ഹ്യൂഗോ സബാറ്റിനോ ഒരു അർജന്റീന - ബ്രസീലിയൻ ഫിസിഷ്യനും ശാസ്ത്രജ്ഞനും, സാവോ പോളോ സംസ്ഥാനത്തെ കാമ്പിനാസിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് കാമ്പിനാസിലെ മെഡിക്കൽ സ്കൂളിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന യൂണിവേഴ്സിറ്റി പ്രൊഫസറുമാണ്. സബാറ്റിനോയുടെ പ്രധാന മേഖല പ്രസവചികിത്സയാണ്. സ്ക്വാറ്റിംഗ് പൊസിഷൻ ഉപയോഗിച്ച് നാച്ചുറൽ ചൈൾഡ് ബർത്ത് രീതിയുടെ ഒരു പുതിയ രൂപത്തിന് അദ്ദേഹം സംഭാവന നൽകിയിട്ടുണ്ട്. കുത്തിയിരിക്കുന്ന തരത്തിലുള്ള സ്ക്വാറ്റിംഗ് പൊസിഷൻ കുറഞ്ഞ പേശി പ്രയത്നത്തോടെ, പെൽവിക് അറയിൽ സമ്മർദ്ദത്തിന്റെ വലിയ വർദ്ധനവ് നൽകുന്നതോടൊപ്പം മറ്റേതൊരു സ്ഥാനത്തേക്കാളും ഒരു സ്ക്വാറ്റിൽ ജനന കനാൽ 20 മുതൽ 30% വരെ തുറക്കുന്നതിനും കാരണമാകുന്നു. പ്രസവത്തിന്റെ രണ്ടാം ഘട്ടത്തിൽ ഇത് ശുപാർശ ചെയ്യപ്പെടുന്നു.[1]

ഹ്യൂഗോ സബാറ്റിനോ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംObstetrics
Gynaecology

ജീവിത രേഖ തിരുത്തുക

ഹ്യൂഗോ രണ്ടുതവണ വിവാഹിതനായി, ആറ് കുട്ടികൾ ജനിച്ചു.

ഇതും കാണുക തിരുത്തുക

  • പ്രസവ സ്ഥാനങ്ങൾ
  • മോയ്സ് പസിയോർനിക്

പുറംകണ്ണികൾ തിരുത്തുക

  1. Russell, JG (1969). "Moulding of the pelvic outlet". J Obstet Gynaecol Br Commonw. 76 (9): 817–20. doi:10.1111/j.1471-0528.1969.tb06185.x. PMID 5823681. S2CID 354336.
"https://ml.wikipedia.org/w/index.php?title=ഹ്യൂഗോ_സബാറ്റിനോ&oldid=3907493" എന്ന താളിൽനിന്ന് ശേഖരിച്ചത്