ഹ്യാകുടാക്കെ ധൂമകേതു (Japanese pronunciation: [çʲakɯ̥take], formally designated C/1996 B2)ഔദ്യോഗികമായി C/1996 B2 എന്നറിയപ്പെടുന്ന ധൂമകേതുവാണ്. 1996 മാർച്ചിൽ ഭൂമിക്കു വളരെ അടുത്തായി കടന്നുപോയ ഈ ധൂമകേതുവിനെ കണ്ടെത്തിയത് 1996 ജനുവരി 31നാണ്. [1]കഴിഞ്ഞ 200 വർഷത്തിനിടയ്ക്ക് ഭൂമിയോട് ഏറ്റവും അടുത്തുവന്ന ധൂമകേതുവായ ഇതിനെ 1996ലെ മഹത്തായ ധൂമകേതു എന്നാണു വിശേഷിപ്പിച്ചിരുന്നത്. ഹ്യാകുടാകെയെ അന്ന് ലോകമാസകലം ആളുകൾ കണ്ടു. രാത്രിയിലെ ആകാശത്ത് വളരെ തിളങ്ങി ഇതു കാണപ്പെട്ടിരുന്നു. ഹെയ്ൽ ബോപ്പ് വാൽനക്ഷത്രം ആന്തര സൗരയൂഥത്തെ സമീപിക്കുന്ന സമയത്ത് ഈ ധൂമകേതു വന്നപ്പോൾ ശ്രദ്ധ ഈ ധൂമകേതുവിലേയ്ക്കു താൽക്കാലികമായി മാറി.

C/1996 B2 (Hyakutake)
Comet Hyakutake captured by the Hubble Space Telescope on 4 April 1996, with an infrared filter
കണ്ടെത്തൽ and designation
കണ്ടെത്തിയത്Yuji Hyakutake
കണ്ടെത്തിയ തിയതി31 January 1996[1]
വിശേഷണങ്ങൾ
Great Comet of 1996
ഭ്രമണപഥത്തിന്റെ സവിശേഷതകൾ[3][2]
ഇപ്പോക്ക് 2450400.5
അപസൗരത്തിലെ ദൂരം3410 AU[2][a]
ഉപസൗരത്തിലെ ദൂരം0.2301987 AU
1700 AU[2][a]
എക്സൻട്രിസിറ്റി0.9998946
~70,000 yr[2][a]
ചെരിവ്124.92246°
188.05766°
130.17218°
ഭൗതിക സവിശേഷതകൾ
അളവുകൾ4.2 കി.മീ (14,000 അടി)[4]
6 hours

ഈ വാൽനക്ഷത്രത്തെ ശാസ്ത്രീയമായ നിരീക്ഷണം നടത്തിയതിൽ നിന്നും ഒട്ടേറെ കണ്ടെത്തലുകൾ നടത്താൻ ശാസ്ത്രജ്ഞന്മാർക്കു കഴിഞ്ഞു. ഒരു ധൂമകേതുവിൽനിന്നും ആദ്യമായാണ് എക്സ് റെ കിരണങ്ങൾ പുറത്തു വരുന്നതായി നിരീക്ഷിക്കപ്പെട്ടത് ഇതിൽ ഏറ്റവും പ്രധാനമായ കണ്ടെത്തൽ ആയിരുന്നു. ഇതിനു കാരണം ധൂമകേതുവിന്റെ കോമായിലുള്ള നിഷ്പക്ഷ അണുക്കൾ അയൊണീകരിക്കപ്പെട്ട സൗരവാതത്തിലെ കണങ്ങളുമായി പ്രതിപ്രവർത്തനം നടത്തിയതാകാമെന്നു വിശ്വസിക്കപ്പെടുന്നു. ഉളീസസ്സ് ബഹിരാകാശപേടകം ഹ്യാകുടാകെയുടെ നൂക്ലിയസിൽനിന്നും 500 million കിലോമീറ്റർ (3.3 AU or 3×108 മൈ)അകലെയുള്ള വാലിന്റെ ഭാഗത്തെ യാദൃച്ഛികമായി മുറിച്ചുകടന്നു. ഇതുവരെ കണ്ടെത്തിയതിൽനിന്നും ഏറ്റവും നീളം കൂടിയ വാൽ ഈ വാൽനക്ഷത്രത്തിനാണുള്ളത് എന്നാണ് ഇതു കാണിച്ചത്.

ഹ്യാകുടാക്കെ ധൂമകേതു ഒരു നീളമുള്ള കാലപരിധിയുള്ള ധൂമകേതുവാണ്. 17000 വർഷമാണ് ഇതിന്റെ പ്രദക്ഷിണ കാലം. എന്നാൽ ശനി വ്യാഴം മറ്റു വലിയ ഗ്രഹങ്ങളുടെയും മറ്റും ആകർഷണവ്യതിയാനം കാരണം ഇത് 70000 വർഷം വരെയാകാം.

