രീകോ-റോമൻ ഗുസ്തിയിലേക്ക്‌ ചുവട്മാറി.[6]

നേട്ടങ്ങൾ തിരുത്തുക

  • 2015ൽ 60ആമത് ദേശീയ സീനിയർ ഗുസ്തി ചാംപ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി.[7]
  • 2015ൽ നടന്ന 35ആമത് ദേശീയ ഗെയിംസിൽ സ്വർണ്ണം നേടി[8].

അവലംബം തിരുത്തുക

  1. "Hardeep (IND)". Institut für Angewandte Trainingswissenschaft (IAT). Archived from the original on 30 March 2016. Retrieved 29 March 2016.
  2. 2.0 2.1 2.2 Prakash, Karam (20 March 2016). "Hardeep books Oly quota in greco-roman". The Tribune (Chandigarh). PTI. Archived from the original on 21 March 2016. Retrieved 21 March 2016.
  3. "2013 - COMMONWEALTH WRESTLING CHAMPIONSHIPS". Commonwealth Amateur Wrestling Association (CAWA). Archived from the original on 21 March 2016. Retrieved 21 March 2016.
  4. "2013 - COMMONWEALTH WRESTLING CHAMPIONSHIPS". Commonwealth Amateur Wrestling Association (CAWA). Archived from the original on 21 March 2016. Retrieved 21 March 2016.
  5. "Wrestler Hardeep books 2016 Rio Olympics quota in Greco-Roman". Zee News. 20 March 2016. Archived from the original on 21 March 2016. Retrieved 21 March 2016.
  6. AS, Shan (23 March 2016). "Free to Dream Post Game-changing Call". The New Indian Express. Archived from the original on 24 March 2016. Retrieved 24 March 2016.
  7. Lokapally, Vijay (31 December 2015). "Wrestling: Somveer impressive winner". The Hindu. Archived from the original on 22 March 2016. Retrieved 22 March 2016.
  8. Chaudhury, Sumedha (3 February 2015). "STATE WRESTLER BAGS GOLD AT NATIONAL GAMES". The Pioneer. Archived from the original on 22 March 2016. Retrieved 22 March 2016.
"https://ml.wikipedia.org/w/index.php?title=ഹർദീപ്_സിംഗ്&oldid=2787315" എന്ന താളിൽനിന്ന് ശേഖരിച്ചത്