കണ്ടെത്തൽ

തിരുത്തുക

ദക്ഷിണ ജപ്പാനിൽ നിന്നുള്ള അമേച്വർ ജ്യോതിശാസ്ത്രജ്ഞനായ യുജി ഹ്യാകുടാക്കെ 1996 ജനുവരി 31നാണ് ഈ ധൂമകേതുവിനെ കണ്ടെത്തിയത്. 150 mm (6 in) ഒബ്ജക്റ്റീവ് ലെൻസുള്ള തന്റെ ശക്തികൂടിയ ബൈനോക്കുലർ ഉപയോഗിച്ച് രാത്രിമുഴുവൻ ആകാശം നിരീക്ഷിച്ചുകൊണ്ടിരുന്ന ദിവസമാണ് ഈ ധൂമകേതുവിനെ കണ്ടെത്തിയത്. [5]

ഈ ധൂമകേതു അദ്ദേഹം രണ്ടാമതായി കണ്ടെത്തിയ ധൂമകേതുവാണ്. C/1995 Y1നെ കുറച്ച് ആഴ്ചകൾക്കുമുമ്പ് കണ്ടെത്തിയിരുന്നു.[6] ആദ്യത്തെ ധൂമകേതുവിനെ വീണ്ടും നിരീക്ഷിക്കാനായി ആകാശം സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ ആദ്യ ധൂമകേതുവിന്റെ അതേ സ്ഥാനത്ത് മറ്റൊന്നിനെ കണ്ടെത്തുകയായിരുന്നു. തന്റെ ആദ്യ കണ്ടെത്തലിനു ശേഷം ഇത്ര പെട്ടെന്നു മറ്റൊന്നു കണ്ടെത്തുമെന്നു വിശ്വസിക്കാൻ പ്രയാസപ്പെട്ട അദ്ദേഹം ഇത് ജപ്പാന്റെ നാഷണൽ ആസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയിൽ അറിയിച്ചു. [7]പിന്നീട്, ആ ദിവസം തന്നെ സ്വതന്ത്രമായ നിരീക്ഷണങ്ങളിൽ അദ്ദേഹത്തിന്റെ കണ്ടെത്തൽ മറ്റുള്ളവർ സ്ഥിരീകരിച്ചു.

നിരീക്ഷണസമയത്ത് അത് സൂര്യനിൽനിന്നും 2 ആസ്ട്രോണമിക്കൽ യൂണിറ്റ് അകലെയായിരുന്നു. [8]

പ്രദക്ഷിണപഥം

തിരുത്തുക

മാർച്ച് 25 ന് ആദ്യമായി ഈ ധൂമകേതുവിന്റെ പാത കണക്കാക്കുന്ന നേരത്ത് അത് ഭൂമിയിൽനിന്നും 0.1 ആസ്ട്രോണമിക്കൽ യൂണിറ്റ് മാത്രം അകലെയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ 4 ധൂമകേതുക്കൾ മാത്രമാണ് ഭൂമിക്ക് ഇത്രയും അടുത്തുകൂടി സഞ്ചരിച്ചത്.

  1. 1.0 1.1 Comet was discovered on 1996 January 30.8 UT (local time: January 31), see IAU Circular No. 6299
  2. 2.0 2.1 2.2 2.3 Horizons output (2011-01-30). "Barycentric Osculating Orbital Elements for Comet Hyakutake (C/1996 B2)". Retrieved 2011-01-30. (Horizons)
  3. "Comet Hyakutake: Orbital elements and 10-day ephemeris". European Southern Observatory. Archived from the original on 2009-02-03. Retrieved 2016-01-31.
  4. C/1996 B2 at the JPL Small-Body Database
  5. For a photo of Hyakutake and his binocular, see How Yuji Hyakutake Found His Comet Archived 2009-02-03 at the Wayback Machine. (Sky&Telescope. Retrieved on 21 April 2008).
  6. Yuji Hyakutake (April 1996). "How Comet Hyakutake B2 Was Discovered". NASA (trans. from Gekkan Tenmon). Retrieved 9 January 2007. {{cite web}}: Italic or bold markup not allowed in: |publisher= (help)
  7. Yuji Hyakutake. "Press Statement by Mr. Yuji Hyakutake Discoverer of Comet Hyakutake" (Press release). Retrieved 13 February 2007.
  8. "Press Information Sheet: Comet C/1996 B2 (Hyakutake)" (Press release). Harvard-Smithsonian Center for Astrophysics. 20 November 1996. Retrieved 16 October 2007.
"https://ml.wikipedia.org/w/index.php?title=ഹ്യാകുടാക്കെ_ധൂമകേതു&oldid=3622264" എന്ന താളിൽനിന്ന് ശേഖരിച്ചത്